ആൽഫാ കണം
അണുകേന്ദ്രഭൗതികം | ||
---|---|---|
| ||
ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന രണ്ടു പ്രോട്ടോണുകളും, രണ്ടു ന്യൂട്രോണുകളും അടങ്ങിയ കണമാണ് ആൽഫാ കണം (Alpha Particle). ഗ്രീക്ക് അക്ഷരമാലയിലെ ആദ്യാക്ഷരമായ α (ആൽഫാ) എന്ന പേരാണ് ഈ കണങ്ങൾക്കു നൽകിയിരിക്കുന്നത്.
ഒരു റേഡിയോ ആക്റ്റീവ് അണു നശീകരണത്തിനു വിധേയമാകുമ്പോഴാണ് അതിന്റെ അണുകേന്ദ്രത്തിൽ നിന്നും ആൽഫാ കണം ഉത്സർജ്ജിക്കപ്പെടുന്നത്. രണ്ടു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ആൽഫാ കണം ഹീലിയം അണുവിന്റെ അണുകേന്ദ്രത്തിനു സമാനമാണ്. ആൽഫാ കണം ഉത്സർജ്ജിക്കുന്ന അണുവിന്റെ കേന്ദ്രത്തിൽ നിന്നും രണ്ടു പ്രോട്ടോണുകൾ കുറയുന്നതിനാൽ അതിന്റെ അണുസംഖ്യയിൽ രണ്ടിന്റെ കുറവുണ്ടാകുന്നു.
ടെലൂറിയം ആണ് ആൽഫാ കണങ്ങൾ ഉത്സർജ്ജിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ അണുസംഖ്യയുള്ള മൂലകം. അതിന്റെ Te-106 എന്ന ഐസോടോപ്പാണ് ഏറ്റവും ഭാരം കുറഞ്ഞ ഇത്തരത്തിലുള്ള ഗുണം പ്രകടിപ്പിക്കുന്ന ഐസോടോപ്പ്.
ആൽഫാ വികിരണം അഥവാ ആൽഫാ കിരണം എന്നത് ആൽഫാ കണങ്ങളുടെ തുടർച്ചയായ പ്രവാഹത്തെയാണ് സൂചിപ്പിക്കുന്നത്.
ഗുണഗണങ്ങൾ
[തിരുത്തുക]ആൽഫാകണങ്ങളിൽ രണ്ട് പ്രോട്ടോണുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ധന ചാർജ് (Positive) വഹിക്കുന്ന കണങ്ങളാണ്. വൈദ്യുതക്ഷേത്രത്താലും, കാന്തികക്ഷേത്രത്താലും ഈ കണങ്ങളുടെ സഞ്ചാരപാതയെ മാറ്റാൻ സാധിക്കും.
റേഡിയോ ആക്റ്റിവിറ്റി മൂലം ഉണ്ടാകുന്ന മറ്റു വികിരണങ്ങളാണ് ബീറ്റാ വികിരണം, ഗാമാ വികിരണം എന്നിവ.
അവലംബം
[തിരുത്തുക]- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി