Jump to content

ഹൻസ ജീവ‌്‌രാജ് മെഹ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൻസ ജീവ‌്‌രാജ് മെഹ്ത
ഹൻസ ജീവ‌്‌രാജ് മെഹ്ത
ജനനം(1897-07-03)3 ജൂലൈ 1897
മരണം4 ഏപ്രിൽ 1995(1995-04-04) (പ്രായം 97)
തൊഴിൽസാമൂഹിക പ്രവർത്തകയും, വിദ്യാഭ്യാസ വിദഗ്ദ്ധയും, സ്വാതന്ത്ര്യ സമര സേനാനിയും
ജീവിതപങ്കാളി(കൾ)ജിവ്‌രാജ് നാരായണ മേത്ത

ഭാരതീയയായ ഒരു സാമൂഹിക പ്രവർത്തകയും, വിദ്യാഭ്യാസ വിദഗ്ദ്ധയും, സ്വാതന്ത്ര്യ സമര സേനാനിയും ഫെമിനിസ്റ്റും[1] എഴുത്തുകാരിയുമായിരുന്നു ഹൻസ ജിവരാജ് മേഹ്ത (ജൂലൈ 3, 1897 - ഏപ്രിൽ 4, 1995) [2] [3] വിഖ്യാതമായ പാരീസ് മനുഷ്യാവകാശ പ്രഖ്യാപനത്തിലെ പുരുഷഭാഷാ പ്രയോഗം മാറ്റി എഴുതി[4] ഗുജറാത്തിയിൽ കുട്ടികൾക്കായുള്ള നിരവധി പുസ്തകങ്ങൾ രചിക്കുകയും ഗള്ളിവർസ് ട്രാവൽസ് ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ നിന്ന് ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു. വിദേശ വസ്ത്രങ്ങളും മദ്യവും വിൽക്കുന്ന കടകളിൽ പിക്കറ്റിംഗ് സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ഉപദേശം അനുസരിച്ച് മറ്റു സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ബ്രിട്ടീഷുകാർ അവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. [2]

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ ഭരണഘടന [5] തയ്യാറാക്കിയ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗമായി പ്രവർത്തിച്ചു.

1926 ൽ ബോംബെ സ്കൂൾസ് കമ്മിറ്റിയിലേക്ക് ഹൻസ തിരഞ്ഞെടുക്കപ്പെടുകയും, 1945-46 ൽ അഖിലേന്ത്യാ വനിതാ കോൺഫറൻസിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. ഹൈദരാബാദിൽ നടന്ന അഖിലേന്ത്യാ വനിതാ കോൺഫറൻസ് കൺവെൻഷനിൽ രാഷ്ട്രപതി അഭിമുഖത്തിൽ അവർ വനിതാ അവകാശങ്ങളുടെ ചാർട്ടർ അവതരിപ്പിച്ചു. 1945 മുതൽ 1960 വരെ എസ്.എൻ.ഡി.ടി. വിമൻസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ, അഖിലേന്ത്യാ സെക്കൻഡറി ബോർഡ് ഓഫ് എജുക്കേഷനിൽ അംഗം, ഇന്റർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

[തിരുത്തുക]

ബറോഡയിൽ ജനിച്ച ഹൻസ ഇംഗ്ലണ്ടിൽ നിന്നും സോഷ്യോളജിയിലും ജേണലിസത്തിലും പഠനം പൂർത്തിയാക്കി സാമൂഹ്യപരിഷ്‌കർത്താവ്, പത്രപ്രവർത്തക, അദ്ധ്യാപിക, എഴുത്തുകാരി എന്നീ മേഖലകളിൽ പ്രവർത്തിച്ചു.ആദ്യ ഗുജറാത്തി നോവലായ കരൺ ഗെലോ എഴുതിയ എഴുത്തുകാരനായിരുന്ന നന്ദൻ ശങ്കർ മേത്തയുടെയും മനുഭായ് മേത്തയുടെ മകളാണ്. [6] ഒരു നഗർ ബ്രാഹ്മണ കുടുംബത്തിലാണ് ഹൻസ ജനിച്ചത്. പ്രമുഖ ഡോക്ടറുംഭരണാധികാരിയുമായ ജിവ്‌രാജ് നാരായണ മേത്തയെ വിവാഹം ചെയ്തു. [3]

ഭരണഘടനാ അസോസിയേഷന്റെ പങ്ക്

[തിരുത്തുക]

മൌലിക അവകാശങ്ങളെക്കുറിച്ചുള്ള ഉപദേശക സമിതിയിലും സബ് കമ്മിറ്റിയിലും അംഗമായിരുന്നു. [7] ഇന്ത്യയിലെ സ്ത്രീകളുടെ സമത്വത്തിനും നീതിക്കും വേണ്ടി വാദിച്ചു. [8] [9]

യുഎൻ പ്രവർത്തനങ്ങൾ

[തിരുത്തുക]

1946 ൽ യുഎന്നിന്റെ ആണവ സബ് കമ്മിറ്റിയിൽ ഇന്ത്യൻ പ്രതിനിധിയായി. 1947-48, ൽ യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. മനുഷ്യാവകാശത്തിന്റെ സാർവ്വലൗകിക പ്രഖ്യാപനത്തിന്റെ ഭാഷ അവർ, " എല്ലാ പുരുഷന്മാരും തുല്യരായി സൃഷ്ടിക്കപ്പെടുന്നു " ( എലനോർ റൂസ്വെൽറ്റിന്റെ മുൻഗണന വാചകം) എന്നതിൽ നിന്ന് എല്ലാ മനുഷ്യജീവികളും എന്നാക്കി. [10] ലിംഗ സമത്വത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുനായിരുന്നു ഇത്. [11] 1950 ൽ ഹൻസ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ വൈസ് ചെയർമാനായി. യുനെസ്കോ എക്സിക്യുട്ടീവ് ബോർഡിൽ അംഗമായിരുന്നു. [3] [12]

അവാർഡുകൾ

[തിരുത്തുക]

1959 ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. [13]

അവലംബം

[തിരുത്തുക]
  1. {{cite news}}: Empty citation (help)
  2. 2.0 2.1 Wolpert, Stanley (5 April 2001). Gandhi's Passion: The Life and Legacy of Mahatma Gandhi. Oxford University Press. p. 149. ISBN 9780199923922.
  3. 3.0 3.1 3.2 Srivastava, Gouri (2006). Women Role Models: Some Eminent Women of Contemporary India. Concept Publishing Company. pp. 14–16. ISBN 9788180693366.
  4. http://www.niyamasabha.org/codes/publications/Arivoram/Feb2019/Arivoram02.pdf
  5. {{cite news}}: Empty citation (help)
  6. Trivedi, Shraddha (2002). Gujarati Vishwakosh (Gujarati Encyclopedia). Vol. Vol. 15. Ahmedabad: Gujarati Vishwakosh Trust. p. 540. {{cite book}}: |volume= has extra text (help)
  7. "CADIndia". cadindia.clpr.org.in. Archived from the original on 2019-03-31. Retrieved 2018-01-16.
  8. "CADIndia". cadindia.clpr.org.in. Archived from the original on 2019-04-25. Retrieved 2018-01-16.
  9. {{cite news}}: Empty citation (help)
  10. Jain, Devaki (2005). Women, Development and the UN. Bloomington: Indiana University Press. p. 20.
  11. http://www.un.int/india/india%20&%20un/humanrights.pdf Archived 2014-01-12 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  12. Dhanoa, Belinder (1997). Contemporary art in Baroda. Tulika. p. 267. ISBN 9788185229041.
  13. "Hansa Jivraj Mehta". Praful Thakkar's Thematic Gallery of Indian Autographs. Archived from the original on 2016-03-04. Retrieved 19 June 2016.
"https://ml.wikipedia.org/w/index.php?title=ഹൻസ_ജീവ‌്‌രാജ്_മെഹ്ത&oldid=4121520" എന്ന താളിൽനിന്ന് ശേഖരിച്ചത്