അലീം ദാർ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | അലീം സർവാർ ദാർ | |||||||||||||||||||||||||||||||||||||||
ജനനം | പഞ്ചാബ്, പാകിസ്താൻ | 6 ജൂൺ 1968|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ലെഗ്സ്പിൻ | |||||||||||||||||||||||||||||||||||||||
റോൾ | ബൗളർ, അമ്പയർ | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1997/98 | ഗുജ്രൻവാല | |||||||||||||||||||||||||||||||||||||||
1995/96 | അലൈഡ് ബാങ്ക് | |||||||||||||||||||||||||||||||||||||||
1987 – 1995 | ലാഹോർ ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||
1986/87 | പാകിസ്താൻ റെയിൽവേസ് | |||||||||||||||||||||||||||||||||||||||
Umpiring information | ||||||||||||||||||||||||||||||||||||||||
Tests umpired | 74 (2003–തുടരുന്നു) | |||||||||||||||||||||||||||||||||||||||
ODIs umpired | 151 (2000–തുടരുന്നു) | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: espncricinfo, 4 June 2010 |
അലീം ദാർ (ജനനം: 6 ജൂൺ 1968, പഞ്ചാബ്, പാകിസ്താൻ) ഒരു പാകിസ്താനി അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. ക്രിക്കറ്റ് കളിക്കാരനായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. വലംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ ലെഗ്സ്പിൻ ബൗളറുമായിരുന്ന അദ്ദേഹം അലൈഡ് ബാങ്ക്, ഗുജ്രൻവാല, ലാഹോർ, പാകിസ്താൻ റെയിൽവേസ് എന്നീ ടീമുകൾക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് കളിയിൽനിന്ന് വിരമിച്ചശേഷം അദ്ദേഹം അമ്പയറിങ് രംഗത്തേക്ക് തിരിഞ്ഞു.
അമ്പയറായി
[തിരുത്തുക]2000 ഫെബ്രുവരിയിലാണ് അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം നിയന്തിച്ചത്. പിന്നീട് 2002ൽ അദ്ദേഹം ഐ.സി.സി.യുടെ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ കടന്നു. തുടർന്ന് മികച്ച അമ്പയറിങ് പ്രകടനങ്ങൾ കാഴ്ച വെച്ച അദ്ദേഹം 2003ലെ ക്രിക്കറ്റ് ലോകകപ്പിൽ അമ്പയറായി തിരഞ്ഞെടുക്കപ്പെട്ടു. കൃത്യതയാർന്ന തീരുമാനങ്ങളിലൂടെ മികച്ച ഒരു അമ്പയറായി പേരെടുത്ത അദ്ദേഹം 2004ൽ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിൽ കടന്നു, ആ പദവിയിലെത്തിയ ആദ്യ പാകിസ്താൻകാരനായി.[1] 2011ലെ ലോകകപ്പ് ക്രിക്കറ്റിൽ അദ്ദേഹം എടുത്ത തീരുമാനത്തിന് എതിരായി വന്ന 15 അമ്പയർ ഡിസിഷൻ റിവ്യൂകളും സൂക്ഷ്മ പരിശോധനയിൽ നിരസിക്കപ്പെട്ടു.
അവാർഡുകൾ
[തിരുത്തുക]നം. | വർഷം | അവാർഡ് |
---|---|---|
01 | 2009 | ഐ.സി.സി. അമ്പയർ ഓഫ് ദി ഇയർ 2009 |
02 | 2010 | ഐ.സി.സി. അമ്പയർ ഓഫ് ദി ഇയർ 2010 |
03 | 2011 | ഐ.സി.സി. അമ്പയർ ഓഫ് ദി ഇയർ 2011 |
04 | 2011 | പ്രൈഡ് ഓഫ് പെർഫോമൻസ് അവാർഡ്- അമ്പയർ |
അമ്പയറിങ് സ്ഥിതിവിവരങ്ങൾ
[തിരുത്തുക]ജൂൺ 2013 പ്രകാരം:
ആദ്യം | അവസാനം | ആകെ | |
---|---|---|---|
ടെസ്റ്റ് | ബംഗ്ലാദേശ് v ഇംഗ്ലണ്ട്, ധാക്ക, ഒക്ടോബർ 2003 | ഇംഗ്ലണ്ട് v ഇന്ത്യ, കൊൽക്കത്ത, മേയ് 2012 | 74 |
ഏകദിനം | ഇംഗ്ലണ്ട് v ഓസ്ട്രേലിയ, മാഞ്ചസ്റ്റർ, ജൂലൈ 2012 | ഇന്ത്യ v ശ്രീലങ്ക, കാർഡിഫ്, ജൂൺ 2013 | 151 |
ട്വന്റി20 | ഓസ്ട്രേലിയ v പാകിസ്ഥാൻ, ദുബായ്, മേയ് 2009 | ശ്രീലങ്ക v വെസ്റ്റ് ഇൻഡീസ്, കൊളംബോ, ഒക്ടോബർ 2012 | 26 |
അവലംബം
[തിരുത്തുക]- ↑ "അലീം ദാർ എലൈറ്റ് പാനലിലേക്ക്". ക്രിക്കിൻഫോ. 6 ഫെബ്രുവരി 2004. Retrieved 18 മാർച്ച് 2010.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അലീം ദാർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- അലീം ദാർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.