ഉള്ളടക്കത്തിലേക്ക് പോവുക

അജ്‌മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ajman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ajman
إمارة عجمانّ
Emirate of Ajman
Aerial view of the city of Ajman
Aerial view of the city of Ajman
പതാക Ajman
CountryUnited Arab Emirates (UAE)
Subdivisions
സർക്കാർ
 • തരംConstitutional monarchy[അവലംബം ആവശ്യമാണ്]
 • EmirHumaid bin Rashid Al Nuaimi
ജനസംഖ്യ
 (2008)
 • ആകെ
3,61,160
സമയമേഖലUTC+4 (UAE Standard Time)

യു.എ.ഇ. യിലെ (ഐക്യ അറബ് എമിറേറ്റ്സ്) ഏഴ് എമിറേറ്റുകളിൽ ഏറ്റവും ചെറിയ എമിറേറ്റ്സ് ആണ്‌ അജ്മാൻ

ഒരു ഭാഗം പേർഷ്യൻ ഗൾഫ് സമുദ്ര തീരവും മറ്റു ഭാഗങ്ങൾ ഷാർജ, ഉം അൽ കുവൈൻ എന്നീ പ്രവിശ്യകളും അജ്മാന്റെ അതിർത്തി പങ്കിടുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

വിസ്തൃതി

[തിരുത്തുക]

260 ചതുരശ്ര കിലോമീറ്റർ (100 sq mi) വിസ്തൃതിയുള്ള അജ്മാൻ പ്രവിശ്യ, യു.എ.ഇ എന്ന രാജ്യത്തിന്റെ മൊത്തവിസ്തൃതിയുടെ 0 . 33 ശതമാനം മാത്രമേയുള്ളൂ. ഈ എമിറേറ്റിൻറെ വടക്ക്,തെക്ക്,കിഴക്ക് അതിർഥികളുമായി ഷാർജയുടെ അതിർത്ഥിയും പങ്കിടുന്നു.240,000 ആണ് ഇവിടത്തെ ജനസംഖ്യ.

ഭൂപ്രകൃതി

[തിരുത്തുക]
അജ്മാൻ ഉം അൽ കുവൈൻ അതിർത്തിയിലെ കോൾപാടങ്ങൾ

ചതുപ്പുനിലങ്ങളും, സമുദ്രതീരവും, വ്യവസായിക മേഖലകളും മരുപ്രദേശവും നിറഞ്ഞ ഭൂപ്രകൃതിയാണ്‌ അജ്മാൻ പ്രവിശ്യയ്ക്കുള്ളത്.

കിലോമീറ്ററുകളോളം നീളമുള്ള പേർഷ്യൻ ഗൾഫ് കടൽത്തീരം, അജ്മാൻ എമിറേറ്റിന്‌ മനോഹരമായ സമുദ്രതീര ദൃശ്യങ്ങൾ പകർന്നുനൽകുന്നു. അജ്മാൻ ബീച്ച് ഷാർജ, അജ്മാൻ ഭാഗത്തുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്‌.

ഗതാഗതം

[തിരുത്തുക]

റോഡ് മാർഗ്ഗം

[തിരുത്തുക]

ദുബായ് എമിറേറ്റ്സിൽ നിന്നും 25 കിലോമീറ്ററോളം റോഡ് മാർഗ്ഗം ഷാർജ വഴി അജ്മാനിലേയ്ക്ക് എത്തിച്ചേരാം. ഷാർജയും അജ്മാനുമായി അതിർത്തി പങ്കിടുന്നതിനാൽ നിരവധി ടാക്സികളും ഇന്റർ സിറ്റി ബസ് സർവ്വീസുകളും അജ്മാൻ - ഷാർജ ബോർഡർ വരെ സർവ്വീസ് നടത്തുന്നു അജ്മാൻ ഷാർജ അതിർത്തിയിൽ നിന്നും അജ്മാനിലെ പ്രധാന സിറ്റിയായ അജ്മാൻ സിറ്റിയിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.

ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)യുടെ ഇന്റർ എമിറേറ്റ്സ് ബസ്സുകൾ അജ്മാനിലേയ്ക്ക് സർവ്വീസ് നടത്തുന്നു. ദുബായ് കരാമ, ബർദുബായ്, സത്‌വ, ദുബായ് യൂണിയൻ മെട്രോ സ്റ്റേഷൻ തുടങ്ങിയ ബസ് സ്റ്റേഷനുകളിൽ നിന്ന് ഇവിടേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്‌. കൂടാതെ ഷാർജ ഇന്റർ എമിറേറ്റ്സ് ബസുകളും നിരവധി ടാക്സികളും അജ്മാനിലേയ്ക്കും തിരിച്ച് യു.എ.യി.ലെ മറ്റ് എമിറേറ്റുകളിലേയ്ക്കും സർവ്വീസ് നടത്തുന്നുണ്ട്.

വിമാനത്താവളം

[തിരുത്തുക]

അജ്മാൻ എമിറേറ്റ്സിൽ വിമാനത്താവള നിർമ്മാണത്തിന്റെ പ്രാരംഭനടപടികൾ പൂർത്തിയായിട്ടുണ്ടെങ്കിലും, ഷാർജ, ദുബായ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്‌ അജ്മാനിലേയ്ക്കുള്ള യാത്രയ്ക്കായി ഉപയോഗിക്കുന്നത്.

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

മുസല്ല സൂക്ക്,റാഷിദീയ്യ,കാറാമ,ജെർഫ്,നുഐമിയ,മുസ് രിഫ്,ദഹ്റ,ബുസ്താൻ,റുമൈല,കോർണിഷ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന സ്ഥലങ്ങൾ.

തുറമുഖം

[തിരുത്തുക]
മീൻ മാർക്കറ്റ്

ചരക്കുകടത്തുകൾക്കും മറ്റും വ്യാപകമായി ദുബായ് ഷാർജ എമിറേറ്റുകൾ വരെ ഉപയോഗിക്കുന്ന അജ്മാനിലെ പ്രശസ്തമായ തുറമുഖമാണ്‌ അജ്മാൻ തുറമുഖം. (Ajman Port) Archived 2011-06-29 at the Wayback Machine

ഭരണാധികാരികൾ

[തിരുത്തുക]

1928 കാലഘട്ടം മുതൽ 1981 വരെ നീണ്ട 54 വർഷം അജ്മാൻ ഭരിച്ചത് '''അൽഷെയ്ക്ക് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി''' എന്ന ഭരണാധികാരിയായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം ഭരണം അദ്ദേഹത്തിന്റെ പുത്രനും ഇപ്പോഴത്തെ ഭരണാധികാരിയുമായ അൽഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി ഏറ്റെടുത്തു

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

[തിരുത്തുക]

വിനോദ സഞ്ചാര മേഖലയിൽ നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്.അജ്മാൻ മ്യൂസിയം,റാഷിദീയ്യ പാർക്ക്,ചൈന മാൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

അജ്മാൻ മ്യൂസിയം

[തിരുത്തുക]

18-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന അറേബ്യൻ സംസ്കാരത്തിൻറെ തിരുശേഷിപ്പികളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.ഇന്നത്തെ മ്യൂസിയം സ്ഥിതിചെയ്യുന്ന കെട്ടിടം ഏറെക്കാലമായി അജ്മാൻ കോട്ടയായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്.1980ൽ അജ്മാൻ ഭരണാധികാരിയായ ശൈഖ് ആയ ശൈഖ് ഹുമൈദ ബിൻ റാഷിദ് അൽ നുയ്മി ഈ കെട്ടിടം മ്യൂസിയത്തിനായി വിട്ട് കൊടുക്കുകയായിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുധങ്ങൾ,ആഭരണങ്ങൾ, എഴുത്തുലിപികൾ എന്നിവയാണ് ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത്.വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം.അഞ്ച് ദിർഹം ആണ് പ്രവേശന നിരക്ക്.വിദ്യാർഥികൾക്ക് ഒരു ദിർഹം.[1]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി

[തിരുത്തുക]

യു.എ.ഇ.യിലെ പ്രശസ്തമായ മെഡിക്കൽ കോളേജ് ആയ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (Gulf Medical University) സ്ഥിതി ചെയ്യുന്നത് അജ്മാനിലാണ്‌ 1998 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൽ ബിരുദ, ബിരുദാനന്തര മെഡിസിൻ കോഴ്സുകൾ നടത്തിവരുന്നു....

അജ്മാൻ ശാസ്തസാങ്കേതിക സർവ്വകലാശാല

[തിരുത്തുക]

ശാസ്ത്ര സാങ്കേതികവിഷയങ്ങൾക്കായുള്ള അജ്മാൻ ശാസ്തസാങ്കേതിക സർവ്വകലാശാല (AUST) Archived 2011-07-14 at the Wayback Machine വിദ്യാഭ്യാസ രംഗത്തെ മറ്റൊരു മുന്നേറ്റമാണ്ണ്‌, അജ്മാൻ വിദ്യാഭ്യാസമേഖലയിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്ക് അജ്മാൻ ഭരണാധികാരിയുടെ പ്രത്യേക സ്കോളർഷിപ്പ് നൽകുകയും അതനുസരിച്ച് അവർക്ക് അജ്മാൻ സർവ്വകലാശാലയിൽ പഠനത്തിനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നതിലൂടെ ഭരണകർത്താക്കളുടെ നേരിട്ടുള്ള വിദ്യാഭ്യാസ പ്രോൽസാഹനത്തിന്റെ ഉത്തമ പേർഷ്യൻ മാതൃകയാകുകയാണ്‌ അജ്മാൻ എന്ന കൊച്ചു പ്രവിശ്യ.

പ്രെസ്റ്റോൺ സർവ്വകലാശാല

[തിരുത്തുക]

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രെസ്റ്റോൺ Preston University സർവ്വകലാശാലയാണ്‌ അജ്മാനിലെ മറ്റൊരു പ്രധാന സർവ്വകലാശാല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-10. Retrieved 2015-05-22.
"https://ml.wikipedia.org/w/index.php?title=അജ്‌മാൻ&oldid=3800900" എന്ന താളിൽനിന്ന് ശേഖരിച്ചത്