അഡ്ലെയ്ഡ് റിവർ, നോർത്തേൺ ടെറിട്ടറി
അഡ്ലെയ്ഡ് റിവർ Adelaide River നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 13°14′16″S 131°06′17″E / 13.237804°S 131.104727°E[1] | ||||||||||||||
ജനസംഖ്യ | 353 (2016 census)[2] | ||||||||||||||
സ്ഥാപിതം | 11 January 1962 (town) 29 October 1997 (locality)[1][3] | ||||||||||||||
പോസ്റ്റൽകോഡ് | 0846 | ||||||||||||||
സമയമേഖല | ACST (UTC+9:30) | ||||||||||||||
സ്ഥാനം | |||||||||||||||
LGA(s) | കൂമാലി ഷയർ | ||||||||||||||
Territory electorate(s) | ഡാലി[4] | ||||||||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി[5] | ||||||||||||||
| |||||||||||||||
| |||||||||||||||
അടിക്കുറിപ്പുകൾ | സമീപ പ്രദേശങ്ങൾ[7][8] |
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ അഡ്ലെയ്ഡ് നദിക്കു കുറുകേയും സ്റ്റുവർട്ട് ഹൈവേയിലുമായി സ്ഥിതി ചെയ്യുന്ന ചെറുതും ചരിത്രപ്രാധാന്യമുള്ളതുമായ ഒരു പട്ടണമാണ് അഡ്ലെയ്ഡ് റിവർ. അഡ്ലെയ്ഡ് ആന്റ് മേരി റിവർ ഫ്ലഡ്പ്ലെയിൻ പക്ഷിസങ്കേതത്തിന്റെ മുകളിലാണ് ഈ പട്ടണത്തിന്റെ സ്ഥാനം. 2016 ലെ സെൻസസ് പ്രകാരം അഡ്ലെയ്ഡിലെ ജനസംഖ്യ 353 ആയിരുന്നു.[2] അഡ്ലെയ്ഡ് റിവർ കൂമാലി ഷെയറിന്റെ ഭാഗമായ, ഇത് പ്രാദേശിക സർക്കാർ പ്രദേശങ്ങളിൽ രണ്ടാമത്തെ വലിയ വാസസ്ഥലമാണ് (ബാറ്റ്ചെലർ ആണ് ഒന്നാമത്).
ചരിത്രം
[തിരുത്തുക]യൂറോപ്യൻ കുടിയേറ്റത്തിനു മുൻപ്
[തിരുത്തുക]ഇന്നത്തെ പട്ടണമായ അഡ്ലെയ്ഡ് റിവറിനു ചുറ്റുമുള്ള ഭൂമിയുടെ പരമ്പരാഗത ഉടമകളായി കുങ്കറാക്കൻ, അവരായ് ആദിവാസി ജനത എന്നീ വിഭാഗങ്ങൾ അംഗീകരിക്കപ്പെടുന്നു. പ്രദേശത്തിന്റെ ആദ്യകാല ചരിത്രത്തിൽ ഭൂമിയുമായുള്ള അവരുടെ ബന്ധത്തിന് വലിയ അംഗീകാരമൊന്നും ഉണ്ടായിരുന്നില്ല, പ്രധാനമായും യൂറോപ്യൻ സ്ഥലനാമങ്ങൾ ഇതിന് തെളിവാണ്.[9] കുടിയേറ്റത്തിനു മുമ്പായി ആയിരക്കണക്കിന് വർഷങ്ങളായി അവരുടെ ജീവിതരീതിയിൽ മാറ്റമില്ല.
കുടിയേറ്റവും റെയിൽഗതാഗതവും
[തിരുത്തുക]ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ നിർമ്മിക്കാൻ പ്രദേശത്തെത്തിയ തൊഴിലാളികളാണ് അഡ്ലെയ്ഡ് റിവറിൽ ആദ്യമായി താമസമാക്കിയത്. നിർമ്മാണ വേളയിൽ, 1872-ൽ പൈൻ ക്രീക്കിൽ സ്വർണം കണ്ടെത്തിയത് ഈ വാസസ്ഥലത്തെ വളരെയധികം സ്വാധീനിച്ചു.
1873-ൽ സൗത്ത്പോർട്ടിനും യാം ക്രീക്കിലെ തെക്ക് ഭാഗത്തുള്ള ഒരു ഖനന സ്ഥലത്തിനും ഇടയിൽ പ്രതിവാര തപാൽ സേവനം ആരംഭിച്ചു. ഈ സേവനത്തിനായി പായ്ക്ക് കുതിരകളെ ഉപയോഗപ്പെടുത്തി. നനവാർന്ന മാസങ്ങളിൽ ആവശ്യം കുറഞ്ഞപ്പോൾ വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നുള്ള മെയിൽ ബാഗുകൾ അഡ്ലെയ്ഡ് നദി മുറിച്ചുകടക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെട്ടു.[10] അടുത്ത വർഷം എഡ്വേർഡ് ഹോപ്വെലിന് ഈ തപാൽ സേവനത്തിന്റെ കരാർ ലഭിക്കുകയും നദീതീരത്തുള്ള ക്യൂ.സി.ഇ. ഹോട്ടലും ജോർജ് ഡോഹെർട്ടി തുറന്ന റെസ്റ്റോറന്റായ ജോളി വാഗണറും തുറന്നത് യാത്രക്കാർക്ക് ഒരു രാത്രി തങ്ങാനുള്ള സ്ഥാനമായി മാറിയത് പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു.[11] പട്ടണത്തിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ 1879-ലാണ് നിർമ്മിച്ചത്.[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Place Names Register Extract for Adelaide River (village)". NT Place Names Register. Northern Territory Government. Retrieved 2 May 2019.
- ↑ 2.0 2.1 Australian Bureau of Statistics (27 June 2017). "Adelaide River (State Suburb)". 2016 Census QuickStats. Retrieved 28 June 2017.
- ↑ "Place Names Register Extract for Adelaide River (locality)". NT Place Names Register. Northern Territory Government. Retrieved 2 May 2019.
- ↑ "Division of Daly". Northern Territory Electoral Commission. Archived from the original on 2019-03-27. Retrieved 2 May 2019.
- ↑ "Federal electoral division of Lingiari". Australian Electoral Commission. Retrieved 2 May 2019.
- ↑ 6.0 6.1 6.2 "Monthly climate statistics: Summary statistics BATCHELOR AIRPORT (nearest weather station)". Commonwealth of Australia , Bureau of Meteorology. Retrieved 2 May 2019.
- ↑ "Adelaide River". NT Atlas and Spatial Data Directory. Northern Territory Government. Retrieved 2 May 2019.
- ↑ "Coomalie Community Council Localities (map)" (PDF). Northern Territory Government. 29 October 1997. Archived from the original (PDF) on 2019-03-18. Retrieved 2 May 2019.
- ↑ 9.0 9.1 Department of Lands, Planning and Environment 'Coomalie Planning Concepts and Land Use Objectives' Archived 15 ഏപ്രിൽ 2011 at the Wayback Machine Northern Territory Government, 2000
- ↑ National Library of Australia "Port Darwin", The Brisbane Courier, (2 December 1873), Accessed 4 May 2012
- ↑ National Library of Australia "Office of Licencing Bench; District of Palmerston", Northern Territory Times and Gazette, (12 June 1874), Accessed 4 May 2012
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Adelaide River History
- Australian War Memorial: Adelaide River War Diaries Archived 2012-11-27 at archive.today
- Adelaide River Show Society Homepage