Jump to content

ഹിജ്റത്ത് പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുണ്ടായ മുന്നേറ്റങ്ങളുടെ ഭാഗമാണ് ഹിജ്റത്ത് 1920 -കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾ രാജ്യത്തെ മുസ്ലീംങ്ങൾക്കെതിരായി വ്യാപകമായ ക്രൂരതകളും പീഡനങ്ങളും അഴിച്ചുവിട്ടു. ഇതേത്തുടർന്ന് മുസ്ലീം നേതാക്കളും പുരോഹിതന്മാരും ബ്രിട്ടീഷ് ഇന്ത്യയെ സുരക്ഷിതമല്ലാത്ത സ്ഥലമായി (Darul Harab) പ്രഖ്യാപിക്കുകയും സമീപമുളള സുരക്ഷിത സ്ഥലങ്ങളിലേക്ക് (Darul Islam) പലായനം ചെയ്യാൻ മുസ്ലീങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ആയിരക്കണക്കിന് പേർ ഇന്ത്യയിൽ നിന്നും പലായനം ചെയ്ത് അഫ്ഗാനിസ്ഥാൻ, തുർക്കി, താഷ്കെന്റ് തുടങ്ങിയ ഇടങ്ങളിൽ എത്തിപ്പെട്ടു. അവർ‍ അവിടങ്ങളിൽ നിന്നുകൊണ്ടും ബ്രിട്ടീഷ് ഗവൺമെന്റിനെതിരായ പ്രവർത്തനങ്ങൾ തുടർന്നു. ഇവർ മുഹാജിർ എന്നറിയപ്പെട്ടു. ദേശീയ സ്വാതന്ത്ര്യത്തിനായി ഇന്ത്യയ്ക്ക് പുറത്ത് സംഘടിപ്പിക്കപ്പെട്ട പോരാട്ടങ്ങളിൽ പ്രധാന പങ്ക് വഹിക്കുവാൻ ഇവർക്ക് കഴിഞ്ഞു. ഈ പലായനങ്ങളിലെ ദുരിതങ്ങളിൽ പെട്ട് ആയിരക്കണക്കിനുപേർക്ക് ജീവനും സ്വത്തുവകകളും നഷ്ടപ്പെടുകയുണ്ടായി. മുഹാജിർമാരിൽ ഒരു വിഭാഗം റഷ്യയിലേക്ക് പലായനം ചെയ്യുകയും താഷ്കെന്റിലെ കിഴക്കൻ രാജ്യങ്ങളിലെ തൊഴിലാളികൾക്കായുള്ള സർവ്വകലാശാലയിൽ ചേർന്ന് പഠനം നടത്തുകയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ഭാഗമാകുകുയും ചെയ്തു. [1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-21.
"https://ml.wikipedia.org/w/index.php?title=ഹിജ്റത്ത്_പ്രസ്ഥാനം&oldid=3809561" എന്ന താളിൽനിന്ന് ശേഖരിച്ചത്