Jump to content

ഹെർമൻ കല്ലൻബാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാത്മാഗാന്ധിi, സോണിയ ഷ്ലീസിൻ, ഹെർമൻ കല്ലൻബാഷ്

ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്നു കല്ലൻബാഷ് (1871–1945). ജർമ്മനിയിൽ ജനിച്ച ജൂത വംശജനായ ആർക്കിടെക്റ്റായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

അതി സമ്പന്നനായിരുന്ന കല്ലൻബാഷ് ജൊഹന്നാസ് ബർഗിൽ ഗാന്ധിജിക്ക് സംഭാവന ചെയ്ത ആയിരം ഏക്കർ സ്ഥലത്താണ് ടോൾസ്റ്റോയിഫാം സ്ഥാപിച്ചത്. ഗാന്ധിജിയുടെ ആശയങ്ങളിലും ജീവിതരീതിയിലും ആകൃഷ്ടനായിത്തീർന്ന അദ്ദേഹം പിന്നീട് ലളിതജീവതവും സസ്യഭക്ഷണവും ശീലമാക്കി. സത്യാഗ്രഹത്തെ ഒരു സമരരൂപമാക്കി ഗാന്ധിജി വികസിപ്പിച്ച 1914 ൽ കല്ലെൻബാഷ് അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില തെറ്റുധാരണകളും പടർന്നിരുന്നു.[1]

കല്ലൻബാഷ് രേഖകൾ

[തിരുത്തുക]

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും സുഹൃത്ത് ഹെർമൻ കല്ലൻബാഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിലപ്പെട്ട സൂചനകൾ നൽകുന്ന രേഖകൾ ഇന്ത്യ ലേലക്കമ്പനിയായ സോത്ബിയിൽ നിന്ന് വാങ്ങുന്നതിനുള്ള കരാറിൽ സാംസ്‌കാരിക മന്ത്രാലയം ഒപ്പുവെച്ചു. 2012 ജൂലായ് 10-ന് ഇവ ലേലം ചെയ്യുമെന്ന് സോത്ബി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യാ ഗവൺമെന്റ് ഇതുവാങ്ങാൻ തീരുമാനിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും നാലുകോടി രൂപ മുതൽ ആറ് കോടി രൂപ വരെ പ്രതിഫലം നൽകിയാണ് സർക്കാർ രേഖകൾ സ്വന്തമാക്കുന്നതെന്നാണ് സൂചന.[2] ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും വ്യക്തതയും വരുത്താൻ രേഖകൾ സഹായിക്കുമെന്നാണ് കരുതുന്നത്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതത്തെക്കുറിച്ചും രേഖകൾ കൂടുതൽ വിവരങ്ങൾ നൽകും. ലണ്ടനിൽ നിന്നെത്തിക്കുന്ന രേഖകൾ ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സിൽ സൂക്ഷിക്കും.

മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന എഴുത്തുകളും ചിത്രങ്ങളുമടങ്ങുന്ന ശേഖരം 2012 ജൂലൈയിൽ ലേലംചെയ്യാൻ സോത്ബീസ് ലേല കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ അവ ലേലത്തിൽനിന്ന് പിൻവലിച്ചതായി പിന്നീട് സോത്ബീസ് വ്യക്തമാക്കി. ഈ ശേഖരം വാങ്ങുന്നതു സംബന്ധിച്ച് സോത്ബീസുമായി ഇന്ത്യൻ സർക്കാർ കരാറിൽ ഒപ്പുവെച്ചു.[3] കല്ലൻബാഷിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ അദ്ദേഹത്തിന്റെ അനന്തരവന്റെ മകൻ ഇസാ സരിദാണ് ലേലത്തിനുവെച്ചത്. ഈ ശേഖരത്തിന് 50 ലക്ഷം ഡോളർ വേണമെന്നാണ് സരിദ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും വലിയ തുക നൽകാനാവില്ലെന്ന് സർക്കാറിനുവേണ്ടി ഇടപെട്ടവർ വ്യക്തമാക്കി. അങ്ങനെയാണ് 12.8 ലക്ഷം ഡോളറിന് (8,25,250 പൗണ്ട്) ഇടപാട് നടന്നത്. നാഷണൽ ആർക്കൈവസ് ഡയരക്ടർജനറൽ പ്രൊഫ. മുഷിറുൽ ഹസ്സന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് രേഖകളുടെ ആധികാരികത ഉറപ്പുവരുത്തിയത്. ഈ രേഖകൾ ഇന്ത്യയുടെ നാഷണൽ ആർക്കൈവ്‌സിൽ ഇവ സൂക്ഷിക്കും.

പുസ്തക നിരോധനം

[തിരുത്തുക]

പുലിറ്റ്സർ ജേതാവായ ജോസഫ് ലെലിവെൽഡ് രചിച്ച ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ' എന്ന ഗ്രന്ഥം ഗാന്ധിജിയെ സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണമുയർന്നതിനെത്തുടർന്ന് ഗുജറാത്ത് സർക്കാർ നിരോധിച്ചു.[4]

അവലംബം

[തിരുത്തുക]
  1. http://www.dnaindia.com/lifestyle/report_who-was-hermann-kallenbach_1527719
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-08. Retrieved 2012-07-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-10. Retrieved 2012-07-11.
  4. [www.doolnews.com/gandhi-book-banned-in-gujarath-677.html "ഗാന്ധിജി ദ്വിലിംഗാനുരാഗി: വിവാദ പുസ്തകം ഗുജറാത്തിൽ നിരോധിച്ചു"]. www.doolnews.com. Retrieved 9 ഓഗസ്റ്റ് 2014. {{cite web}}: Check |url= value (help)
  • Surendra Bhana, "Tolstoy Farm, A Satyagrahi's Battle Ground," Journal of Indian History, 1979, Vol. 57 Issue 2/3, p431-440. Journal of Indian History, 1979, Vol. 57 Issue 2/3, pp 431-440
  • Shimon Lev, Soulmates, The Story of Mahatma Gandhi and Hermann Kallenbach, Orient BlackSwan, 2012
"https://ml.wikipedia.org/w/index.php?title=ഹെർമൻ_കല്ലൻബാഷ്&oldid=3649681" എന്ന താളിൽനിന്ന് ശേഖരിച്ചത്