എസി/ഡിസി
AC/DC | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Sydney, New South Wales, Australia |
വർഷങ്ങളായി സജീവം | 1973 | –present
ലേബലുകൾ | |
അംഗങ്ങൾ | |
മുൻ അംഗങ്ങൾ | |
വെബ്സൈറ്റ് | acdc |
ഒരു ഓസ്‌ട്രേലിയൻ റോക്ക് സംഗീത ബാൻഡാണ് എസി / ഡിസി.[1] 1973 ൽ സിഡ്നിയിൽ സ്കോട്ടിഷ് വംശജരായ സഹോദരന്മാരായ മാൽക്കവും ആംഗസ് യംഗും ചേർന്നാണിത് രൂപീകരിച്ചത്. ഇവരുടെ സംഗീതത്തെ ഹാർഡ് റോക്ക്, ബ്ലൂസ് റോക്ക്, ഹെവി മെറ്റൽ എന്നിങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു.[2] എന്നിരുന്നാലും, ബാൻഡ് തന്നെ സ്വയം അവരുടെ സംഗീതത്തെ "റോക്ക് ആൻഡ് റോൾ" എന്നാണ് വിശേഷിപ്പിക്കുന്നത്.[3]
1975 ൽ അവരുടെ ആദ്യ ആൽബം ഹൈ വോൾട്ടേജ് പുറത്തിറക്കുന്നതിന് മുമ്പ് എസി / ഡിസി നിരവധി ലൈനപ്പ് മാറ്റങ്ങൾക്ക് വിധേയമായി.
എസി / ഡിസി ലോകമെമ്പാടുമായി 20 കോടി റെക്കോർഡുകൾ വിറ്റിട്ടുണ്ട്, അതിൽ 7.2 കോടി ആൽബങ്ങൾ ആകുന്നു. ഇത് ഇവരെ അമേരിക്കയിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന പത്താമത്തെ കലാകാരും ലോകമെമ്പാടും ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന പതിനാലാമത്തെ കലാകാരുമാണ്.[4][5][6] ഇവരുടെ ബാക്ക് ഇൻ ബ്ലാക്ക് എന്ന ആൽബത്തിന്റെ ഏകദേശം 5 കോടി പ്രതികൾ വിറ്റു പോയിട്ടുണ്ട്. ഇത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ആൽബമായി മാറി. ഒരു സംഗീത ബാൻഡ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആൽബമായും ഇത് മാറി. ഈ ആൽബം അമേരിക്കയിൽ 2.2 കോപ്പികൾ ആണ് വിറ്റഴിച്ചിട്ടുള്ളത്. അമേരിക്കയിലെ എക്കാലത്തെയും ഉയർന്ന വിൽപ്പനയുള്ള ആറാമത്തെ ആൽബമാണിത്.[7] വിഎച്ച് 1 ന്റെ "ഹാർഡ് റോക്കിലെ ഏറ്റവും മികച്ച 100 ആർട്ടിസ്റ്റുകളുടെ" പട്ടികയിൽ എസി / ഡിസി നാലാം സ്ഥാനത്താണ്.[8][9] എംടിവി ഏഴാമത്തെ "എക്കാലത്തെയും മികച്ച ഹെവി മെറ്റൽ ബാൻഡ്" ആയി ഇവരെ തിരഞ്ഞെടുത്തിട്ടുണ്ട്.[10] 2004 ൽ, എസി / ഡിസി "എക്കാലത്തെയും മികച്ച 100 ആർട്ടിസ്റ്റുകളുടെ" റോളിംഗ് സ്റ്റോൺ പട്ടികയിൽ 72 ആം സ്ഥാനത്തെത്തി. റോളിംഗ് സ്റ്റോൺ ലിസ്റ്റിനായി ബാൻഡിനെക്കുറിച്ച് ഒരു ലേഖനം എഴുതിയ നിർമ്മാതാവ് റിക്ക് റൂബിൻ, എസി / ഡിസിയെ "എക്കാലത്തെയും മികച്ച റോക്ക് ആൻഡ് റോൾ ബാൻഡ്" എന്നാണ് വിശേഷിപ്പിച്ചത്.[11] 2010 ൽ വിഎച്ച് 1 അതിന്റെ എക്കാലത്തെയും മികച്ച 100 ആർട്ടിസ്റ്റുകളുടെ പട്ടികയിൽ എസി/ഡിസി 23 സ്ഥാനത്തെത്തി.[12] ഏഴു തവണ ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ഇവർ ഒരു തവണ ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്. എസി/ഡിസി- യെ 2003 മാർച്ച് 10 ന് റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തുടക്കവും പേരും
[തിരുത്തുക]1973 ൽ സിഡ്നിയിൽ സ്കോട്ടിഷ് വംശജരായ സഹോദരന്മാരായ മാൽക്കവും ആംഗസ് യംഗും ചേർന്നാണിത് രൂപീകരിച്ചത്. മാൽക്കവും ആംഗസ് യംഗും ബാൻഡിന്റെ പേര് കണ്ടെത്തിയത് അവരുടെ സഹോദരി മാർഗരറ്റ് യംഗ് ഒരു തയ്യൽ മെഷീനിൽ എസി / ഡിസി എന്ന ഇനീഷ്യലുകൾ കണ്ടതിനെത്തുടർന്നാണ്. എസി / ഡിസി എന്നത് പ്രത്യാവർത്തിധാരാ വൈദ്യുതി/ നേർധാരാ വൈദ്യുതി എന്നതിന്റെ ചുരുക്കമാണ്. ഈ പേര് ബാൻഡിന്റെ റോ എനർജിയെയും അവരുടെ സംഗീതത്തിലെ ശക്തിപ്രകടനത്തെയും പ്രതീകപ്പെടുത്തുന്നുവെന്ന് സഹോദരന്മാർ കരുതി.[13][14]
സംഗീത ശൈലി
[തിരുത്തുക]എസി/ഡിസി സ്വയം വിശേഷിപ്പിച്ചത് "ഒരു റോക്ക് ആൻഡ് റോൾ ബാൻഡ് എന്നാണ്. അതിൽ കൂടുതലൊന്നുമില്ല, കുറവൊന്നുമില്ല".[3]
വിമർശനങ്ങൾ
[തിരുത്തുക]ബാൻഡിന്റെ കരിയറിൽ ഉടനീളം ഇവരുടെ സംഗീതം ലളിതവും ഏകതാനവും മനപൂർവ്വം താഴ്ന്നതും ലൈംഗികത നിറഞ്ഞതുമാണെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്.[15]
പുരസ്കാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ ചേർക്കപ്പെട്ടിട്ടുള്ള എസി/ഡിസി ഒരു തവണ ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്.[16][17]
ബാൻഡ് അംഗങ്ങൾ
[തിരുത്തുക]നിലവിലെ അംഗങ്ങൾ
[തിരുത്തുക]- ആംഗസ് യംഗ് - ലീഡ് ഗിത്താർ (1973 - ഇന്നുവരെ)
- ക്രിസ് സ്ലേഡ് - ഡ്രംസ് (1989–1994, 2015 - ഇന്നുവരെ)
- സ്റ്റീവി യംഗ് - റിഥം ഗിത്താർ, ബാക്കിംഗ് വോക്കൽസ് (2014 - ഇന്നുവരെ)
- ആക്സൽ റോസ് - ലീഡ് വോക്കൽസ് (2016 - ഇന്നുവരെ) [18] [19]
മുൻ അംഗങ്ങൾ
[തിരുത്തുക]- മാൽക്കം യംഗ് - റിഥം ഗിത്താർ, പശ്ചാത്തല ഗാനം (1973–2014; അന്തരിച്ചു 2017)
- ഡേവ് ഇവാൻസ് - ലീഡ് വോക്കൽസ് (1973-1974)
- ബോൺ സ്കോട്ട് - ലീഡ് വോക്കൽസ് (1974–1980; അന്തരിച്ചു 1980)
- ഫിൽ റൂഡ് - ഡ്രംസ് (1975–1983, 1994–2015)
- മാർക്ക് ഇവാൻസ് - ബാസ് ഗിത്താർ (1975-1977)
- ക്ലിഫ് വില്യംസ് - ബാസ് ഗിത്താർ, ബാക്കിംഗ് വോക്കൽസ് (1977–2016)
- ബ്രയാൻ ജോൺസൺ - ലീഡ് വോക്കൽസ് (1980–2016)
- സൈമൺ റൈറ്റ് - ഡ്രംസ് (1983–1989)
അവലംബം
[തിരുത്തുക]- ↑ "AC/DC 'ROCK OR BUST'". Alberts Management. Archived from the original on 7 March 2016. Retrieved 24 September 2014.
- ↑ McParland, Robert (2018). Myth and Magic in Heavy Metal Music. McFarland. pp. 57–58. ISBN 978-1476673356.
- ↑ 3.0 3.1 Engleheart, Murray (18 November 1997). AC/DC – Bonfire.
- ↑ "Top Selling Artists". Recording Industry Association of America. Archived from the original on 19 July 2012. Retrieved 2 August 2008.
- ↑ Moran, Jonathon (7 February 2010). "Gen Y Pop Princess Taylor Swift vs Baby Boom Rockers AC/DC". The Daily Telegraph. Retrieved 9 January 2013.
- ↑ Reporter, The Age (6 February 2010). "AC/DC ham it up". The Age. Archived from the original on 11 June 2013. Retrieved 19 January 2013.
- ↑ "Gold & Platinum". Recording Industry Association of America. Retrieved 22 May 2017.
- ↑ "100 Greatest artists of hard rock". VH1. Archived from the original on 13 September 2008. Retrieved 2 August 2008.
- ↑ Rock On The Net: VH1: 100 Greatest Hard Rock Artists: 1–50 25 June 2013 at WebCite.
- ↑ "The Greatest Metal Bands of All Time". MTV. Archived from the original on 26 July 2008. Retrieved 2 August 2008.
- ↑ "AC/DC – 100 Greatest Artists". Rolling Stone. Archived from the original on 8 October 2017. Retrieved 6 October 2017.
- ↑ "The Greatest Artists of All Time". VH1/Stereogum. Archived from the original on 17 September 2011. Retrieved 19 September 2011.
- ↑ White, R.D. (2008). "AC/DC railway electrification and protection". IET Professional Development Course on Electric Traction Systems. IEE. doi:10.1049/ic:20080517. ISBN 9780863419485.
- ↑ Fijalkowski, B.T. "Novel AC-DC/DC-AC, DC-AC/AC-DC and AC-AC macrocommutators for intelligent main battle tank propulsion and dispulsion". Power Electronics in Transportation. IEEE. doi:10.1109/pet.1996.565928. ISBN 078033292X.
- ↑ Marchese, David (16 September 2016). "AC/DC Has Improbably Become the Most Poignant Story in Rock". Vulture. Archived from the original on 10 August 2018. Retrieved 10 August 2018.
- ↑ "AC/DC". grammy.com.
- ↑ "AC/DC". Rockhall.com. Archived from the original on 17 January 2010. Retrieved 1 February 2010.
- ↑ "Major Update on AC/DC's Future: What the Band Will Do Now That Cliff's Retired – Music News @ Ultimate-Guitar.Com". Archived from the original on 17 November 2017. Retrieved 22 September 2016.
- ↑ "AC/DC Confirm Axl Rose Is New Lead Singer". Archived from the original on 17 April 2016. Retrieved 23 August 2017.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- [http:// ഔദ്യോഗിക വെബ്സൈറ്റ്]
- AC/DC ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- AC/DC