ഹാർഫ്ബസ്
Original author(s) | The FreeType Project |
---|---|
വികസിപ്പിച്ചത് | Behdad Esfahbod |
റെപോസിറ്ററി | |
ഭാഷ | C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, Unix-like |
തരം | Software development library |
അനുമതിപത്രം | MIT |
വെബ്‌സൈറ്റ് | harfbuzz |
അക്ഷരങ്ങൾ രൂപപ്പെടുത്താനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‍വെയർ ലൈബ്രറിയാണ് ഹാർഫ്ബസ്. യുണികോഡ് അക്ഷരങ്ങളെ ഗ്ലിഫുകളായി രൂപപ്പെടുത്തുന്നതിനും അവയുടെ സ്ഥാനം നിർണ്ണയിക്കുന്നതിനുമാണ് ഹാർഫ്ബസ് ഉപയോഗിക്കുന്നത്. വിവിധ സാങ്കേതിവിദ്യയിലുള്ള ഫോണ്ടുകൾ പ്രദർശിപ്പിക്കാൻ പുതിയ ഹാർഫ്ബസ് ഉപയോഗിക്കുന്നു എന്നാൽ പഴയ് ഹാർഫ്ബസ് ഓപ്പൺടൈപ്പ് ഫോണ്ടുകൾ മാത്രമേ പിൻതുണക്കുകയുള്ളൂ.[1]
ചരിത്രം
[തിരുത്തുക]ഫ്രീടൈപ്പ് പദ്ധതിയുടെ ഭാഗമായ കോഡിൽനിന്നാണ് ഹാർഫ്ബസ് രൂപപ്പെട്ടത്. ക്യുട്ടിയും പാൻഗോയും ഉപയോഗിച്ച് പിന്നീട് ഇത് വേറെ നിർമ്മിച്ചു. എംഐടി അനുമതപത്രത്തോടെ ഇത് പിന്നീട് പൊതു റെപ്പോസിറ്റിയിലേക്ക് കൂട്ടിച്ചേർത്തു. ഇതാണ് പഴയ ഹാർഫ്ബസ് ഇത് ഇപ്പോൾ വികസിപ്പിക്കുന്നില്ല. ഇപ്പോൾ പുതിയ ഹാർഫ്ബസാണ് നിലവിലുള്ളത്. 2013 ൽ ബെഹ്ഡാഡ് എസ്ഫാബോഡ് അദ്ദേഹത്തിന്റെ ഹാർഫ്ബസിലെ പ്രവർത്തനത്തിന് ഒറെല്ലി ഓപ്പൺ സോഴ്സ് അവാർഡ് നേടുകയുണ്ടായി.[2]
ഉപയോഗങ്ങൾ
[തിരുത്തുക]പല ആപ്ലിക്കേഷനുകളും ഹാർഫ്ബസ് നേരിട്ട് ഉപയോഗിക്കുന്നു. എന്നാൽ വിവിധ യുഐ ടൂൾകിറ്റിന്റെ കൂടെയും ഹാർഫ്ബസ് ലഭ്യമാണ്. ഗ്നോം, കെഡിഇ, ക്രോം ഒഎസ്, ആൻഡ്രോയ്ഡ്, ജാവ തുടങ്ങിയ ടൂളുകളുടെ കൂടെയും ഹാർഫ്ബസ് ലഭ്യമാണ്. ഫയർഫോക്സ്, ലിബ്രെ ഓഫീസ്, ഇങ്ക്സ്കേപ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഹാർഫ്ബസ് നേരിട്ടുപയോഗിക്കുന്നു.
See also
[തിരുത്തുക]- Graphite (SIL) – a programmable Unicode-compliant smart-font technology and rendering system developed by SIL International.
- Uniscribe and DirectWrite – two APIs that provide similar functionality on Microsoft Windows platform (HarfBuzz can be used instead of them on Windows also)
- Core Text – an API provides similar functionality on OS X (HarfBuzz can be used instead of it on OS X also)
References
[തിരുത്തുക]- ↑ "HarfBuzz Official website". Retrieved 10 November 2012.
- ↑ "O'Reilly Open Source Awards: OSCON 2013". 26 July 2013. Archived from the original on 2015-06-18. Retrieved 2017-12-28.