സർവ ശിക്ഷാ അഭിയാൻ
ദൃശ്യരൂപം
ആഗോള നിലവാരത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിലൂന്നിയ ഭാരത സർക്കാർ പദ്ധതിയാണ് സർവ ശിക്ഷാ അഭിയാൻ (Sarva Shiksha Abhiyan) അഥവാ എസ്.എസ്.എ. (SSA). 2000-2001 വർഷത്തിലാണ് ആരംഭിച്ചതെങ്കിലും ജില്ലാ പ്രാഥമിക വിദ്യാഭാസ പദ്ധതി (DPEP) എന്ന പേരിൽ ഇതിന് സമാനമായ പദ്ധതി 1993-1994 വർഷം മുതൽ തന്നെ നിലവിലുണ്ടായിരുന്നു.[1] ഈ പദ്ധതി ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലായി 272 ജില്ലകളിൽ ആരംഭിച്ചിരുന്നു. പദ്ധതിയുടെ ചെലവിന്റെ 85 ശതമാനം കേന്ദ്ര സർക്കാറും ബാക്കി സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്.
ഫണ്ട്
[തിരുത്തുക]2011-12 വർഷം ഭാരത സർക്കാർ ₹21000 കോടി രൂപ സർവശിക്ഷാ അഭിയാൻ പദ്ധതിക്കായി അനുവദിച്ചു.[2]
പ്രത്യേകതകൾ
[തിരുത്തുക]- വ്യക്തമായ പുറംചട്ടയോട് കൂടിയുള്ള ആഗോള അടിസ്ഥാന വിദ്യാഭ്യാസം
- രാജ്യത്തുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം.
- അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ സാമൂഹിക നീതിയുടെ വിഭാവനം
- കേന്ദ്ര സംസ്ഥാന തദ്ദേശ സർക്കാറുകളുടെ കൂട്ടായ പ്രവർത്തനം.
- സംസ്ഥാന ഭരണകൂടത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ നയങ്ങളേയും ലക്ഷ്യങ്ങളേയും പരിപോഷിപ്പിക്കാനുള്ള അവസരം.
ലക്ഷ്യങ്ങൾ
[തിരുത്തുക]- 2005 വർഷം വരെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുക.
- സന്തോഷജനകമായ ജീവിതത്തിനായി വിദ്യാഭാസത്തിന് ഊന്നൽ നൽകുക.
- സാമൂഹിക ലിംഗ വിവേചനങ്ങൾ തുടച്ചു നീക്കി ഏവർക്കും അടിസ്ഥാന വിദ്യാഭ്യാസം.
- സ്കൂളുകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക.
- സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും നിലവിലുള്ളവ മെച്ചപ്പെടുത്തുകയും ചെയ്യുക.
പ്രവർത്തനം
[തിരുത്തുക]- ബ്ലോക്ക് റിസോഴ്സ് സെന്റർ (ബി.ആർ.സി.):ജില്ലാ സർവശിക്ഷാ അഭിയാന്റെ കീഴിൽ ഉപജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഈ സ്ഥാപനത്തിന്റെ മുഖ്യാധികാരി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ (ബി.പി.ഒ.) ആണ്.
- ക്ലസ്റ്റർ റിസോഴ്സ് സെന്റർ (സി.ആർ.സി.):പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന എസ്.എസ്.എ.യുടെ സ്ഥാപനമാണിത്.
അവലംബം
[തിരുത്തുക]- ↑ "Sarva Shiksha Abhiyan". Department of School Education and Literacy, MHRD, Government of India. Archived from the original on 2013-10-29. Retrieved 26 October 2013.
- ↑ Rasheeda Bhagat A poor country, rich in corruption, archived from the original on 2016-02-01, retrieved 2016-02-01
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2011-10-04 at the Wayback Machine