Jump to content

ഹെൻറി ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെന്റ്റീ ആഡംസ്

ഹെന്റ്റീ ആഡംസ് യു.എസ്. ചരിത്രകാരനും നോവലിസ്റ്റുമായിരുന്നു. യു.എസ്. പ്രസിഡന്റ് ജോൺ ക്വിൻസി ആഡംസിന്റെ (1767-1848) പൗത്രൻ. ചാൾസ് ഫ്രാൻസിസ് ആഡംസിന്റെ മകനായി 1838 ഫെബ്രുവരി 16-ന് ബോസ്റ്റണിൽ ജനിച്ചു.

ജീവിതരേഖ

[തിരുത്തുക]

1858-ൽ ഹാർവാഡിൽനിന്നും ബിരുദം നേടി; തുടർന്ന് രണ്ടു വർഷക്കാലം ജർമനിയിൽ നിയമപഠനം നടത്തി. ലണ്ടനിലെ യു.എസ്. നയതന്ത്രപ്രതിനിധിയായിരുന്ന പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആഡംസ് സേവനം അനുഷ്ഠിച്ചു. ഹാർവാഡിൽ ചരിത്രാധ്യാപകനായി (1870-77) ജോലി നോക്കി. ആംഗ്ലോ-സാക്സൺ നിയമത്തെ ആധാരമാക്കി ഒരു ലേഖനസമാഹാരം (Essays in Anglo-Saxon Law) 1876-ൽ പ്രസിദ്ധീകരിച്ചു.

ജീവചരിത്രകാരൻ

[തിരുത്തുക]
  • ആൽബർട്ട് ഗല്ലറ്റിൽ, ജോൺ റാൾഫ് എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതി (1879, 1882);
  • ഡെമോക്രസി (1880),
  • എസ്തർ (1884)
  • എന്നിങ്ങനെ രണ്ടു നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യു.എസ്സിലെ കക്ഷിരാഷ്ട്രീയമാണ് ഡെമോക്രസിയുടെ പ്രമേയം;
  • ശാസ്ത്രവും മതവും തമ്മിലുള്ള സംഘട്ടനമാണ് എസ്തറിലെ പ്രതിപാദ്യം. രണ്ടു കൃതികളും തൂലികാനാമം വച്ചാണ് പ്രസിദ്ധീകരിച്ചത്. ചരിത്രഗ്രന്ഥങ്ങളാണ് ആഡംസിന്റെ അനശ്വരസ്മാരകങ്ങൾ.
  • തോമസ് ജെഫേഴ്സൻ (1743-1826),
  • ജയിംസ് മാഡിസൻ (1751-1836)
  • എന്നിവരുടെ ഭരണകാലത്തെ (1801-1817) യു.എസ്സിന്റെ ചരിത്രം (History of the United States During the Administration of Jefferson and Madison ) ഇദ്ദേഹം ഒൻപതു വാല്യങ്ങളിലായി (1884-89) രചിച്ചു. മധ്യകാല ഐക്യത്തിന്റെ പ്രതിരൂപമായി കന്യാമറിയത്തെ ചിത്രീകരിച്ചുകൊണ്ട് ഇദ്ദേഹം ബൃഹത്തായ ഒരു ഗ്രന്ഥം രചിച്ചു. (Mount Saint Michael and Charters;A Atudy in Thirteeth Century Unity, 1904). 20-ആം നുറ്റാണ്ടിലെ യന്ത്രവത്കരണത്തെയും പൊരുത്തക്കേടുകളെയും സങ്കീർണതയെയും പശ്ചാത്തലമാക്കി രചിക്കപ്പെട്ട മറ്റൊരു കൃതിയാണ്
  • ദി എഡ്യൂക്കേഷൻ ഓഫ് ഹെന്റി ആഡംസ്
  • എ സ്റ്റഡി ഒഫ് ട്വൽത്ത് സെഞ്ച്വറി മൾട്ടിപ്ലിസിറ്റി (1907).

1918 മാർച്ച് 27-ന് വാഷിങ്ടണിൽ ആഡംസ് അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, ഹെന്റി ബ്രൂക്സ് (1838 - 1918) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഹെൻറി_ആഡംസ്&oldid=1767040" എന്ന താളിൽനിന്ന് ശേഖരിച്ചത്