ഹല്ലൂർ
ഹല്ലൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കർണ്ണാടകം |
ജില്ല(കൾ) | ഹാവേരി ജില്ല |
സമയമേഖല | IST (UTC+5:30) |
14°20′N 75°37′E / 14.33°N 75.62°E കർണ്ണാടകത്തിലെ ഹാവേരി ജില്ലയിലെ ഒരു പുരാവസ്തുകേന്ദ്രമാണ് ഹല്ലൂർ.[1] തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന അയോയുഗകേന്ദ്രമായ ഹല്ലൂരിന് [2] തുംഗഭദ്ര നദിക്കരയിൽ ഏകദേശം വരണ്ടതും, കുറ്റിച്ചെടികൾ വളർന്നതുമായ ഭൂപ്രകൃതിയാണ്. പുരാവസ്തുസ്ഥലം ഏകദേശം 6.4 മീറ്റർ ഉയർന്ന സ്ഥലമാണ്.[3] ഈ പുരാവസ്തു സ്ഥലം കണ്ടെത്തിയത് 1962-ൽ നാഗരാജ റാവു ആയിരുന്നു. ഇവിടെ 1965-ൽ പുരാവസ്തു ഖനനം നടന്നു.
കണ്ടെത്തലുകൾ
[തിരുത്തുക]ഹല്ലൂരിൽ നാഗരാജ റാവു നടത്തിയ ഖനനങ്ങൾ ജനവാസത്തിന്റെ രണ്ട് കാലഘട്ടങ്ങളെ വെളിവാക്കി, ഒന്നാമത്തെ കാലഘട്ടം: നവീനശിലായുഗം-ചാൽകോലിഥിക്ക്, രണ്ടാമത്തെ കാലഘട്ടം: ഇതും ആദ്യകാല അയോയുഗവുമായി സംയോജിച്ചുകിടക്കുന്ന കാലഘട്ടം. [4] ഒന്നാമത്തെ കാലഘട്ടത്തിൽ മനുഷ്യവാസത്തിന്റെ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരുന്നു: ക്രി.മു. 2135 മുതൽ ക്രി.മു. 1755 വരെയും, ക്രി.മു. 1435 മുതൽ ക്രി.മു. 1230 വരെയും.[1] രണ്ടാമത്തെ കാലഘട്ടത്തിൽ, ഇരുമ്പ് അമ്പുമുനകളും, കഠാരകളും കത്തികളുമായി ഒരു പുതിയ കൂട്ടം മനുഷ്യർ എത്തി എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ തെറ്റാണെന്നാണ് ഇപ്പോൾ ഗവേഷകർ എത്തിച്ചേർന്നിരിക്കുന്ന നിഗമനം. ശിലായുഗത്തിൽനിന്ന് ഇരുമ്പുയുഗത്തിലേക്കുള്ള പുരോഗതി ക്രി.മു 1100-ഓടെ ദക്ഷിണഭാരതീയർ സ്വമേധയാ കൈവരിച്ചെന്നും ഗവേഷകർ ഇന്ന് കണ്ടെത്തിയിരിക്കുന്നു. ഇവരുടെ മൺപാത്ര നിർമ്മിതി സാധാരണയായി കറുപ്പും ചുവപ്പും ചായപ്പാത്രങ്ങൾ ആയിരുന്നു, ഇവയിൽ വരകളും പാറ്റേണുകളും വരച്ചുചേർത്തിരുന്നു.[4] ഈ സ്ഥലത്തുനിന്നു ലഭിച്ച ഇരുമ്പ് റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ റേഡിയോകാർബൺ ഡേറ്റിങ്ങിനു വിധേയമാക്കിയതിൽ നിന്നും ഈ ഇരുമ്പ് വസ്തുക്കളുടെ കാലം ഏകദേശം ക്രി.മു. 1000 ആണെന്ന് തിട്ടപ്പെടുത്തി. ഇന്ത്യയിൽ ക്രി.മു. 250-നു മുൻപ് ഇരുമ്പ് ഉപയോഗിച്ചിരുന്നില്ല എന്ന ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഡി.എച്ച് ഗോർഡന്റെ സിദ്ധാന്തത്തിനു വിരുദ്ധമാണ് ഈ കണ്ടെത്തൽ.[4] തുടർന്ന് പുരാവസ്തു-ജൈവ ശാസ്ത്രജ്ഞനായ കെ.ആർ. ആലർ 1971-ൽ നടത്തിയ ഖനനങ്ങളിൽ നിന്നും കുതിരയുടെ എല്ലുകൾ കണ്ടെത്തി, (Equus caballus Linn), ഇവയുടെ പ്രായം നിർണ്ണയിച്ചപ്പോൾ ഇവ ആര്യൻ അധിനിവേശത്തിന്റെ കാലഘട്ടത്തിനും മുൻപ് ഉള്ളവയാണെന്ന് കണ്ടെത്തി. ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ കുതിരയെ ആദ്യമായി ഉപയോഗിച്ചത് ആര്യന്മാർ ആണെന്ന പൊതു വിശ്വാസത്തിന് എതിരായതിനാൽ ഈ കണ്ടുപിടിത്തം വിവാദമായിരുന്നു.[5] ആര്യാധിനിവേശസിദ്ധാന്തത്തിന്റെ അടിത്തറ ഈ കണ്ടെത്തൽ ഇളക്കിയിരിക്കുന്നു.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- Kennedy, Kenneth A. R. (2000) [2000]. God-Apes and Fossil Men: Paleoanthropology of South Asia. University of Michigan Press. ISBN 0472110136.
- Bryant, Edwin (2001) [2001]. The Quest for the Origins of Vedic Culture: The Indo-Aryan Migration. Oxford University Press. ISBN 0195137779.
- Peter Neal Peregrine, Melvin Ember, Human Relations Area Files Inc. (2001) [2001]. Encyclopedia of Prehistory. Springer. ISBN 0306462621.
{{cite book}}
: CS1 maint: multiple names: authors list (link) - V. N. Misra, Peter Bellwood (1985) [1985]. Recent Advances in Indo-Pacific Prehistory. BRILL. ISBN 9004075127.
- Murty, M. L. K. (2003) [2003]. Pre- and Protohistoric Andhra Pradesh Up to 500 B.C. Orient Longman. ISBN 8125024751.
- Niharranjan Ray, Brajadulal Chattopadhyaya (2000) [2000]. A Sourcebook of Indian Civilization. Orient Longman. ISBN 8125018719.
- Bradnock, Robert (2000) [2000]. South India Handbook: The Travel Guide. Footprint Travel Guides. ISBN 1900949814.