ഹെലൻ ഗിൽബെർട്ട്
ഹെലൻ ഗിൽബെർട്ട് | |
---|---|
ജനനം | ഹെലൻ അമേലിയ ഗിൽബെർട്ട് ജൂലൈ 4, 1915 |
മരണം | ഒക്ടോബർ 23, 1995 | (പ്രായം 80)
തൊഴിൽ | നടി |
സജീവ കാലം | 1939-1958 |
ജീവിതപങ്കാളി(കൾ) | മിഷ ബകലെനിക്കോഫ് (1936-1939, divorce) സെയ്‌മോർ ജെ. ചോറ്റിനർ (1942-1945, divorce) വിക്ടർ മക്സൂമെറ്റ് (?-1948, his death) ജോണി സ്റ്റോമ്പനാറ്റോ (1949-1949, divorce) ജെയിംസ് ഇ. ഡ്യൂറന്റ് (1950-1952) എം.ഓ. ബ്രയാന്റ് (? - ?) ബിൽ മാർഷൽട്(? - ?)[1] |
ഹെലൻ അമേലിയ ഗിൽബെർട്ട് (ജീവിതകാലം: ജൂലൈ 4, 1915 - ഒക്ടോബർ 23, 1995) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും സംഗീതജ്ഞയുമായിരുന്നു.
ആദ്യകാലം
[തിരുത്തുക]പെൻസിൽവാനിയയിൽ ജനിച്ച ഗിൽബെർട്ട് ഒഹായോയിലെ വാറനിലാണ് വളർന്നത്.[2] 10 വയസ്സുള്ളപ്പോൾ, അവളും കുടുംബവും വിസ്കോൺസിനിലെ സുപ്പീരിയറിൽ താമസിക്കുകയും അവിടെ പിതാവ് ഒരു സംഗീത സ്ഥാപനം നടത്തുകയും ചെയ്തു.
സിനിമാരംഗം
[തിരുത്തുക]1939 മെയ് 22-ന് ഒരു സിൻഡിക്കേറ്റഡ് പത്രത്തിന്റെ കോളത്തിൽ ഗിൽബെർട്ടിനെ "നടിയായി മാറിയ ഒരേയൊരു സ്റ്റുഡിയോ സംഗീതജ്ഞ" എന്നാണ് വിശേഷിപ്പിച്ചത്.[3] ടെസ്റ്റ് ഡയറക്ടർ ഫ്രെഡ് എം. വിൽകോക്സ് സ്റ്റുഡിയോയിൽവച്ച് അവളെ കാണുകയും "എന്തുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ നിന്ന് ക്യാമറയ്ക്ക് പിന്നിലെന്ന്" ചോദിക്കുകയും ചെയ്ത സമയത്ത്,[4] ഗിൽബെർട്ട് രണ്ട് വർഷമായി മെട്രോ-ഗോൾഡ്വിൻ-മേയർ ഓർക്കസ്ട്രയിൽ സെല്ലോ വാദകയായിരുന്നുവെന്ന് എഴുത്തുകാരനായ പോൾ ഹാരിസൺ വിശദീകരിച്ചു. (1939 ആഗസ്റ്റ് 6, 1939 ഏപ്രിൽ 21 എന്നീ തീയതികളിൽ പ്രസിദ്ധീകരിച്ച മറ്റ് രണ്ട് പത്ര ലേഖനങ്ങളിലും സമാനമായ കഥകൾ ഉണ്ടായിരുന്നുവെങ്കിലും അവയിൽ ഗിൽബെർട്ട് സെല്ലോ കളിക്കുന്നത് ശ്രദ്ധിച്ച സംവിധായകൻ W. S. വാൻ ഡൈക്ക് ആയിരുന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1940 ഫെബ്രുവരി 18-ന് പ്രസിദ്ധീകരിച്ച നാലാമത്തെ ലേഖനത്തിൽ, അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടയായ ഫിലിം എക്സിക്യൂട്ടീവായ വിൻഫീൽഡ് ഷീഹാൻ, ഒരു സ്ക്രീൻ ടെസ്റ്റ് നടത്തുകയും അത് ചലച്ചിത്രങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുകയും ചെയ്തതായി പ്രസ്താവിക്കുന്നു.[5] ആൻഡി ഹാർഡി ഗെറ്റ്‌സ് സ്പ്രിംഗ് ഫീവർ (1939) എന്ന ചിത്രത്തിൽ ആൻഡി ഹാർഡിയുടെ നാടക ടീച്ചറായി അഭിനയിച്ചുകൊണ്ടാണ് ഗിൽബെർട്ടിന്റെ സിനിമയിൽ അരങ്ങേറ്റം നടത്തിയത്.[6] അതേ വർഷം, ദ സീക്രട്ട് ഓഫ് ഡോ. കിൽഡെയറിൽ (1939) കാഴ്ചയ്ക്ക് പ്രശ്നമുള്ള ഒരു രോഗിയായി അവർ അഭിനയിച്ചു.[7]
സ്വകാര്യ ജീവിതം
[തിരുത്തുക]ഗിൽബെർട്ടിന്റെ ആദ്യ ഭർത്താവ് ഓർക്കസ്ട്ര തലവൻ മിഷ ബകലെനിക്കോഫ് ആയിരുന്നു.[8] 1939 നവംബർ 18-ന് അവർ വിവാഹമോചനം നേടി.[9] 1942 ഡിസംബർ 8-ന്, കാലിഫോർണിയയിലെ ഹോളിവുഡിൽ ഒരു അഭിഭാഷകനായിരുന്ന സെയ്‌മോർ ജെ. ചോറ്റിനർ വിവാഹം കഴിച്ചുവെങ്കിലും താമസിയാതെ വിവാഹമോചനം ചെയ്യപ്പെട്ടു. 1949 ഫെബ്രുവരി 19-ന് അവർ ജോണി സ്റ്റോമ്പനാറ്റോയെ വിവാഹം കഴിക്കുകയും[10] 1949 ജൂലൈയിൽ വിവാഹമോചനം നേടുകയും ചെയ്തു.[11] അവരുടെ ആറാമത്തെ ഭർത്താവ് നെവാഡ കാസിനോ മാനേജർ ജെയിംസ് ഇ ഡ്യൂറന്റ് ആയിരുന്നു.[12] 1949 സെപ്റ്റംബർ 28-ന് നെവാഡയിലെ ലാസ് വെഗാസിൽ വച്ചാണ് അവർ വിവാഹിതരായത്. 1952 ജൂണിൽ, 11-ാം നിലയിലെ ജനലിൽ നിന്ന് തന്നെ പുറത്തെറിയുവാൻ ശ്രമിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഡ്യൂറന്റിനെതിരെ പ്രതിമാസ ജീവനാംശവും നിരോധന ഉത്തരവും ആവശ്യപ്പെട്ട് അവർ കോടതിയിൽ പോയി. അതേസമയം, തങ്ങൾ ഇതിനകം വിവാഹമോചനം നേടിയിട്ടുണ്ടെന്ന് ഡ്യൂറന്റ് അവകാശപ്പെട്ടു.[13] അരിസോണയിലെ ഉത്തരവ് അസാധുവാണെന്ന് ഗിൽബെർട്ട് വാദിച്ചുവെങ്കിലും ഒരു ഹോളിവുഡ് കഫേയിൽവച്ച് അവളുമായി ബന്ധപ്പെട്ടിരുന്ന എം.ഒ. ബ്രിയാന്റിനെ വിവാഹം കഴിച്ചതിന് ശേഷം അവർ തന്റെ താമസസ്ഥലം ഉപേക്ഷിച്ചു.[14] നടൻ ബിൽ മാർഷൽ, ഭക്ഷണശാലാധിപതി വിക്ടർ മക്സൂം എന്നിവരെയും അവർ വിവാഹം കഴിച്ചിരുന്നു.[15]
മരണം
[തിരുത്തുക]1995 ഒക്‌ടോബർ 23-ന് ലോസ് ഏഞ്ചൽസിൽവച്ച് 80-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് ഗിൽബെർട്ട് മരിച്ചു. അവളുടെ മൃതദേഹം ദഹിപ്പിക്കുകയും ചിതാഭസ്മം കടലിൽ വിതറുകയും ചെയ്‌തു.[16]
അവലംബം
[തിരുത്തുക]- ↑ "Helen Gilbert - the Private Life and Times of Helen Gilbert. Helen Gilbert Pictures". Archived from the original on 2020-11-10. Retrieved 2022-05-11.
- ↑ Wilson, Scott (2016). Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed. (2 volume set) (in ഇംഗ്ലീഷ്). McFarland. p. 279. ISBN 9780786479924. Retrieved 10 October 2016.
- ↑ Harrison, Paul (May 22, 1939). "Harrison Turns Hollywood Spotlight On Three New Faces Facing Cameras". Ogden Standard-Examiner. Utah, Ogden. Newspaper Enterprise Association. p. 8. Retrieved October 10, 2016 – via Newspapers.com.
- ↑ Harrison, Paul (May 22, 1939). "Harrison Turns Hollywood Spotlight On Three New Faces Facing Cameras". Ogden Standard-Examiner. Utah, Ogden. Newspaper Enterprise Association. p. 8. Retrieved October 10, 2016 – via Newspapers.com.
- ↑ Tildesley, Alice L. (February 18, 1940). "What Makes a Movie Star?". The Nebraska State Journal. Nebraska, Lincoln. p. 39.
- ↑ "New Cinderella". The Brooklyn Daily Eagle. New York, Brooklyn. August 6, 1939. p. 32. Retrieved October 10, 2016 – via Newspapers.com.
- ↑ "Third of 'Kildare' Films Opens Here". Oakland Tribune. California, Oakland. December 28, 1939. p. 18. Retrieved October 10, 2016 – via Newspapers.com.
- ↑ Othman, Frederick C. (April 21, 1939). "Hollywood Day By Day". The Danville Morning News. Pennsylvania, Danville. United Press. p. 2. Retrieved October 10, 2016 – via Newspapers.com.
- ↑ "Wins Decree". The Capital Times. Wisconsin, Madison. Associated Press. November 21, 1939. p. 5. Retrieved October 11, 2016 – via Newspapers.com.
- ↑ "Marriages". Billboard. February 26, 1949. p. 56. Retrieved 12 October 2016.
- ↑ "Lana's Daughter Says She Slew to Save Mother". The San Bernardino County Sun. California, San Bernardino. April 6, 1958. p. 3. Retrieved October 11, 2016 – via Newspapers.com.
- ↑ "Marriages". Broadcasting. October 22, 1949. p. 28. Retrieved 12 October 2016.
- ↑ "Helen Gilbert Asks 6th Spouse To Pay". Valley Times. California, North Hollywood. June 5, 1952. p. 15. Retrieved January 9, 2020 – via Newspapers.com.
- ↑ "Drops Suit, Weds". Corsicana Daily Sun. Texas, Corsicana. Associated Press. December 18, 1952. p. 9. Retrieved October 10, 2016 – via Newspapers.com.
- ↑ "Actress Helen Gilbert Sued for Return of Ring". The Los Angeles Times. California, Los Angeles. September 1, 1951. p. 3. Retrieved January 9, 2020 – via Newspapers.com.
- ↑ Wilson, Scott (2016). Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed. (2 volume set) (in ഇംഗ്ലീഷ്). McFarland. p. 279. ISBN 9780786479924. Retrieved 10 October 2016.