Jump to content

ഹിമെജി കാസിൽ

Coordinates: 34°50′22″N 134°41′38″E / 34.83944°N 134.69389°E / 34.83944; 134.69389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിമെജി കാസിൽ
姫路城
ഹിമെജി , ഹ്യാഗോ, ജപ്പാൻ
Himeji Castle in May 2015 after the five-year renovation of the roof and walls
ഹിമെജി കാസിൽ 姫路城 is located in Japan
ഹിമെജി കാസിൽ 姫路城
ഹിമെജി കാസിൽ
姫路城
Coordinates 34°50′22″N 134°41′38″E / 34.83944°N 134.69389°E / 34.83944; 134.69389
തരം Azuchi-Momoyama castle[1]
Site information
Condition Intact, restoration work for preservation recently completed[2]
Site history
Built * 1333, 1300 (Himeyama fort/castle)[3]
  • 1581 (expansion)[3]
  • 1601–1609 (expansion)[3]
  • 1617–1618 (expansion)[4][5]
In use 1333–1868[3][6]-1945(as military camp)
നിർമ്മിച്ചത് * അകാമാത്സു നോറിമുര (1333–1346)[3]
Materials Wood, stone, plaster, tile[5]
Height 46.4 മീ (152 അടി)
Garrison information
Garrison * ~500 (Ikeda family, soldiers)[5]
  • ~4,000 (Honda family, soldiers)[5]
  • ~3,000 (Sakakibara family, soldiers)[5]
  • ~2,200 (Sakai family, soldiers)[5]

ജപ്പാനിലെ ഹൈഗോ പ്രിഫെക്ചറിൽ ഹിമെജി നഗരത്തിൽ സ്ഥിതിചെയ്യുന്ന കുന്നിൻ മുകളിലുള്ള ജാപ്പനീസ് കോട്ടയോടുകൂടിയ സൗധം ആണ് ഹിമെജി കാസിൽ. ഫ്യൂഡൽ കാലഘട്ടം മുതൽ നൂതന പ്രതിരോധ സംവിധാനങ്ങളുള്ള 83 മുറികളുള്ള ഒരു ശൃംഖല ഉൾക്കൊള്ളുന്ന ആദ്യകാല ജാപ്പനീസ് കാസിൽ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി ഈ കോട്ട കണക്കാക്കപ്പെടുന്നു.[7]ഇതിന്റെ തിളക്കമുള്ള വെളുത്ത പുറംഭാഗവും പറന്നുയരുന്ന പക്ഷിയോട് സാമ്യമുള്ളതായി സങ്കല്പിക്കുന്നതിനാൽ ഈ കോട്ടയെ ഹാക്കുറോ-ജെ അല്ലെങ്കിൽ ഷിരസാഗി-ജെ ("വൈറ്റ് ഇഗ്രെറ്റ് കാസിൽ" അല്ലെങ്കിൽ "വൈറ്റ് ഹെറോൺ കാസിൽ") എന്ന് വിളിക്കാറുണ്ട്.[6][8]

1333-ൽ അകാമാത്സു നോറിമുര ഹിമാമ കുന്നിന് മുകളിൽ ഒരു കോട്ടയായ ഹിമെജി കാസ്റ്റിൽ പണിതു. 1346-ൽ ഈ കോട്ട പൊളിച്ച് ഹിമിയാമ കാസിൽ ആയി പുനർനിർമ്മിച്ചു. തുടർന്ന് രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പുനർനിർമ്മിക്കുകയും അത് ഹിമെജി കാസിൽ ആയി അറിയപ്പെട്ടു. 1581-ൽ ടൊയോട്ടോമി ഹിഡയോഷി ഹിമെജി കാസിൽ പുനർ‌നിർമ്മിച്ചു. അദ്ദേഹം മൂന്ന് നിലകളുള്ള കോട്ട ടെൻഷു കൂടി കൂട്ടിച്ചേർത്തു. സെകിഗഹാര യുദ്ധത്തിൽ സഹായിച്ചതിന് 1600-ൽ ടോക്കുഗവ ഇയാസു ഇകെഡ തെരുമാസയ്ക്ക് കോട്ട സമ്മാനിച്ചു. 1601 മുതൽ 1609 വരെ ഇകെഡ കോട്ട പൂർണ്ണമായും പുനർനിർമ്മിക്കുകയും വലിയ കോട്ട സമുച്ചയമായി വികസിപ്പിക്കുകയും ചെയ്തു. [3] 1617 മുതൽ 1618 വരെ ഹോണ്ട തഡമാസ നിരവധി കെട്ടിടങ്ങൾ കോട്ട സമുച്ചയത്തിലേക്ക് ചേർത്തു. [5] രണ്ടാം ലോക മഹായുദ്ധത്തിൽ ഹിമെജിയിലെ വ്യാപകമായ ബോംബാക്രമണത്തിലും 1995 ലെ ഗ്രേറ്റ് ഹാൻഷിൻ ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളിലും ഹിമെജി കാസ്റ്റിൽ കേടുകൂടാതെ 400 വർഷത്തിലേറെയായി നിലനിൽക്കുന്നു.[3][2][9]

ജപ്പാനിലെ ഏറ്റവും വലുതും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നതുമായ കോട്ടയാണ് ഹിമെജി കാസിൽ. 1993-ൽ രാജ്യത്തെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സൈറ്റുകളിൽ ഒന്നായി ഇത് രജിസ്റ്റർ ചെയ്യപ്പെട്ടു.[2]കോട്ട സമുച്ചയത്തിന്റെ മധ്യഭാഗത്തെ കിടങ്ങ്‌ ഒരു പ്രത്യേക ചരിത്ര സൈറ്റാണ്. കൂടാതെ കോട്ടയുടെ അഞ്ച് ഘടനകളും ദേശീയ നിധികളായി കണക്കാക്കപ്പെടുന്നു.[5][10]മാറ്റ്സുമോട്ടോ കാസ്റ്റിലിനും കുമാമോട്ടോ കാസ്റ്റിലിനുമൊപ്പം ജപ്പാനിലെ മൂന്ന് പ്രധാന കോട്ടകളിലൊന്നായി ഹിമെജി കാസ്റ്റിൽ കണക്കാക്കപ്പെടുന്നു.[11]കോട്ട കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനായി, ഇത് വർഷങ്ങളോളം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിധേയമായി, 2015 മാർച്ച് 27 ന് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു.[12]പതിറ്റാണ്ടുകളുടെ അഴുക്കും മാലിന്യവും നീക്കംചെയ്തു. മുമ്പത്തെ ചാരനിറത്തിലുള്ള മേൽക്കൂര അതിന്റെ യഥാർത്ഥ വെളുത്ത നിറത്തിലേക്ക് പുനഃസ്ഥാപിച്ചു.

ചരിത്രം

[തിരുത്തുക]

പുരാതന ഹരിമ പ്രവിശ്യയുടെ ഭരണാധികാരിയായ അകാമാറ്റ്സു നോറിമുര ഹിമിയാമ കുന്നിൽ ഒരു കോട്ട പണിത 1333 കാലഘട്ടത്തിലാണ് ഹിമേജി കാസ്റ്റിലിന്റെ നിർമ്മാണം. [3] 1346-ൽ അദ്ദേഹത്തിന്റെ മകൻ സദനോരി ഈ കോട്ട പൊളിച്ച് അതിന്റെ സ്ഥാനത്ത് ഹിമിയാമ കാസിൽ പണിതു. [3][13] 1545-ൽ കൊഡെറ വംശത്തിന്റെ ഉത്തരവനുസരിച്ച് കുരോഡ വംശജർ ഇവിടെ നിലയുറപ്പിച്ചു. ഫ്യൂഡൽ ഭരണാധികാരി കുരോദ ഷിഗെറ്റക കോട്ടയെ ഹിമെജി കാസിൽ ആയി പുനർനിർമ്മിച്ചു. 1561-ൽ പണി പൂർത്തിയാക്കി. [3][14] 1580-ൽ കുരോഡ യോഷിതാക ടൊയോട്ടോമി ഹിഡയോഷിക്ക് കോട്ട സമ്മാനിച്ചു. 1581-ൽ ഹിഡയോഷി കോട്ടയെ ഏകദേശം 55 m2 (590 sq ft) (590 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള മൂന്ന് നിലകളുള്ള ഒരു കെട്ടിടം നിർമ്മിച്ചു കൊണ്ട് ഗണ്യമായി പുനർനിർമ്മിച്ചു. [5][14]

1600 ലെ സെകിഗഹാര യുദ്ധത്തെത്തുടർന്ന്, ടോക്കുഗവ ഇയാസു തന്റെ മരുമകനായ ഇകെഡ തെരുമാസയ്ക്ക് യുദ്ധത്തിൽ സഹായിച്ചതിന്റെ പ്രതിഫലമായി ഹിമെജി കാസിൽ നൽകി. [3] ഹിഡയോഷി സൃഷ്ടിച്ച മൂന്ന് നിലകളുള്ള കെട്ടിടം ഇകെഡ പൊളിച്ചുമാറ്റി. 1601 മുതൽ 1609 വരെ കോട്ട പൂർണ്ണമായും പുനർനിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്തു. കോട്ടയെ ചുറ്റിയുള്ള വെള്ളം നിറഞ്ഞ മൂന്ന് കിടങ്ങുകൾ ചേർത്ത് ഇന്ന് കാണുന്ന കോട്ട സമുച്ചയമാക്കി മാറ്റി. [3][5]ഈ വിപുലീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന അധ്വാനച്ചെലവ് മൊത്തം 25 ദശലക്ഷം മനുഷ്യദിനങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. [3] 1613-ൽ ഇകെഡ മരിച്ചു. കോട്ട തന്റെ മകന് കൈമാറി മൂന്നു വർഷത്തിനുശേഷം അദ്ദേഹം മരിച്ചു. [4] 1617-ൽ ഹോണ്ട തഡമാസയും കുടുംബവും കോട്ടയ്ക്ക് അവകാശികളായി. ഹോണ്ട കോട്ട സമുച്ചയത്തിലേക്ക് നിരവധി കെട്ടിടങ്ങൾ ചേർത്തതിൽ മരുമകളായ സെൻ രാജകുമാരിക്കു (千 姫, സെൻഹൈം) വേണ്ടി പ്രത്യേകം കെട്ടിടവും ഉൾപ്പെടുത്തിയിരുന്നു.[4]

അവലംബം

[തിരുത്തുക]
  1. "Himeji Castle and its surroundings". Sansen-ya. Retrieved July 6, 2010.
  2. 2.0 2.1 2.2 "Himeji Castle starts its renovation in April". Official Tourism Guide for Japan Travel. Archived from the original on മാർച്ച് 24, 2011. Retrieved ജൂലൈ 1, 2010.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 "A hilltop white heron 400 years old". The Daily Yomiuri. Archived from the original on 2007-03-02. Retrieved July 5, 2010.
  4. 4.0 4.1 4.2 4.3 Jacqueline A., Ball (2005). Himeji Castle: Japan's Samurai Past. New York: Bearport Publishing. p. 32. ISBN 1-59716-001-6.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 "National Treasure Himeji Castle Guide book" (PDF). Himeji Rojyo Lions Club. 2000. Archived from the original (PDF) on ജൂലൈ 10, 2011. Retrieved ജൂലൈ 10, 2010.
  6. 6.0 6.1 Bornoff, Nicholas (2000). The National Geographic Traveler: Japan. Washington: National Geographic Society. pp. 256–257. ISBN 0-7894-5545-5.
  7. "Himeji-jo". UNESCO World Heritage Centre. Retrieved July 4, 2010.
  8. Eyewitness Travel Guides: Japan. New York: Dorling Kindersley Publishing. 2000. pp. 200–203. ISBN 0-7894-5545-5.
  9. "Himeji Castle". Japan Atlas. Retrieved July 5, 2010.
  10. 国宝一覧 (in Japanese). Himeji city. Archived from the original on 2010-09-27. Retrieved July 5, 2010.{{cite web}}: CS1 maint: unrecognized language (link)
  11. "The Three Famous Castles of Japan". Kobayashi Travel Service. Archived from the original on മാർച്ച് 22, 2010. Retrieved ജൂലൈ 4, 2010.
  12. "Archived copy". Archived from the original on ഫെബ്രുവരി 15, 2015. Retrieved ജനുവരി 28, 2015.{{cite web}}: CS1 maint: archived copy as title (link)
  13. Hinago, Motoo (1986). Japanese Castles. Kodansha International Ltd. and Shibundo. pp. 121–125. ISBN 0-87011-766-1.
  14. 14.0 14.1 O'Grady, Daniel. "Japanese Castle Explorer – Himeji Castle". Japanese Castle Explorer. Retrieved July 11, 2010.
കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Video
"https://ml.wikipedia.org/w/index.php?title=ഹിമെജി_കാസിൽ&oldid=4107776" എന്ന താളിൽനിന്ന് ശേഖരിച്ചത്