Jump to content

ഹൈ ഡെഫനിഷൻ ഡിവിഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈ ഡെഫനിഷൻ ഡിവിഡി
എച്ച്ഡി ഡിവിഡി ലോഗോ
Media typeഹൈ ഡെൻസിറ്റി ഒപ്റ്റിക്കൽ ഡിസ്ക്
EncodingVC-1, H.264, and MPEG-2
Capacity15 GB (single layer)
30 GB (dual layer)
Read mechanism1× @ 36 Mbit/s & 2× @ 72 Mbit/s
Developed byഡിവിഡി Forum
UsageData storage, including ഹൈ ഡെഫനിഷൻ വീഡിയോ
എച്ച്ഡി ഡിവിഡി.

ഹൈ ഡെഫനിഷൻ വീഡിയോയും ഡാറ്റയും സംഭരിക്കാനുള്ള ഒരു ഹൈ ഡെൻസിറ്റി ഒപ്റ്റിക്കൽ ഡിസ്ക് ഫോർമാറ്റാണ് എച്ച്ഡി ഡിവിഡി. ഡി.വി.ഡി. കൾക്ക് നൽകുന്ന പരമാവധി ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റി 17 ജി.ബി വരെയാണങ്കിൽ[1] ഹൈ ഡെഫനിഷൻ ഡിവിഡിയുടേത് സിംഗിൾ ലേയർ ഡിസ്കിന് 15 ജി.ബി യും ഡബിൾ ലെയർ ഡിസ്കിന് 30 ജി.ബി യും കപ്പാസിറ്റിയുണ്ട്. പ്രധാനമായും തോഷിബയുടെ പിന്തുണയോടെ, എച്ച്ഡി ഡിവിഡി സാധാരണ ഡിവിഡി ഫോർമാറ്റിന്റെ പിൻഗാമിയായി വിഭാവനം ചെയ്യപ്പെട്ടു.[2][3][4][5][6]

2008 ഫെബ്രുവരി 19-ന്, എതിരാളിയായ ബ്ലൂ-റേയുമായി നീണ്ട ഫോർമാറ്റ് വാറിന് ശേഷം, തോഷിബ ഫോർമാറ്റ് ഉപേക്ഷിച്ചു,[7] ഇനി എച്ച്ഡി ഡിവിഡി പ്ലെയറുകളും ഡ്രൈവുകളും നിർമ്മിക്കില്ലെന്ന് പ്രഖ്യാപിച്ചു. എച്ച്‌ഡി ഡിവിഡി പ്രൊമോഷൻ ഗ്രൂപ്പ് 2008 മാർച്ച് 28-ന് പിരിച്ചുവിട്ടു.[8]

എച്ച്ഡി ഡിവിഡി ഫിസിക്കൽ ഡിസ്ക് സ്പെസിഫിക്കേഷനുകൾ (പക്ഷേ കോഡെക്കുകൾ അല്ല) ചൈന ബ്ലൂ ഹൈ-ഡെഫനിഷൻ ഡിസ്കിന്റെ (CBHD) അടിസ്ഥാനമായി ഉപയോഗിച്ചിരുന്നു, മുമ്പ് സിഎച്ച്-ഡിവിഡി(CH-DVD)എന്ന് വിളിച്ചിരുന്നു.

3× ഡിവിഡിയും എച്ച്‌ഡി ആർഇസിയും ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ചെറിയ തരംഗദൈർഘ്യമുള്ള നീല ലേസർ ഉപയോഗിച്ചതിനാൽ, എച്ച്ഡി ഡിവിഡി അതിന്റെ മുൻഗാമിയേക്കാൾ 3.2 മടങ്ങ് ഡാറ്റ സംഭരിച്ചുവെക്കാനുള്ള ശേഷിയുണ്ട് (പരമാവധി കപ്പാസിറ്റി: ഒരു ലെയറിന് 4.7 ജിബിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലെയറിന് 15 ജിബി).

ചരിത്രം

[തിരുത്തുക]
ഒപ്റ്റിക്കൽ ഡിസ്ക് ഓതറിങ്
ഒപ്റ്റിക്കൽ media types
Standards
Further reading

1990-കളുടെ അവസാനത്തിൽ, വാണിജ്യ എച്ച്ഡിടിവി(HDTV) സെറ്റുകൾ ഒരു വലിയ വിപണിയിൽ പ്രവേശിക്കാൻ തുടങ്ങി, എന്നാൽ എച്ച്ഡി ഉള്ളടക്കം റെക്കോർഡ് ചെയ്യുന്നതിനോ പ്ലേ ബാക്ക് ചെയ്യുന്നതിനോ വിലകുറഞ്ഞ പ്ലേയറുകൾ ഇല്ലായിരുന്നു. ജെവിസി(JVC)-യുടെ ഡി-വിഎച്ച്എസ്(D-VHS), സോണിയുടെ എച്ച്ഡിക്യാം(HDCAM) ഫോർമാറ്റുകൾക്ക് അത്രയും ഡാറ്റ സംഭരിക്കാനാകും, പക്ഷേ അവ ജനപ്രിയമോ അറിയപ്പെടുന്നതോ ആയിരുന്നില്ല.[9]തരംഗദൈർഘ്യം കുറഞ്ഞ ലേസർ ഉപയോഗിക്കുന്നത് ഉയർന്ന സാന്ദ്രതയുള്ള ഒപ്റ്റിക്കൽ സ്റ്റോറേജ് ലഭിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഷൂജി നകാമുറ നീല ലേസർ ഡയോഡുകൾ കണ്ടുപിടിച്ചു, എന്നാൽ ഒരു നീണ്ട പേറ്റന്റ് വ്യവഹാരം മൂലം വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് വൈകിപ്പിക്കുന്നതിനിടയാക്കി.[10]

സാങ്കേതിക വിവരണം

[തിരുത്തുക]

ഡിസ്ക് ഘടന

[തിരുത്തുക]
ഭൌതിക അളവ് സിംഗിൾ ലെയർ ശേഷി ഡ്യുവൽ ലെയർ ശേഷി
12 cm, single sided 15 GB 30 GB
12 cm, double sided 30 GB 60 GB
 8 cm, single sided 4.7 GB 9.4 GB
 8 cm, double sided 9.4 GB 18.8 GB

റെക്കോർഡിങ്ങ് വേഗത

[തിരുത്തുക]
ഡ്രൈവ് വേഗത ഡാറ്റാ റേറ്റ് എഴുതാൻ വേണ്ട സമയം HD DVD Disc (minutes)
Mbit/s MB/s സിംഗിൾ ലെയർ ഡ്യുവൽ ലെയർ
36 4.5 56 110
72 9 28 55

ഫയൽ സിസ്റ്റങ്ങൾ

[തിരുത്തുക]

വീഡിയോ

[തിരുത്തുക]

ഡിജിറ്റൽ റൈറ്റ്സ് മാനേജ്മെൻറ്

[തിരുത്തുക]

ഫോർമാറ്റുകൾ

[തിരുത്തുക]

HD DVD-R / -RW / -RAM

[തിരുത്തുക]
  1. HD DVD-R
  2. HD DVD-RW
  3. HD DVD-RAM

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-09. Retrieved 2008-10-26.
  2. HD-DVD (High Definition Digital Versatile Disk) – blue laser optical disk. Retrieved April 16, 2015.
  3. Alternative Uses for your soon to be obsolete HD-DVD Player Archived September 20, 2019, at the Wayback Machine.. Retrieved September 18, 2019.
  4. Format Wars Retrieved September 18, 2019.
  5. HD DVD owners 'anger' over obsolete players Retrieved September 18, 2019.
  6. Top 10 Things to Do with your now Defunct HD-DVD Player Retrieved September 18, 2019.
  7. "Toshiba drops HD DVD". The Guardian. 19 February 2008. Retrieved 11 July 2015.
  8. and the HD DVD Promotion Group officially dissolves in a high-res burst of tears (Engadget, March 28, 2008)
  9. Evan Ramstad (April 8, 1998). "In HDTV Age, Successor to VCR Still Seems to Be a Long Way Off". online.wsj.com. Retrieved 2007-10-18.
  10. Martyn Williams (August 12, 2002). "Opening the Door for New Storage Options". pcworld.com. Archived from the original on November 6, 2007. Retrieved 2007-10-18.
"https://ml.wikipedia.org/w/index.php?title=ഹൈ_ഡെഫനിഷൻ_ഡിവിഡി&oldid=3806166" എന്ന താളിൽനിന്ന് ശേഖരിച്ചത്