ഹാരിയറ്റ് ഡൺലോപ്പ് പ്രന്റർ
ഹാരിയറ്റ് ഡൺലോപ്പ് പ്രന്റർ | |
---|---|
ജനനം | 1865 |
മരണം | 16 ജൂലൈ 1939 Belleville, Ontario, Canada |
ദേശീയത | കനേഡിയൻ |
തൊഴിൽ | ഫെമിനിസ്റ്റ്, രാഷ്ട്രീയക്കാരി |
അറിയപ്പെടുന്നത് | First woman candidate for Canadian federal election |
ഹാരിയറ്റ് ഐറിൻ ഡൺലോപ്പ് പ്രന്റർ (1865 അല്ലെങ്കിൽ 1856 - 16 ജൂലൈ 1939) കാനഡയിലെ വനിതാ അവകാശ പ്രസ്ഥാനത്തിലെ ഒരു നേതാവായിരുന്നു. 1921-ൽ കനേഡിയൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിച്ച ആദ്യ വനിതാ സംഘത്തിൽ അവരും ഉൾപ്പെട്ടിരുന്നു. ഒരു പ്രതിബദ്ധതയുള്ള സോഷ്യലിസ്റ്റായിരുന്നു അവർ.
ജീവിതരേഖ
[തിരുത്തുക]ആർക്കിബാൾഡ് ഡൺലോപ്പിന്റെ മകളായിരുന്നു ഹാരിയറ്റ് ഐറിൻ ഡൺലോപ്പ്.[1] അവൾ പ്രെസ്ബിറ്റേറിയൻ വിശ്വാസിയായിരുന്നു.[2] 1892 സെപ്തംബർ 8 ന് ഒണ്ടാറിയോയിലെ യോർക്കിൽ വെച്ച് അവർ ഹെക്ടർ ഹെൻറി വെയർ പ്രെന്ററിനെ വിവാഹം കഴിച്ചു.[3] അവളുടെ ഭർത്താവ് 1860 ഫെബ്രുവരി 2 ന് അയർലണ്ടിൽ ജനിച്ച് ഏകദേശം 1890 ൽ കാനഡയിലേക്ക് കുടിയേറിയ വ്യക്തിയായിരുന്നു.
സമാധാനവാദി
[തിരുത്തുക]ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-18) ഹാരിയറ്റ് ഡൺലോപ്പ് പ്രന്റർ വിദ്യാലയങ്ങളിൽ സൈനിക പരിശീലനത്തെ പിന്തുണച്ച സഭാ ശുശ്രൂഷകർക്കെതിരെ ഒരു ആദർശപരമായ നിലപാട് സ്വീകരിച്ചു.
ഫെമിനിസ്റ്റ്
[തിരുത്തുക]സ്ത്രീകളുടെ വോട്ടവകാശത്തെ പ്രൻറർ പരസ്യമായി പിന്തുണച്ചിരുന്നു. ടോറോണ്ടോയിലെ പൊളിറ്റിക്കൽ ഇക്വാളിറ്റി ലീഗിന്റെ പ്രസിഡന്റായിരുന്നു അവർ.[4]