സർ ഹ്യൂപേഴ്സി അലൻ
Hugh Allen | ||
---|---|---|
ജനനം | Reading, England | 23 ഡിസംബർ 1869|
മരണം | 20 ഫെബ്രുവരി 1946 Oxford, England | (പ്രായം 76)|
കലാലയം | Christ's College, Cambridge | |
തൊഴിൽ |
| |
സർ ഹ്യൂപേഴ്സി അലൻ (23 ഡിസംബർ 1869 – 20 ഫെബ്രുവരി 1946) ഓക്സ്ഫഡ് സർവ്വകലാശാലയിലെ സംഗീതവിഭാഗത്തിന്റെ പ്രൊഫസറും രാജകീയ സംഗീത മഹാപാഠശാലയുടെ (Royal College of Music) ഡയറക്ടറുമാണ്. 1869 ഡിസബർ 23-ന് റീഡിംഗ് എന്ന സ്ഥലത്തു ജനിച്ചു. 11-ആം വയസ്സിൽ റീഡിംഗിലെ സെന്റ് സേവിയേഴ്സ് ദേവാലയത്തിൽ ഓർഗൻ വായനക്കാരനായി നിയമിതനായി. തുടർന്ന് പല സ്ഥലങ്ങളിലും ഗായകനായി നിയമനം ലഭിച്ചു. അതുവഴി കേംബ്രിഡ്ജിലെയും ഓക്സ്ഫഡിലെയും സംഗീതരീതികളുമായി പരിചയപ്പെടുവാൻ സാധിച്ചു. ക്രൈസ്റ്റ് കോളജിലെയും ന്യൂകോളജിലെയും ഓർഗൻ വായനക്കാരൻ എന്നനിലയിൽ രണ്ടു സർവകലാശാലകളുമായും ബന്ധപ്പെടുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ബാഖ് (Bach) ക്വയറിന്റെ കൺഡക്ടർ എന്ന നിലയിൽ ലണ്ടനിലെ സംഗീതോപാസകരായ സഹൃദയരുടെ ആദരങ്ങൾ ആർജിക്കുവാൻ കഴിഞ്ഞ ഇദ്ദേഹം സർ ഹ്യൂബർട്ട് പാരിയുടെ മരണത്തെത്തുടർന്ന് 1918 മുതൽ റോയൽ കോളജ് ഒഫ് മ്യൂസിക്കിന്റെ ഡയറക്ടറുമായിത്തീർന്നു. അതേവർഷം തന്നെ ഓക്സ്ഫഡ് സർവകലാശാലയിൽ സംഗീതത്തിന്റെ പ്രൊഫസറായി നിയമിക്കപ്പെടുകയും ചെയ്തു. 1920-ൽ അലന് കെ.സി.പി.ഒ. എന്ന സ്ഥാനം ലഭിച്ചു. 1928-ൽ ജി.സി.പി.ഒ. എന്ന ബിരുദവും. 1946 ഫെബ്രുവരി 20-ന് ഓക്സ്ഫഡിൽ ഇദ്ദേഹം നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.bach-cantatas.com/Bio/Allen-Hugh.htm
- http://wn.com/hugh_allen_%28conductor%29
- [1] Images for Hugh Allen (conductor)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അലൻ, സർ ഹ്യൂ പേഴ്സി (1869 - 1946) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |