Jump to content

അക്ഷർധാം അമ്പലം

Coordinates: 28°36′50.35″N 77°16′39.73″E / 28.6139861°N 77.2777028°E / 28.6139861; 77.2777028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akshardham (Delhi) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്ഷർധാം അമ്പലം
സ്വാ‍മി നാ‍രായണ അക്ഷർധാം അമ്പലം
സ്വാ‍മി നാ‍രായണ അക്ഷർധാം അമ്പലം
പേരുകൾ
ശരിയായ പേര്:അക്ഷർധാം
സ്ഥാനം
സ്ഥാനം:എൻ. എച്ച് - 24 , നോയിഡ മൊഡ് , ന്യൂ ഡെൽഹി, ഇന്ത്യ
നിർദേശാങ്കം:28°36′50.35″N 77°16′39.73″E / 28.6139861°N 77.2777028°E / 28.6139861; 77.2777028
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭഗവാൻ സ്വാമിനാരായണൻ
വാസ്തുശൈലി:വാസ്തു ശാസ്ത്രം/ പഞ്ചതന്ത്ര ശാ‍സ്ത്രം
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
നവംബർ 6, 2005 (പവിത്രീകരിക്കപ്പെട്ടു)
സൃഷ്ടാവ്:പ്രമുഖ സ്വാമി മഹാരാജ്

ഡെൽഹിയിലെ ഒരു പ്രമുഖ ഹിന്ദു അമ്പലമാണ് അക്ഷർധാം.[1] ഇതിന് സ്വാമിനാരായണ അക്ഷർധാം എന്നും ഡെൽഹി അക്ഷർധാം എന്ന പേരുകളിലും അറിയപ്പെടൂന്നു. ഇന്ത്യൻ ഹിന്ദു സംസ്കാരത്തിന്റെ 10,000 വർഷത്തെ പാരമ്പര്യത്തേയും ആചാരത്തേയും ആത്മീയതയേയും കാണിക്കുന്ന ഒന്നാണിത്[അവലംബം ആവശ്യമാണ്]. ആത്മീയനേതാവായ പ്രമുഖ സ്വാമി മഹാരാജ് ആയിരുന്നു ഇത് നിർമ്മിക്കുന്നതിൽ പ്രമുഖനായിരുന്നത്. 3000-ത്തിലധികം സ്വയം സേവകരും 7000-ത്തിലധികം വിദഗ്ദ്ധത്തൊഴിലാളികളും ഇതിന്റെ നിർമ്മാനത്തില് പങ്കു ചേർന്നു. ഡെൽഹിയിലെ ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകർഷണമാണ് ഇപ്പോൾ അക്ഷർധാം മന്ദിർ. ഡെൽഹിയിലെ 70 % ടൂറിസ്റ്റുകളും ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.[2] ഈ അമ്പലം ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നത് 2005 നവംബർ 6 നാണ്. അമ്പലം സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്‌ എന്നുള്ളത് ഒരു പ്രധാന ആകർഷണമാണ്. 2010 ലെ കോമൺ‌വെൽത്ത് മത്സരങ്ങൾ നടക്കാൻ പോകുന്ന കോമൺ‌വെൽത്ത് ഗ്രാമത്തിനടുത്താണ് അമ്പലം.[3] കല്ലിൽ തീർത്ത സ്വാമി നാരായണന്റെ ശില്പവും, ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട അനവധി പ്രദർശനങ്ങളും, ഒരു വലിയ സംഗീതധാരയന്ത്രവും സ്ഥിതി ചെയ്യുന്നു.[4]

സ്മാരകം

[തിരുത്തുക]
അക്ഷർധാം അമ്പലം ന്യൂ ഡെൽഹി

അക്ഷർധാം ക്ഷേത്രസമുച്ചയത്തിലെ പ്രധാന കെട്ടിടം അതിന്റെ നടുവിൽ സ്ഥിതിചെയ്യുന്നു. ഇതിന് 141 അടി ഉയരവും 316 അടി വീതിയും 370 അടി നീളവുമുണ്ട്.[5] ഇത് പിങ്ക് മണൽക്കല്ല്, വെണ്ണക്കല്ല് എന്നിവകൊണ്ട് നിർമ്മിച്ചിരിക്കുന്നു.[6] വിവിധ തരം പ്രതിമകൾ കൊണ്ട് ഈ സ്മാരകത്തിന്റെ ചുമരുകൾ അലങ്കരിച്ചിട്ടുണ്ട്. മന്ദിരം, പഴയകാല വേദഗ്രന്ഥമായ സ്ഥപത്യശാസ്ത്രം അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്[7]

ഈ സ്മാരകത്തിന്റെ ഉള്ളിൽ നടുവിലുള്ള കുംഭഗോപുരത്തിനകത്ത് ഭഗവാൻ സ്വാമി നാരായണന്റെ 11 അടി ഉയരമുള്ള ഒരു ശില്പം ഉണ്ട്. ഇതിനു ചുറ്റുമായി മറ്റു പ്രതിമകളും നിർമ്മിച്ചിരിക്കുന്നു. ഓരോ ശില്പങ്ങളും പഞ്ചലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.[6] ഈ അമ്പലത്തിന്റെ നിർമ്മാണത്തിൽ ഉരുക്ക്, കോൺക്രീറ്റ് തുടങ്ങിയ യാതൊരു വിധ സാധനങ്ങളും‍ ഉപയോഗിച്ചിട്ടില്ല. പകരം രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലും ഇറ്റാലിയൻ വെണ്ണക്കല്ലുമാണ് ഉപയോഗിച്ചിരിക്കുന്നത്.[8][9] കൊത്തിപണികളോടു കൂടിയ 234 തൂണുകൾ, 9 കുംഭഗോപുരങ്ങൾ, 20000 മൂർത്തീശില്പങ്ങൾ, ഹിന്ദു സന്യാസികളുടെ പ്രതിമകൾ എന്നിവയും ഇതിനകത്തുണ്ട്.[4][10] അടിത്തറയായി 148 ആനകളുടെ പ്രതിമകൾ അടങ്ങുന്ന ഗജേന്ദ്രപീഠം സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഭാരം 3000 ടണ്ണിലധികം വരും.[11]

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]
നടുവിലുള്ള കുഭഗോപുരം

അമൂല്യ സവിശേഷതകൾ

[തിരുത്തുക]

അമുല്യ സവിശേഷത ഹാൾ എന്നറിയപ്പെടുന്ന സഹജനന്ദ് പ്രദർശൻ ഇവിടത്തെ പ്രധാന സവിശേഷതകളിലൊന്നാണൽ. ഇവിടെ ഭഗവാൻ സ്വാമിനാരായണന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളെ പ്രദർശിപ്പിച്ചിരിക്കുന്നു.[12]

ഭീമാകാര വെള്ളിത്തിര

[തിരുത്തുക]

നീൽ‌കാന്ത് കല്യാൺ യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ വെള്ളിത്തിര ഡെൽഹിയിലെ തന്നെ ഏറ്റവും വലിയ വെള്ളിത്തിരകളിൽ ഒന്നാണ്. ഇതിൽ ഭഗവാൻ സ്വാമി നാരായണന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു ലഘുചിത്രം പ്രദർശിപ്പിക്കുന്നു. ഇതിന്റെ ഒരു അന്താരാഷ്ട്ര സിനിമ മിസ്റ്റിക് ഇന്ത്യ എന്ന പേരിൽ പിന്നീട് പുറത്തിറങ്ങിയിരിന്നു.[അവലംബം ആവശ്യമാണ്]

ബോട്ട് സവാരി

[തിരുത്തുക]

സംസ്കൃതി വിഹാർ എന്ന പേരുള്ള ഈ ബോട്ട് യാത്ര ഏകദേശം 10 മിനുട്ട് ദൈർഘ്യമുള്ളതാണ്. ഇതിൽ യാ‍ത്ര ചെയ്യുമ്പോൾ ഇന്ത്യയുടെ ചരിത്രകാലത്തെ കാണിക്കുന്ന ഒരു പാട് ശില്പങ്ങൾ കാണാൻ സാധിക്കും. പ്രത്യേകം തയ്യാറാക്കിയ മയിലിന്റെ ആകൃതിയിലുള്ള ബോട്ടാണിത്. ഇന്ത്യയുടെ പഴയകാല സർവകലാശാലകൾ, ആശുപത്രികൾ, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം ഈ യാത്രയിൽ മനസ്സിലാക്കാം.[അവലംബം ആവശ്യമാണ്]

സംഗീത ധാരായന്ത്രം

[തിരുത്തുക]

യഗ്ന പുരുഷ് കുണ്ട് എന്ന പേരിട്ടിരിക്കുന്ന ഈ കിണർ ഐതിഹാസികമായ ഒരു യഗ്നകുണ്ടം തന്നെയാണ്. വൈകുന്നേരങ്ങളിൽ ഇവിടെ ഒരു സംഗീത ധാരായന്ത്രം പ്രവർത്തിക്കുന്നു. ഈ ധാരായന്ത്രം ഹിന്ദു നേതാവായിരുന്ന ശാസ്ത്രിജി മഹാരാജിന്റെ പേരിലാണ് നിർമ്മിച്ചിരിക്കുന്നത്.[13][14]

ഗാർഡൻ ഓഫ് ഇന്ത്യ

[തിരുത്തുക]

ഭാരത് ഉപവൻ എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന ഈ ഉദ്യാനം ധാരാളം പുൽത്തകിടികൾ, മരങ്ങൾ, പൂച്ചെടികൾ എന്നിവയെക്കൊണ്ട് നിറഞ്ഞതാണ്. ചെമ്പിൽ നിർമ്മിച്ച പ്രതികൾ കൊണ്ട് നിറഞ്ഞതാണ് ഈ ഉദ്യാനം. ഈ പ്രതികൾ ഇന്ത്യാ ചരിത്രത്തിലെ പ്രധാന വ്യക്തികളെ കാണിക്കുന്നു.

മറ്റു സവിശേഷതകൾ

[തിരുത്തുക]
  • യോഗി ഹൃദയ് കമൽ -
  • നീൽകാന്ത അഭിഷേക്
  • നാരായൺ സരോവർ
  • പ്രേംവതി അഹർഗ്രൂ .[4]
  • ആർഷ് സെന്റർ [15][16]

ചരിത്രം

[തിരുത്തുക]
അക്ഷർധാം അമ്പല പരിസരം
അക്ഷർദാം മന്ദിർ, ഗെയിംസ് വില്ലേജിന്റെ പണികളുടെ പശ്ചാത്തലത്തിൽ

1968 മുതൽ ആസുത്രണം ചെയ്തു തുടങ്ങിയതാണ് ഈ സ്മാരകം. അന്നത്തെ സമയത്തെ പ്രമുഖ ഹിന്ദു നേതാവായിരുന്ന യോഗിജി മഹാരാജ് യമുനയുടെ തീരത്ത് ഒരു വലിയ അമ്പലം പണിയുന്നതിനെ കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനു വേണ്ടി ശ്രമങ്ങൾ തുടങ്ങിയെങ്കിലും യാതൊരു പുരോഗതിയും കാര്യമായി ഉണ്ടായില്ല. 1971ൽ യോഗിജി മഹാരാജ് അന്തരിച്ചു. 1982ൽ അദ്ദേഹത്തിന്റെ ശിഷ്യനായ പ്രമുഖ സ്വാമി മഹാരാജ് ഗുരുവിന്റെ സ്വപ്നങ്ങളെ പൂർത്തികരിക്കുന്നതിൽ ഏർപ്പെടുകയും ഒരു പ്ലാൻ ഉണ്ടാക്കുകയും ഡെൽഹി ഡെവലപ്മെന്റ് അതോറിറ്റിക്ക് സമർപ്പിക്കുകയും ചെയ്തു. ഇതിനുവേണ്ടി പല സ്ഥലങ്ങളും നിർദ്ദേശിക്കപ്പെട്ടു. പക്ഷേ തന്റെ ഗുരുവിന്റെ ആഗ്രഹ പ്രകാരം യമുനയുടെ തീരത്ത് തന്നെ വേണം എന്ന ആശയത്തിൽ സ്വാമി മഹാരാജ് ഉറച്ചു നിന്നു. 18 വർഷങ്ങൾക്ക് ശേഷം 2000 ഏപ്രിലിൽ ഡെൽഹി ഡെവല‌പ്പ്മെന്റ് അതോറിറ്റി 60 ഏക്കറും ഉത്തർപ്രദേശ് സർക്കാർ 30 ഏക്കറും ഭൂമി ഇതിലേക്കായി നല്കി. ഭൂമി ലഭിച്ചതിനു ശേഷം സ്വാമി മഹാരാജ് ഇവിടെ പൂജ നടത്തുകയും നവംബർ 8 ന് ഇതിന്റെ പണികൾ തുടങ്ങുകയും ചെയ്തു. 2005ൽ ജനങ്ങൾക്കു തുറന്നുകൊടുത്തു.[17]

ഉദ്ഘാടന ചടങ്ങ്

[തിരുത്തുക]

അക്ഷർധാം അമ്പലം 2005 നവംബർ 6-ന് പ്രമുഖ് സ്വാമി മഹാരാജ് പവിത്രീകരിക്കുകയും, അന്നത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാം , പ്രധാനമന്ത്രിയായിരുന്ന മൻ‌മോഹൻ സിംഗ്, പ്രതിപക്ഷ നേതാവായിരുന്ന ലാൽ കൃഷ്ണ അദ്വാനി എന്നിവർ ചേർന്ന് 25,000 ത്തോളം അതിഥികളുടെ സാന്നിദ്ധ്യത്തിൽ രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു.[17][18]. അന്ന് നടുക്കുള്ള കുംഭഗോപുരം കണ്ടതിനു ശേഷം രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം തന്റെ സംഭാഷണത്തിൻൽ ഇങ്ങനെ പറഞ്ഞു.

പ്രധാനമന്ത്രി മൻ‌മോഹൻ സിംഗും പ്രതിപക്ഷ നേതാവ് അദ്വാനിയും തന്റെ പ്രഭാഷണത്തിൽ ഈ അമ്പലത്തിന്റെ സവിശേഷതകളെ കുറിച്ച് വളരെ യധികം പ്രശംസിക്കുകയുണ്ടായി. ഇത് മതപരമായ ഐക്യത്തിന്റെ പ്രതീകമാവട്ടെ എന്ന് പ്രധാനമന്ത്രി ആശംസിക്കുകയും കൂടാതെ ഇത് ഇന്ത്യയുടെ ഒരു അറിയപ്പെടുന്ന സ്ഥലം ആവട്ടെ എന്നും പറയുകയുണ്ടായി.[6][17] “ഇത് ലോകത്തിലെ തന്നെ ഒരു അപൂർവ സ്മാരകമാണെന്ന്” അദ്വാനി തന്റെ സംഭാഷണത്തിൽ പരയുകയുണ്ടായി.[17]

അന്നത്തെ ഉദ്ഘാടന ചടങ്ങിന് സമാപനം കുറിച്ചു കൊണ്ട്, പ്രമുഖ് സ്വാമി മഹാരാജ് ഇങ്ങനെ പറഞ്ഞു.

ഗിന്നസ് ലോക റെകോർഡ്

[തിരുത്തുക]

2007 ഡിസംബർ 17-ന് ലോകത്തെ ഏറ്റവും വലിയ ഹിന്ദു അമ്പലം എന്ന ഗിന്നസ് ലോക റെകോർഡ് ബഹുമതി അക്ഷർധാം അമ്പലത്തിന് ലഭിച്ചു. ഗുജറാത്തിലെ അഹമ്മദാ‍ബാദിൽ വെച്ചാണ് ഈ ബഹുമതി നൽകിയത്.[21][22][23] (ഗിന്നസ്സ് സർട്ടിഫിക്കറ്റ് ഇവിടെ കാ‍ണാം).

ഗിന്നസ് സർട്ടിഫിക്കറ്റ് ഇങ്ങനെ പറയുന്നു:

ഗിന്നസ് അവാർഡ് കൊടുക്കുന്നതിനിടയിൽ ഗിന്നസ് പ്രതിനിധി മൈക്കൽ വിറ്റി ഇങ്ങനെ പറഞ്ഞു:

വാദപ്രതിവാദങ്ങൾ

[തിരുത്തുക]

തമിഴ് നാട്ടിലെ മധുരയിലെ മീനാക്ഷി അമ്മൻ അമ്പലം, ശ്രീ രംഗനാഥ സ്വാമി അമ്പലം, തിരുവണ്ണാമലയിലെ അരുണാചലേശ്വർ അമ്പലം എന്നിവ അക്ഷർധാം അമ്പലത്തേക്കാൾ വലുതാണെന്ന് അവകാശപ്പെടുന്നു. ഗിന്നസ് ലോകറെക്കോർഡിനെതിരെ ഈ അമ്പലങ്ങളിലെ ഭക്തർ പ്രതിവാദം ഉന്നയിച്ചു എന്നു പറയുന്നു. അമ്പലം ഒഴിച്ച് മറ്റുള്ള ആകർഷണങ്ങൾ അമ്പലത്തിന്റെ സ്ഥലത്തിൽ കണക്കാക്കാൻ പറ്റില്ല എന്ന് പ്രതിവാദത്തിൽ ഇവർ ഉന്നയിക്കുന്നു. മീനാക്ഷി അമ്പലം 850 അടി നീളവും, 800 അടി വീതിയും ഉണ്ട്. ഇത് അക്ഷർധാം അമ്പലത്തേക്കാൾ വളരെ കൂടുതലാണ്. അമ്പലത്തിന്റെ സ്ഥിതി നിർമ്മാണ സ്ഥലത്തമാ‍ണ് പ്രധാനമാണ് എന്നും പറയുന്നു. ശ്രീരംഗം അമ്പലത്തിന്റെ സ്ഥിതി സ്ഥലം 156 ഏക്കറാണ്.[25]

അക്ഷർധാം ഗാന്ധിനഗർ

[തിരുത്തുക]

ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്ഥിതി ചെയ്യുന്ന അക്ഷർധാം ഗാന്ധിനഗർ മറ്റൊരു അക്ഷർധാം അമ്പലമാണ്. 1992 ൽ തുറക്കപ്പെട്ട ഈ അമ്പലം പ്രധാന കുംഭഗോപുരം, പ്രദർശനശാല, ഉദ്യാനങ്ങൾ എന്നിവ അടങ്ങിയതാണ്. ഡെൽഹിയിലെ അക്ഷർധാം പോലെ തന്നെ യാണ് ഈ അമ്പലവും സ്ഥിതി ചെയ്യുന്നത്.[26]

ഒരു പാട് വിനോദസഞ്ചാരികളെയും പ്രധാന വ്യക്തികളെയും ഗാന്ധിനഗറിലെ അക്ഷർധാം ആകർഷിക്കുന്നു. മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റൺ ഇവിടം സന്ദർശിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു:

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.akshardham.com/whatisakdm/index.htm Archived 2008-10-17 at the Wayback Machine. What is Akshardham
  2. Sharma, Manoj (2007-12-28). "Magnificent monuments of Delhi". Hindustan Times. Archived from the original on 2013-07-02. Retrieved 2008-01-08. {{cite web}}: More than one of |author= and |last= specified (help) Archived 2014-05-09 at the Wayback Machine.
  3. Gupta, Moushumi (2007-07-04). "Games Village gets going as DDA clears lone bid". Hindustan Times. Archived from the original on 2013-07-02. Retrieved 2008-01-08. {{cite web}}: More than one of |author= and |last= specified (help) Archived 2014-08-08 at the Wayback Machine.
  4. 4.0 4.1 4.2 "Akshardham Temple New Delhi" (in ഇംഗ്ലീഷ്). Retrieved 2008-09-26.
  5. "President to inaugurate Akshardham temple today". The Hindu. 2005-11-06. Archived from the original on 2008-09-13. Retrieved 2008-01-05. {{cite web}}: Cite has empty unknown parameter: |month= (help)
  6. 6.0 6.1 6.2 "Swaminarayan Akshardham Temple". DelhiLive.com. 2006-06-04. Retrieved 2008-01-10. {{cite web}}: Cite has empty unknown parameter: |month= (help)
  7. http://delhitourism.nic.in/publicpage/Akshardham.aspx Archived 2008-06-11 at the Wayback Machine. Akshardham Temple
  8. "Akshardham Temple Complex". Ministry of Tourism Government of India. Archived from the original on 2008-10-07. Retrieved 2008-09-25.
  9. Kuriakose, Dennis. "Akshardham Temple Delhi" (in ഇംഗ്ലീഷ്). Retrieved 2008-09-25.
  10. "Mandir" (in ഇംഗ്ലീഷ്). BAPS. 2005. Archived from the original on 2008-09-12. Retrieved 2008-09-12.
  11. "Gajendra Pith" (in ഇംഗ്ലീഷ്). BAPS. 2005. Archived from the original on 2008-09-07. Retrieved 2008-09-13.
  12. "Hall of Values" (in ഇംഗ്ലീഷ്). BAPS Swaminarayan Sanstha. 2005. Archived from the original on 2008-10-16. Retrieved 2. {{cite web}}: Check date values in: |accessdate= (help)
  13. "Akshardham, Musical Fountain of Eternal Life - New Delhi, India". Laservision. 2008. Archived from the original on 2008-07-20. Retrieved 2008-09-26.
  14. "Yagnapurush Kund". BAPS Swaminarayan Sanstha. 2005. Archived from the original on 2008-09-15. Retrieved 2008-09-26.
  15. "Delhi's Akshardham: A monument to India". Rediff.com. 2005. Retrieved 2008-01-07. {{cite web}}: Unknown parameter |month= ignored (help)
  16. "The Research Centre: AARSH". Retrieved 2008-09-26.
  17. 17.0 17.1 17.2 17.3 Rajiv, Malik (2006). "Pride of India: How Yogiji Maharaj's Dream Was Fulfilled (Interview)". Hinduism Today. Retrieved 2008-01-05. {{cite web}}: More than one of |author= and |last= specified (help)
  18. "Akshardham designers lauded". The Hindu. 2005-11-06. Archived from the original on 2007-12-23. Retrieved 2008-01-04. {{cite news}}: Check date values in: |date= (help)
  19. "The Akshardham Experience". About.com. 2005-11-07. Retrieved 2008-01-05.
  20. (January 2006). Swaminarayan Akshardham Dedication Ceremony (vob) [DVD]. Amdavad - 4, India: Swaminarayan Aksharpith. Retrieved on 2008-01-12.
  21. Jha, Preeti (2007-12-26). "Guinness comes to east Delhi: Akshardham world's largest Hindu temple". ExpressIndia.com. Retrieved 2008-01-02. {{cite news}}: Check date values in: |date= (help); More than one of |author= and |last= specified (help)
  22. "Akshardham temple enters Guinness Book of World Records". MSN. 2006-07-24. Archived from the original on 2007-12-29. Retrieved 2008-01-02. {{cite news}}: Check date values in: |date= (help)
  23. Khandekar, Nivedita (2007-12-26). "Delhi's Akshardham is the world's largest temple". Hindustan Times. Archived from the original on 2013-01-03. Retrieved 2008-01-02. {{cite news}}: Check date values in: |date= (help); More than one of |author= and |last= specified (help)
  24. Khandekar, Nivedita (2007-12-26). "Akshardham temple enters Guinness Records". Rediff.com. Retrieved 2008-01-02. {{cite news}}: Check date values in: |date= (help)
  25. "TN temples bigger than Delhi's Akshardham". 2007. Archived from the original on 2008-04-22. Retrieved 2008-09-26. Archived 2008-04-22 at the Wayback Machine.
  26. "Akshardham Gandhinagar" (in ഇംഗ്ലീഷ്). BAPS Swaminarayan Sanstha. Archived from the original on 2008-09-17. Retrieved 2008-09-14.
  27. Bill Clinton Visits Akshardham

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്ഷർധാം_അമ്പലം&oldid=3800884" എന്ന താളിൽനിന്ന് ശേഖരിച്ചത്