Jump to content

ഹൂണന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Huns

370s–469
Territory under Hunnic control circa 450 CE
Territory under Hunnic control circa 450 CE
പൊതുവായ ഭാഷകൾHunnic
Gothic
Various tribal languages
ഭരണസമ്പ്രദായംTribal Confederation
King or chief 
• 370s?
Balamber?
• c. 395-?
Kursich and Basich
• c. 400–409
Uldin
• c. 412-?
Charaton
• c. 420s–430
Octar and Ruga
• 430–435
Ruga
• 435–445
Attila and Bleda
• 445–453
Attila
• 453–469
Dengizich and Ernak
• 469-?
Ernak
ചരിത്രം 
• Huns appear north-west of the Caspian Sea
pre 370s
• Conquest of the Alans and Goths
370s
• Attila and Bleda become co-rulers of the united tribes
437
• Death of Bleda, Attila becomes sole ruler
445
451
• Invasion of northern Italy
452
454
• Dengizich, son of Attila, dies
469

വോൾഗ നദിയുടെ കിഴക്കുഭാഗത്ത് അധിവസിച്ചിരുന്ന നാടോടി ജനതയാണ് ഹൂണന്മാർ.

ഹൂണന്മാരുടെ ഉദയം

[തിരുത്തുക]

ജന്മ ദേശമായ മധ്യേഷ്യയിൽ ജനസംഖ്യ വർധിച്ചതിനേത്തുടർന്ന് മംഗോളിയയിലെ അപരിഷ്കൃത വർഗക്കാരായിരുന്ന ഹൂണന്മാർ കുടിയേറ്റം ആരംഭിച്ചു. ഒരു വിഭാഗം CE 375-453 കാലഘട്ടത്തിൽ യൂറോപ്പ് ആക്രമിച്ച് വൻ നാശങ്ങൾ വരുത്തി. ഈ വിഭാഗത്തിന്റെ തലവനായിരുന്നു കുപ്രസിദ്ധനായ ആറ്റില. വേറൊരു വിഭാഗം ഹൂണന്മാർ പേർഷ്യയിലൂടെ അഫ്ഗാനിസ്ഥാൻ കൈയ്യടക്കി. പിന്നീട് ഇന്ത്യയിലെത്തിയ ഇവർ ഗാന്ധാരത്തിനു പുറമേ പഞ്ചാബ്, മാൾവ, രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങൾ പിടിച്ചടക്കിക്കൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിച്ചു. തോരമാനനാണ് ഈ സാമ്രാജ്യത്തിന്റെ ആദ്യത്തെ രാജാവ്. [1]

മിഹിരകുലൻ

[തിരുത്തുക]

തോരമാനന്റെ മരണ ശേഷം പുത്രനായ മിഹിര കുലൻ എ.ഡി 511-ൽ ഭരണാധികാരിയായി. എന്നാൽ ക്രൂരതയായിരുന്നു മിഹിരകുലന്റെ മുഖമുദ്ര. ബുദ്ധമത ഭിക്ഷുക്കളെ പീഡിപ്പിക്കുകയായിരുന്നു സ്ഥിര വിനോദം. പർവ്വതങ്ങളുടെ മുകളിൽ നിന്ന് ആനകളെ തള്ളിയിട്ട് കൊല്ലുന്നത് കാണാനും മിഹിരകുലന് ഇഷ്ടമായിരുന്നു. മിഹിരകുലന്റെ ക്രൂരതകളിൽ സഹികെട്ട് മറ്റു ചെറു രാജാക്കന്മാർ ചേർന്ന് മാൾവയിലെ യശോധർമ രാജാവിന്റെ സഹായത്താൽ മിഹിരകുലനെതിരെ യുദ്ധത്തിന് പുറപ്പെട്ടു. യുദ്ധത്തിൽ തോറ്റ ഇദ്ദേഹത്തെ സ്വന്തം ജ്യേഷ്ഠൻ തന്നെ സ്ഥാനഭ്രഷ്ടനാക്കിയതിനാൽ മിഹിരകുലൻ കാശ്മീരിൽ അഭയം നേടി. എന്നാൽ മിഹിരകുലൻ തനിക്ക് അഭയം നൽകിയ രാജാവിനെ വധിച്ച് അവിടുത്തെ അവകാശവും നേടിയെടുത്തു. എ.ഡി. 542-ൽ മിഹിരകുലന്റെ മരണത്തോടു കൂടി ഹൂണ സാമ്രാജ്യം ക്ഷണോന്മുഖമായി.ഈ ഹൂണന്മാരുടെ സാമ്രാജ്യത്തെ പുറമെ നിന്നുള്ളവര് ഹിന്ദുസ്ഥാനെന്ന് വിളിച്ചു വന്നു. ആ കാലത്ത് സിഥിയന്മാരുടെ പ്രദേശം കൂടിയായിരുന്നു സിന്ധിന് വടക്കുള്ള മേഖലകളിലെല്ലാം. ഹൂനന്മാരാകട്ടേ ഹിന്ദുക്കുഷ് മേഖല കടന്നു വന്നവരും ആയിരുന്നു. അന്ന് ഹിന്ദു മതമെന്ന് പേര് പോലും ഉണ്ടായിരുന്നില്ല, എങ്കിലും അവര് ഇന്ത്യന് സംസ്കാരവുമായി ചേര്ന്നു . കാലക്രമേണേ ഇവരിലൂടെയാണ് ഹിന്ദുവെന്ന നാമം രൂപം കൊള്ളുന്നത്. അവരുടെ മതാശ്ലേഷണത്തിലൂടെ ഉത്തരേന്ത്യയിൽ ഒരു സങ്കര സമുദായം ഉടലെടുത്തു. പിൽക്കാലത്തെ പല രജപുത്ര ഗോത്രങ്ങളും ഈ സമുദായത്തിൽ നിന്നാണ് ഉദ്ഭവിച്ചത്.[2]

അവലംബം

[തിരുത്തുക]
  1. ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ
  2. ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ
"https://ml.wikipedia.org/w/index.php?title=ഹൂണന്മാർ&oldid=3825854" എന്ന താളിൽനിന്ന് ശേഖരിച്ചത്