ഹെന്രി ഫയോൾ
ഫ്രഞ്ച് എഞ്ചിനീയറും ഖനനമേഖലയിലെ കാര്യനിർവ്വാഹകനുമായിരുന്നു ഹെന്രി ഫയോൾ. എഴുത്തിലും വ്യാപാരത്തിലും പ്രാഗൽഭനായിരുന്ന ഇദ്ദേഹം ഫയോളിസം എന്ന പേരിൽ ഒരു വ്യാപാരനിർവ്വഹണ സിദ്ധാന്തം രൂപപെടുത്തിയിട്ടുണ്ട്. [1] .
ജീവചരിത്രം
[തിരുത്തുക]1841 ൽ ഇസ്താംബുളിന്റെ ഒരു പ്രാന്തപ്രദേശത്താണ് ഫയോൾ ജനിച്ചത്. 1860 ൽ École Nationale Supérieure des Mines ൽ നിന്നും ബിരുദധാരിയായ ഫയോൾ "Compagnie de Commentry-Fourchambault-Decazeville" എന്ന ഖനിയിൽ എഞ്ചിനീയറായി പ്രവർത്തനമാരംഭിച്ചു. പിന്നീട് 1888 ൽ അദ്ദേഹത്തെ ഖനിയുടെ മേധാവിയായി നിയമിച്ചു. ഒരു വ്യവസായത്തിന്റെ വിജയത്തിന് നേതൃപാടവം (managerial ability) അത്യന്താപേക്ഷിതമാണെന്ന ഫയോൾ കണക്കാക്കുകയും അത് സ്കൂളുകളിൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മനസ്സിലാക്കി. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം എഴുതിയ “Administration Industrielle et Generale” ൽ നേതൃപാടവത്തിന്റെ ഘടകങ്ങളെക്കുറിച്ച് വ്യക്തമാക്കി 1916 ൽ പ്രസിദ്ധീകരിച്ചു. 1918 ൽ ഫയോൾ കമ്പനിയിൽ നിന്നും വിരമിച്ചപ്പോഴേക്കും യൂറോപ്പിലെ സാമ്പത്തിക മുന്നിട്ടുനിൽക്കുന്ന കമ്പനികളിലൊന്നായി അത് മാറിക്കഴിഞ്ഞിരുന്നു.
ഭരണസമിതിയുടെ ധർമ്മങ്ങൾ
[തിരുത്തുക]ഹെന്രി ഫയോൾ നിർദ്ദേശിച്ച ഭരണസമിതിയുടെ ധർമ്മങ്ങൾ താഴെ കൊടുക്കുന്നു.
- ആസൂത്രണം
- സംഘടിപ്പിക്കൽ
- തസ്തിക വിന്യാസം
- മാർഗ്ഗനിർദ്ദേശങ്ങൾ
- നിയന്ത്രിക്കൽ
ഹെന്രി ഫയോളിന്റെ 14 ഭരണസമിതി തത്ത്വങ്ങൾ
[തിരുത്തുക]- ജോലിയെ വിഭജിക്കൽ:- ഒരു ജോലി കാര്യക്ഷമമായി പൂർത്തീകരിക്കുന്നതിനായി ജോലിയേയോ ജോലിക്കാരെയോ പലവിഭാഗങ്ങളായി തിരിക്കുന്നതിനെയാണ് ജോലിയെ വിഭജിക്കൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
- അധികാരവും ഉത്തരവാദിത്തവും
- അച്ചടക്കം
- ആജ്ഞയിലെ ഐക്യം
- മാർഗ്ഗനിർദ്ദേശങ്ങളിലെ ഐക്യം
- കീഴവണക്കം
- പ്രതിഫലം
- കേന്ദ്രീകരണെം
- അധികാര ശൃംഖല
- ക്രമം
- സമത്വം
- ഉദ്ദ്യോഗ സ്ഥിരത
- മുൻകയ്യെടുക്കൽ
- ഐക്യമത്വം മഹാബലം
അവലംബം
[തിരുത്തുക]- ↑ Morgen Witzel (2003).
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Fiche de lecture d'Administration industrielle et générale Archived 2016-03-03 at the Wayback Machine., Claude Remila, Cours d’organisation et systèmes d’information. (in French)
- Talking About Organizations Podcast discussed Fayol and parts of his work in Episode 2 of the show