ഹർ കി ഡൂൺ താഴ്വര

ഹർ കി ഡൂൺ താഴ്വര ഗാർഹ്വാൾ ഹിമാലയൻ മലനിരകളിൽ തൊട്ടിൽ ആകൃതിയിൽ കാണപ്പെടുന്ന തൂക്കു താഴ്വരയാണ്. മഞ്ഞുമൂടിയ കൊടുമുടികളും ആൽപൈൻ സസ്യജാലങ്ങളും കൊണ്ട് ഇതിനെ ചുറ്റപ്പെട്ടിരിക്കുന്നു.[1] ബോറസു ചുരത്തിലൂടെ ബസ്പ താഴ്വരയുമായി ഈ സ്ഥലം ബന്ധപ്പെട്ടു കിടക്കുന്നു. ശരാശരി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 മീറ്റർ ഉയരത്തിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് ഇവിടം മഞ്ഞു കൊണ്ടുമൂടപ്പെടുന്നു. താലൂക്കയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഈ താഴ്വര. താലൂക്ക ഗ്രാമത്തിൽ നിന്ന് താഴ്വരയിലേക്ക് നീളുന്ന ഗംഗാദ്, ഒസലാ, സീമ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. സാധാരണയായി രണ്ടു ഘട്ടങ്ങളായാണ് രണ്ടു ദിവസത്തെ ട്രക്കിങ് നടക്കുന്നത്. താലൂക്ക മുതൽ സീമ / ഓസ്ല വരെയുള്ള ആദ്യ ഘട്ടവും രണ്ടാം ഘട്ടത്തിൽ സീമ ഓസ്ല മുതൽ ഹർ കി ദുൻ വരെയുമാണ്. മടങ്ങിപ്പോകുന്ന റൂട്ട് സമാനമാണ്.
അവലംബം
[തിരുത്തുക]- ↑ "Har-Ki-Doon valley". Retrieved 2008-07-05.