ഹോമോ സാപ്പിയൻസ്
ഹോമോ സാപ്പിയൻസ് | |
---|---|
Male and female H s. sapiens (Akha in northern Thailand, 2007 photograph) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Primates |
Infraorder: | Simiiformes |
Family: | Hominidae |
Genus: | Homo |
Species: | H. sapiens
|
Binomial name | |
Homo sapiens | |
Subspecies | |
H. s. sapiens |
രണ്ടര ലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ആവിർഭവിച്ച മനുഷ്യ വിഭാഗമാണ് ഹോമോ സാപ്പിയൻസ്. ഹോമോ സാപ്പിയൻസ് എന്നാൽ ശരീരശാസ്ത്രപരമായി ആധുനിക മനുഷ്യന്റെ വംശമാണ്. അവരിൽ നിന്ന് മനുഷ്യ വംശം രണ്ടായി പിരിഞ്ഞു എന്നാണ് കരുതപ്പെടുന്നത്. അതിലൊന്നാണ് നിയാൻഡർത്താലുകൾ, മറ്റൊന്ന് ആധുനിക മനുഷ്യരും. [2] [3]
ആവിർഭാവം
[തിരുത്തുക]ആധുനിക മനുഷ്യരുടെ പൂർവികർ ഹോമോ സാപ്പിയൻസിൽ നിന്ന് ഉരുത്തിരിയുന്നത് ആഫ്രിക്കയിലാണെന്നു കരുതുന്നു. [4] അതേസമയം, നിയാൻഡർതാലുകളുടെ ഉദ്ഭവം യൂറോപ്പിലും മധ്യപൂർവേഷ്യയിലുമായിരുന്നു എന്നു കരുതപ്പെടുന്നു. ഈ രണ്ടു വർഗത്തിനും പൊതുവായൊരു പൂർവികനുണ്ടായിരുന്നു എന്ന വാദവും സജീവ തർക്കവിഷയമാണ്. ഹോമോ ഹീഡൽബർഗൻസിസ് എന്നൊരു കൂട്ടം ആറു ലക്ഷം വർഷങ്ങൾക്കു മുൻപു ജീവിച്ചിരുന്നു എന്നതിന് അവ്യക്തമായ തെളിവുകളുണ്ട്. ഇവരെക്കുറിച്ചുള്ള തെളിവുകൾ ആഫ്രിക്കയിൽനിന്നും യൂറോപ്പിൽനിന്നും ലഭിച്ചിരുന്നു എന്നതാണ് ഇവർ ഹോമോ സാപ്പിയൻസിന്റെയും നിയാൻഡർത്താലുകളുടെയും പൊതു പൂർവികർ ആയിരുന്നിരിക്കാം എന്ന അനുമാനത്തിനു പിന്നിൽ. [5]
ഹോമോ സാപ്പിയൻസിന്റെ പ്രത്യേകത ശരീരവലിപ്പമോ പേശീബലമോ ആയിരുന്നില്ല മറിച്ച്, ആധുനികമായ ആയുധങ്ങളും വികസിച്ച തലച്ചോറുമായിരുന്നു. തെളിമയോടെ ചിന്തിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും ഭാഷ ഉപയോഗിക്കാനും അവർക്ക് കഴിഞ്ഞു.
അവലംബം
[തിരുത്തുക]- ↑ Global Mammal Assessment Team (2008). "Homo sapiens". The IUCN Red List of Threatened Species. 2008: e.T136584A4313662. doi:10.2305/IUCN.UK.2008.RLTS.T136584A4313662.en.
- ↑ Schlebusch; et al. (3 November 2017). "Southern African ancient genomes estimate modern human divergence to 350,000 to 260,000 years ago". Science. 358 (6363): 652–655. Bibcode:2017Sci...358..652S. doi:10.1126/science.aao6266. PMID 28971970.
- ↑ Stringer, C (2012). "What makes a modern human". Nature. 485 (7396): 33–35. Bibcode:2012Natur.485...33S. doi:10.1038/485033a. PMID 22552077.
- ↑ Nitecki, Matthew H; Nitecki, Doris V (1994). Origins of Anatomically Modern Humans. Springer. ISBN 1489915079.
- ↑ Harrod, James. "Harrod (2014) Suppl File Table 1 mtDNA language myth Database rev May 17 2019.doc".
{{cite journal}}
: Cite journal requires|journal=
(help)