വിശ്ലേഷകരസതന്ത്രം
പരമ്പര |
ശാസ്ത്രം |
---|
കൃത്രിമവും സ്വാഭാവികവുമായ രാസവസ്തുക്കളെ വേർതിരിക്കൽ, തിരിച്ചറിയൽ, അളവുനിർണയം നടത്തൽ എന്നീ പ്രക്രീയകളെക്കുറിച്ചുള്ള പഠനത്തെയാണ് വിശ്ലേഷകരസതന്ത്രം (Analytical chemistry) എന്നുവിളിക്കുന്നത്. [1] ഒരു സാമ്പിളിലെ രാസവസ്തു ഏതെന്ന് നിർണ്ണയം നടത്തുന്നതിനെ ഗുണപരിശോധന എന്നും രാസവസ്തുവിന്റെ അളവ് നിർണ്ണയിക്കുന്നതിനെ അളവുപരിശോധന എന്നും വിളിക്കും. വേർതിരിക്കൽ ഇത്തരം പരിശോധനകൾക്കു മുൻപാണ് നടത്തുന്നത്.
പരമ്പരാഗതമായ രീതിയിലും ഉപകരണങ്ങൾ ഉപയോഗിച്ചും ഇത്തരം വിശ്ലേഷണപരിശോധനകൾ നടത്തപ്പെടുന്നുണ്ട്. [2] ഊറലുകൾ (പ്രിസിപ്പിറ്റേഷൻ), എക്സ്ട്രാക്ഷനുകൾ, വാറ്റൽ (ഡിസ്റ്റിലേഷൻ) എന്നിവയാണ് രാസപരിശോധകളുടെ പരമ്പരാഗത മാർഗ്ഗങ്ങളിൽ ചിലത്. നിറം, മണം, ഉരുകുകയും ബാഷ്പീകരിക്കുകയും ചെയ്യുന്ന താപനില എന്നിവ ഗുണപരിശോധനയിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നുണ്ട്. യന്ത്രമാർഗ്ഗങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ Holler, F. James; Skoog, Douglas A.; West, Donald M. (1996). Fundamentals of analytical chemistry. Philadelphia: Saunders College Pub. ISBN 0-03-005938-0.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Nieman, Timothy A.; Skoog, Douglas A.; Holler, F. James (1998). Principles of instrumental analysis. Pacific Grove, CA: Brooks/Cole. ISBN 0-03-002078-6.
{{cite book}}
: CS1 maint: multiple names: authors list (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ആനുവൽ റിവ്യൂ ഓഫ് അനാലിറ്റിക്കൽ കെമിസ്ട്രി Archived 2009-01-19 at the Wayback Machine
- അമേരിക്കൻ കെമിക്കൽ സൊസൈറ്റി: ഡിവിഷൻ ഓഫ് അനാലിറ്റിക്കൽ കെമിസ്ട്രി Archived 2016-10-11 at the Wayback Machine
- റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി: അനാലിറ്റിക്കൽ ഗേറ്റ്വേ Archived 2012-10-17 at the Wayback Machine