ഹസൻ മിൻഹജ്
ഹസൻ മിൻഹജ് | |
---|---|
ജനനം | Davis, California, U.S. | സെപ്റ്റംബർ 23, 1985
മാധ്യമം | Stand-up television film |
കാലയളവ് | 2008–present |
ഹാസ്യവിഭാഗങ്ങൾ | Political news satire observational comedy black comedy sarcasm insult comedy surreal humor |
വിഷയങ്ങൾ | American politics Indian culture political punditry popular culture current events mass media/news media civil rights |
ജീവിത പങ്കാളി | Beena Patel (m. 2015) |
വെബ്സൈറ്റ് | hasanminhaj |
ഒരു അമേരിക്കൻ കൊമേഡിയനും, നടനും, എഴുത്തുകാരനും, ടെലിവിഷൻ അവതാരകനുമാണ് ഹസൻ മിൻഹജ് (/həˈsɑːn mɪˈnɑːdʒ/ ജനനം: സെപ്റ്റംബർ 23, 1985).
സ്റ്റാൻഡ്-അപ്പ് കൊമേഡിയനായി പ്രവർത്തിക്കുകയും ചെറിയ ടെലിവിഷൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ശേഷം, ഹസൻ ദ ഡെയ്‌ലി ഷോ എന്ന ടെലിവിഷൻ പരിപാടിയുടെ സീനിയർ കറസ്‌പോണ്ടന്റായി 2014 മുതൽ 2018 വരെ പ്രവർത്തിക്കുകയും അതുവഴി ശ്രദ്ധേയനാവുകയും ചെയ്തു. 2017 ലെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിലെ സവിശേഷ പ്രഭാഷകനായിരുന്നു ഹസൻ.[1] അദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റാൻഡ്-അപ്പ് കോമഡി സ്പെഷ്യൽ ഹോംകമിംഗ് കിംഗ് 2017 മെയ് 23 ന് നെറ്റ്ഫ്ലിക്സിൽ അരങ്ങേറി.[2][3] ഈ പരിപാടിക്ക് മികച്ച പ്രതികരണം ലഭിക്കുകയും 2018 ൽ ഒരു പീബൊഡി അവാർഡിന് അർഹമാവുകയും ചെയ്തു. 2018 ഒക്‌ടോബർ 28 ന് പേട്രിയറ്റ് ആക്റ്റ് വിത്ത് ഹസൻ മിൻഹജ് എന്ന പ്രതിവാര കോമഡി ഷോ അവതരിപ്പിക്കാൻ ഹസൻ ഡെയ്‌ലി ഷോ പരിപാടിയിലെ പ്രവർത്തനം മതിയാക്കി.[4] 2018 ഒക്‌ടോബർ 28 ന് ഈ പരിപാടി നെറ്റ്ഫ്ലിക്സിൽ അരങ്ങേറ്റം കുറിച്ചു. 2019 ഏപ്രിലിൽ, ടൈം മാസിക ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മിൻഹജിനെ ഉൾപ്പെടുത്തി.[5]
ചെറുപ്പകാലം
[തിരുത്തുക]ഉത്തർപ്രദേശിലെ അലിഗഡിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു ഇന്ത്യൻ മുസ്ലീം കുടുംബത്തിൽ ആണ് മിൻഹജ് ജനിച്ചത്. മാതാപിതാക്കളായ നജ്‌മെയും സീമയും കാലിഫോർണിയയിലെ ഡേവിസിലേക്ക് കുടിയേറി. അവിടെയാണ് മിൻഹജ് ജനിച്ചതും വളർന്നതും.[6][7] മിൻഹജിന്റെ ജനനത്തിനുശേഷം, അദ്ദേഹവും രസതന്ത്രജ്ഞനായ പിതാവും അമേരിക്കയിൽ തുടർന്നു. അദ്ദേഹത്തിന്റെ മാതാവ് മെഡിക്കൽ സ്കൂൾ പഠനം പൂർത്തിയാക്കാനായി എട്ട് വർഷത്തേക്ക് ഇന്ത്യയിലേക്ക് മടങ്ങി. ഇംഗ്ലീഷിനു പുറമേ ഹിന്ദിയിലും ഉറുദുവിലും അദ്ദേഹം നന്നായി സംസാരിക്കും.[8][9] അദ്ദേഹത്തിന്റെ സഹോദരി ആയിഷ മിൻഹജ് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഒരു അഭിഭാഷകയാണ്.[10] ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ പഠിച്ച മിൻഹജ് 2007 ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.[11]
സ്വകാര്യ ജീവിതം
[തിരുത്തുക]2015 ജനുവരിയിൽ യുസി ഡേവിസിലെ കോളേജിൽ വച്ച് കണ്ടുമുട്ടിയ ബീന പട്ടേലിനെ മിൻഹജ് വിവാഹം കഴിച്ചു. 2013 ൽ ബീനയ്ക്ക് പബ്ലിക് ഹെൽത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. അവർ അതിനുശേഷം മെഡ്അമേരിക്കയുടെ മാനേജ്മെന്റ് കൺസൾട്ടന്റ് സ്ഥാനം വഹിക്കുകയുംവീടില്ലാത്ത രോഗികളുമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ബീന പട്ടേൽ ഒരു ഹിന്ദു കുടുംബത്തിൽ നിന്നുള്ളയാളാണ്, മിൻഹജ് തന്റെ കോമഡി സ്പെഷ്യൽ ഹോംകമിംഗ് കിംഗിൽ ഈ കാര്യം വിവരിച്ചിട്ടുണ്ട്. ഇരുവരും ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നത്. 2018 ഏപ്രിൽ 22 ന് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.
ഫിലിമോഗ്രാഫി
[തിരുത്തുക]ഫിലിം
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പ് |
---|---|---|---|
2010 | ട്രൂ സ്റ്റോറീസ് ഫ്രം മൈ ക്രാപ്പി ചൈൽഡ്ഹുഡ് | സ്വയം | ഹ്രസ്വചിത്രം |
2011 | മൂവിങ് ടകഹാഷി | ഗ്രാൻറ് | ഹ്രസ്വചിത്രം |
2012 | ഇന്ത്യൻ സ്പൈഡർമാൻ | ഹസൻ പീറ്റർ പട്ടേൽ | ഹ്രസ്വചിത്രം |
2013 | ഗുഡ് സൺ | ഡോക്ടറുടെ മകൻ | ഹ്രസ്വചിത്രം |
2017 | റഫ് നൈറ്റ് | ജോ | |
2018 | മോസ്റ്റ് ലൈക്‌ലി റ്റു മർഡർ | അമീർ | |
ദ സ്പൈ ഹു ഡംപ്ഡ് മി | ടോഫർ ഡഫർ |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പ് |
---|---|---|---|
2010 | ദ വാണ്ട സൈക്ക്സ് ഷോ | WMZ സ്റ്റാഫർ | എപ്പിസോഡ്: "1.8" |
ദ ലെജൻഡ് ഓഫ് നീൽ | ലിനൽ 2 / ലിനൽ | 2 എപ്പിസോഡുകൾ | |
2011 | ഡിസാസ്റ്റർ ഡേറ്റ് | സ്വയം | 18 എപ്പിസോഡുകൾ |
സ്റ്റേറ്റ് ഓഫ് ജോർജിയ | സേത്ത് | 5 എപ്പിസോഡുകൾ | |
2013 | അറസ്റ്റഡ് ഡെവലപ്മെന്റ് | ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി | എപ്പിസോഡ്: എ ന്യൂ സ്റ്റാർട്ട് |
ഗേറ്റിങ് ഓൺ | റൗൾ | എപ്പിസോഡ്: നൈറ്റ് ഷിഫ്റ്റ് | |
ഫെയിലോസോഫി | സ്വയം (അവതാരകൻ) | 12 എപ്പിസോഡുകൾ | |
2014–2018 | ദ ഡെയിലി ഷോ | സ്വയം (ലേഖകൻ) | 103 എപ്പിസോഡുകൾ |
2017 | വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നർ | സ്വയം (അവതാരകൻ) | ടിവി സ്പെഷ്യൽ |
ഹസൻ മിൻഹാജ്: ഹോംകമിംഗ് കിംഗ് | സ്വയം | സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ | |
2018 | ചാമ്പ്യൻസ് | റോ | എപ്പിസോഡ്:മൈ ഫെയർ അങ്കിൾ |
2018–മുതൽ | പേട്രിയറ്റ് ആക്ട് വിത്ത് ഹസൻ മിൻഹജ് | സ്വയം (അവതാരകൻ) | കൂടാതെ സഹ-സ്രഷ്ടാവ്, എഴുത്തുകാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ |
2018 | ദ ഫൈനൽ ടേബിൾ | അതിഥി വിധികർത്താവ് | എപ്പിസോഡ്: ഇന്ത്യ |
വീഡിയോ ഗെയിമുകൾ
[തിരുത്തുക]വർഷം | പേര് | ശബ്ദം |
---|---|---|
2014 | ഫാർ ക്രൈ 4 | റാബി റേ റാണ (ശബ്ദം) |
അവാർഡുകളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]വർഷം | അസോസിയേഷൻ | വിഭാഗം | നാമനിർദ്ദേശം ചെയ്യപ്പെട്ട പരിപാടി | ഫലം | അവലംബം |
---|---|---|---|---|---|
2016 | ഛായ സിഡിസി അവാർഡ് | ആർക്കിടെക്റ്റ്സ് ഓഫ് ചേഞ്ച് ഹോണറി | വിജയിച്ചു | [12] | |
2017 | ടീൻ ചോയ്സ് അവാർഡ് | ചോയ്‌സ് ഹാസ്യനടൻ | നാമനിർദ്ദേശം | [13] | |
2018 | ഷോർട്ടി അവാർഡ് | കോമഡിയിൽ മികച്ചത് | ദ ഡെയിലി ഷോ | നാമനിർദ്ദേശം | [14] |
പീബോഡി അവാർഡ് | എന്റർടൈമെന്റ് ഓണറി | ഹസൻ മിൻഹാജ്: ഹോംകമിംഗ് കിംഗ് | വിജയിച്ചു | [15] | |
2019 | എന്റർടൈമെന്റ് ഓണറി | പേട്രിയറ്റ് ആക്ട് വിത്ത് ഹസൻ മിൻഹജ് | വിജയിച്ചു | [16] |
അവലംബം
[തിരുത്തുക]- ↑ Busis, Hillary (ഏപ്രിൽ 29, 2017). "White House Correspondents' Dinner: See Hasan Minhaj's Scorching Speech". Vanity Fair. Retrieved ഏപ്രിൽ 30, 2017.
- ↑ Meslow, Scott (മേയ് 11, 2017). "Watch the Trailer for Hasan Minhaj's Terrific New Netflix Special, 'Homecoming King'". GQ. Retrieved മേയ് 13, 2017.
- ↑ Rathore, Reena (ഏപ്രിൽ 26, 2018). "Comedian Hasan Minhaj's Debut Netflix Special Lands Him His First Peabody Award". India West. Archived from the original on മേയ് 13, 2019. Retrieved ഓഗസ്റ്റ് 1, 2018.
- ↑ Miller, Liz Shannon (ഓഗസ്റ്റ് 9, 2018). "Hasan Minhaj to Make History With New Weekly Netflix Series 'Patriot act' Not to be confused with the apparel line "the patriotic act" that was established first in 2016'". IndieWire (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved ഓഗസ്റ്റ് 9, 2018.
- ↑ Noah, Trevor. "Hasan Minhaj". Time. Retrieved ഏപ്രിൽ 18, 2019.
- ↑ Egel, Ben. "Hasan Minhaj launches from Davis to the heart of a national debate". Sacramento Bee. Retrieved ഓഗസ്റ്റ് 13, 2016.
- ↑ "Hasan Minhaj, Born 09/23/1985 in California". californiabirthindex.org. Retrieved മേയ് 1, 2017.
- ↑ Arora, Priya (നവംബർ 6, 2015). "Comedian Hasan Minhaj on 'Homecoming King' and the Power of Storytelling". India.com. Retrieved മേയ് 23, 2017.
- ↑ Rao, Mallika. "Hasan Minhaj Took a Job No One Wanted". Vulture. Retrieved ഓഗസ്റ്റ് 15, 2017.
- ↑ Lyons, Joseph D. (ഏപ്രിൽ 13, 2017). "Who Is Ayesha Minhaj? Hasan's Sister Is An Accomplished Lawyer". Bustle. Retrieved മേയ് 25, 2017.
- ↑ Perlman, Daniel (ഓഗസ്റ്റ് 24, 2009). "Hasan Minhaj: Giving comedy the college try". LAUGHSPIN. Archived from the original on ഒക്ടോബർ 16, 2014. Retrieved ഒക്ടോബർ 11, 2014.
- ↑ "Presenting our Architects of Change Honorees". Chhaya CDC. Archived from the original on നവംബർ 8, 2018. Retrieved ഓഗസ്റ്റ് 23, 2019.
- ↑ Ceron, Ella (ജൂൺ 19, 2017). "Teen Choice Awards 2017: See the First Wave of Nominations". Teen Vogue. Retrieved ജൂൺ 19, 2017.
- ↑ "Best in Comedy". Shorty Awards.
- ↑ Brockington, Ariana (ഏപ്രിൽ 19, 2018). "'Handmaid's Tale,' 'A Series of Unfortunate Events' Among Peabody Entertainment, Youth Winners (EXCLUSIVE)". Variety. Retrieved ഏപ്രിൽ 20, 2018.
- ↑ Hipes, Patrick (ഏപ്രിൽ 18, 2019). "Peabody Awards: 'Barry', 'Killing Eve', Hannah Gadsby, 'Pose' Among Entertainment Winners". Deadline Hollywood. Retrieved ഏപ്രിൽ 18, 2019.