ഹാൽഷ്ടാറ്റ്
ഹാൽഷ്ടാറ്റ് | ||
---|---|---|
| ||
Coordinates: 47°33′43″N 13°38′56″E / 47.562°N 13.649°E | ||
Country | ഓസ്ട്രിയ | |
സംസ്ഥാനം | അപ്പർ ഓസ്ട്രിയ | |
ജില്ല | ഗ്മുണ്ടൻ | |
• Mayor | Alexander Scheutz (SPÖ) | |
• ആകെ | 59.83 ച.കി.മീ.(23.10 ച മൈ) | |
ഉയരം | 511 മീ(1,677 അടി) | |
(2018-01-01)[2] | ||
• ആകെ | 778 | |
• ജനസാന്ദ്രത | 13/ച.കി.മീ.(34/ച മൈ) | |
Postal code | 4830 | |
Area code | 06134 | |
വാഹന റെജിസ്ട്രേഷൻ | GM | |
വെബ്സൈറ്റ് | www.hallstatt.at |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഓസ്ട്രിയ [3] |
Area | 59.8, 59.83 കി.m2 (643,700,000, 644,000,000 sq ft) [1] |
മാനദണ്ഡം | Cultural: iii, iv |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്806 806 |
നിർദ്ദേശാങ്കം | 47°33′21″N 13°38′48″E / 47.5558°N 13.6467°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
ഓസ്ട്രിയയിലെ അപ്പർ ഓസ്ട്രിയൻ സംസ്ഥാനത്തെ ഗ്മുണ്ടൻ ജില്ലയിലെ ഒരു നഗരമാണ് ഹാൽഷ്ടാറ്റ്. ഹാൽഷേ്ടറ്റർ തടാകത്തിന്റെ തെക്കുപടിഞ്ഞാറൻ കരയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന്റെ മറ്റേ അതിര് ഡാഹ്ഷെ്ടയിൻ മലനിരകളാണ്. സാൽസ്ബുർഗ്, ഗ്രാസ് എന്നീ നഗരങ്ങളെ ബന്ധിപ്പിയ്ക്കുന്ന ദേശീയപാത ഈ നഗരത്തിലൂടെ കടന്നുപോകുന്നു.
ചരിത്രാതീതകാലം മുതൽ തന്നെ ഉപ്പുഖനനത്തിന് പേരുകേട്ട പ്രദേശമാണ് ഹാൽഷ്ടാറ്റ്. ക്രിസ്തുവിന് മുൻപ് 800 മുതൽ 450 വർഷങ്ങൾ വരെ, ആദ്യകാല അയോയുഗത്തിൽ യൂറോപ്പിൽ നിലവിലുണ്ടായിരുന്ന സെൽറ്റിക്, പ്രോട്ടോ-സെൽറ്റിക് സംസ്കാരവുമായി ബന്ധപ്പെട്ട ഹാൽഷ്ടാറ്റിക് സംസ്കാരത്തിന്റെ ഉറവിടം ഇവിടമായിരുന്നു.
1997 ൽ യുനെസ്കോ ഈ പ്രദേശത്തെ ഒരു ലോകസാംസ്കാരികപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു.
കാലാവസ്ഥ
[തിരുത്തുക]ഹാൽഷ്ടാറ്റ് പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 1.5 (34.7) |
4.0 (39.2) |
9.2 (48.6) |
13.9 (57) |
19.0 (66.2) |
22.3 (72.1) |
24.1 (75.4) |
23.3 (73.9) |
19.7 (67.5) |
13.8 (56.8) |
6.7 (44.1) |
2.3 (36.1) |
13.32 (55.97) |
പ്രതിദിന മാധ്യം °C (°F) | −2.5 (27.5) |
−0.7 (30.7) |
3.7 (38.7) |
8.0 (46.4) |
12.9 (55.2) |
16.2 (61.2) |
17.8 (64) |
17.2 (63) |
13.7 (56.7) |
8.6 (47.5) |
3.1 (37.6) |
−1.0 (30.2) |
8.08 (46.56) |
ശരാശരി താഴ്ന്ന °C (°F) | −6.5 (20.3) |
−5.4 (22.3) |
−1.7 (28.9) |
2.2 (36) |
6.8 (44.2) |
10.2 (50.4) |
11.6 (52.9) |
11.1 (52) |
7.8 (46) |
3.4 (38.1) |
−0.5 (31.1) |
−4.3 (24.3) |
2.89 (37.21) |
മഴ/മഞ്ഞ് mm (inches) | 86 (3.39) |
86 (3.39) |
89 (3.5) |
110 (4.33) |
125 (4.92) |
172 (6.77) |
177 (6.97) |
153 (6.02) |
104 (4.09) |
91 (3.58) |
96 (3.78) |
104 (4.09) |
1,393 (54.83) |
ഉറവിടം: [4] |
ചരിത്രം
[തിരുത്തുക]അയോയുഗം
[തിരുത്തുക]1846-ൽ Johann Georg Ramsauer (1795–1874) ഹാൽഷ്ടാറ്റിന് സമീപത്തുള്ള സാൽസ്ബുർഗ് ഖനികളിൽ ( ) ഒരു പുരാതന ശ്മശാനം കണ്ടെത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം അത് തുടർന്ന് ഉൽഖനനം നടത്തുകയും അവിടെ ഏതാണ്ട് 1045 ശവക്കല്ലറകൾ ഉണ്ടായിരുന്നെന്ന് കണ്ടെത്തുകയും ചെയ്തു. ഇവിടെ ഒരു പുരാതനസംസ്കാരത്തിന്റെ അവശിഷ്ടങ്ങളൊന്നും ആ സമയത്ത് കണ്ടുകിട്ടിയില്ലെങ്കിലും പിന്നീട് ചെങ്കുത്തായ മലനിരകൾക്കും തടാകത്തിനും ഇടയിലുള്ള ഇടുങ്ങിയ സമതലപ്രദേശത്ത് ഇത്തരം അവശിഷ്ടങ്ങൾ കണ്ടെത്തി.
ഈ കല്ലറകളിലായി സ്ത്രീകളുടേതും കുട്ടികളുടേതും ഉൾപ്പെടെ ഏതാണ്ട് 2000 ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.[5] എന്നാൽ മറ്റുള്ള വലിയ സംസ്കാരങ്ങളിൽ കണ്ടെത്തിയപോലെ ശിശുക്കളുടെയോ രാജാക്കന്മാരുടെയോ കല്ലറകളൊന്നും കണ്ടെത്തിയില്ല. എന്നാൽ കല്ലറകളിൽ നിന്നും കണ്ടെത്തിയ മറ്റു അവശിഷ്ടങ്ങൾ സൂചിപ്പിച്ചത് ഈ ജനങ്ങൾ സാമാന്യം നല്ല നിലയിൽ ജീവിച്ചിരുന്നവരാണ് എന്നാണ്.
ഈ സാംഹൂഹം സമീപത്തുള്ള ഉപ്പുനിക്ഷേപങ്ങൾ ഖനനം ചെയ്തെടുത്താണ് ജീവിച്ചിരുന്നതെന്ന് കരുതുന്നു. നിയോലിത്തിക് കാലം തൊട്ടേ ഈ ഉപ്പുഖനികൾ പ്രവർത്തനക്ഷമമായിരുന്നെന്നു അനുമാനിയ്ക്കപ്പെടുന്നു.
- ഹാൽഷ്ടാറ്റ് സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ
-
പശുവും കിടാവും ഉള്ള വെങ്കലപാത്രം
-
ഖനിയിൽ നിന്നും കണ്ടെടുത്ത മരം, തോൽ എന്നിവ കൊണ്ടുണ്ടാക്കിയ, ഉപ്പ് ചുമന്നുകൊണ്ട് പോകാവുന്ന പാത്രം.
-
വെങ്കലപാത്രം
-
ഉപ്പുഖനിയിൽ നിന്നും കണ്ടെടുത്ത വസ്ത്രത്തിന്റെ തുണ്ട്.
ഗാലറി
[തിരുത്തുക]
ഇതും കാണുക
[തിരുത്തുക]റെഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 "Dauersiedlungsraum der Gemeinden Politischen Bezirke und Bundesländer - Gebietsstand 1.1.2018". Statistics Austria. Retrieved 10 മാർച്ച് 2019.
- ↑ "Einwohnerzahl 1.1.2018 nach Gemeinden mit Status, Gebietsstand 1.1.2018". Statistics Austria. Retrieved 9 മാർച്ച് 2019.
- ↑ archINFORM https://www.archinform.net/ort/15947.htm. Retrieved 6 ഓഗസ്റ്റ് 2018.
{{cite web}}
: Missing or empty|title=
(help) - ↑ "Climate: Hallstatt". Climate-Data.org. Retrieved December 26, 2017.
- ↑ Megaw, 26
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- മുനിസിപ്പൽ വെബ്സൈറ്റ്
- വിവിധ ഭാഷകളിലെ ഹാൽഷ്ടാറ്റ്
- ഹാൽഷ്ടാറ്റിന്റെ ചിത്രങ്ങൾ Archived 2014-08-13 at the Wayback Machine.
- ഹാൽഷ്ടാറ്റ് ബീൻഹാസസ് ഹാൽഷ്ടാറ്റ് ബീഹാസസ്. Random-Times.com
- ക്ലോസ്സ് ടി. സ്റ്റീൻഡിൽ : മിഥോഷ് ഹാൽഷ്ടാറ്റ്- ദി ഡോൺ ഓഫ് സെൽറ്റ്സ്: ടി.വി.-ഡോക്യുമെന്ററി 2018 [1]
- ↑ COMPANY. "Mystery of the Celtic Tomb". Terra Mater Factual Studios (in ജർമ്മൻ). Retrieved 2019-01-15.