Jump to content

ആൻഡ്രൊജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Androgen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻഡ്രൊജൻ
Drug class
Testosterone, the major androgen.
Class identifiers
UseHypogonadism, transgender men, performance enhancement, bodybuilding, others
ATC codeG03B
Biological targetAndrogen receptor, mARs (e.g., GPRC6A, others)
External links
MeSHD000728

ആൻഡ്രോജൻ (Androgen) (ഗ്രീക്ക് andr- ൽ നിന്ന്, "മനുഷ്യൻ" എന്ന അർത്ഥം വരുന്ന വാക്ക്) ആൻഡ്രോജൻ ഗ്രാഹികളുമായി ബന്ധിപ്പിച്ച് കശേരുക്കളിൽ പുരുഷ സ്വഭാവസവിശേഷതകളുടെ വികാസവും പരിപാലനവും നിയന്ത്രിക്കുന്ന പ്രകൃതിദത്ത അല്ലെങ്കിൽ കൃത്രിമ സ്റ്റിറോയിഡ് ഹോർമോണാണ്. [1] ഇവ പുരുഷന്മാരിൽ വൃഷണങ്ങളിലും, സ്ത്രീകളിൽ അണ്ഡാശയങ്ങളിലും, അധിവൃക്ക ഗ്രന്ഥികളിലും നിന്നും സ്രവിക്കപ്പെടുന്നു. പ്രാഥമിക പുരുഷ ലൈംഗികാവയവങ്ങളുടെ ഭ്രൂണശാസ്ത്ര വികാസവും, പ്രായപൂർത്തിയാകുമ്പോൾ പുരുഷ ദ്വിതീയ ലൈംഗിക സവിശേഷതകളുടെ വികാസവും ഇവയുടെ ധർമ്മത്തിൽ ഉൾപ്പെടുന്നു. പേശികളുടെ വളർച്ചയും വികാസവും, ഊർജസ്വലത, നല്ല മാനസികാവസ്ഥ, ശാരീരിക രോമവളർച്ച, ലൈംഗിക താല്പര്യം, ലൈംഗികശേഷി, പ്രത്യുത്പാദനശേഷി, പൊതുവായ ആരോഗ്യം തുടങ്ങിയവയ്ക്ക് ശരീരത്തിൽ ആൻഡ്രജൻ ഹോർമോണുകൾ അത്യാവശ്യമാണ്. പുരുഷന്മാരിലെ വർധിച്ച പേശി വികാസത്തിന് കാരണം ഈ ഹോർമോൺ തന്നെയാണ്.

പ്രായപൂർത്തിയാകുമ്പോൾ പുരുഷന്മാരിലും സ്ത്രീകളിലും ആൻഡ്രോജൻ അളവ് വർദ്ധിക്കുന്നു. [2] പുരുഷന്മാരിലെ പ്രധാന ആൻഡ്രോജൻ ടെസ്റ്റോസ്റ്റിറോൺ ആണ്. [3] പുരുഷ വികാസത്തിൽ ഡൈഹൈഡ്രോ ടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്ടി) ആൻഡ്രോസ്റ്റീൻഡിയോണിന് തുല്യ പ്രാധാന്യമുണ്ട്. ഗർഭാശയത്തിലെ ഡിഎച്ച്ടി ലിംഗം, വൃഷണം, പ്രോസ്റ്റേറ്റ് എന്നിവയുടെ വൈവിദ്ധ്യവൽക്കരണത്തിന് കാരണമാകുന്നു. പ്രായപൂർത്തിയാകുമ്പോൾ കഷണ്ടി, പ്രോസ്റ്റേറ്റ് വളർച്ച, സീബ ഗ്രന്ഥി പ്രവർത്തനം എന്നിവയ്ക്ക് ഡിഎച്ച്ടി സംഭാവന നൽകുന്നു.

ആൻഡ്രോജൻ പുരുഷന്മാരിലെ ലൈംഗിക ഹോർമോണുകളായി മാത്രമേ കരുതുന്നുള്ളൂവെങ്കിലും, സ്ത്രീകളിലും അവയുടെ സാന്നിദ്ധ്യമുണ്ട്. പക്ഷേ താഴ്ന്ന അളവിലാണെന്നു മാത്രം. എന്നിരുന്നാലും സ്ത്രീകളിലും ഈ ഹോർമോൺ കൃത്യമായ ധർമ്മങ്ങൾ വഹിക്കുന്നുണ്ട്. കൂടാതെ, പുരുഷന്മാരിലും സ്ത്രീകളിലുമുള്ള ഈസ്ട്രജന്റെ മുന്നോടിയാണ് ആൻഡ്രോജൻ.

സ്വാഭാവിക ഹോർമോണുകളുടെ പങ്ക് കൂടാതെ, ആൻഡ്രോജൻ മരുന്നുകളായി ഉപയോഗിക്കുന്നു. 30 വയസിന് ശേഷം വർഷം തോറും ചെറിയ അളവിൽ പുരുഷ ഹോർമോണുകളുടെ ഉത്പാദനം കുറയാറുണ്ട്. മധ്യവയസിൽ പുരുഷ ആർത്തവവിരാമം അഥവാ ആൻഡ്രോപോസ് എന്ന ഘട്ടത്തിൽ എത്തുന്നതോടു കൂടി ആൻഡ്രജൻ ഹോർമോണുകളുടെ അളവിൽ ഗണ്യമായ കുറവ് കാണപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ ജീവിതശൈലിയും, ശരീരത്തിലെ ആൻഡ്രജൻ ഹോർമോൺ ബന്ധപെട്ടു കിടക്കുന്നു. കൃത്യമായ ശാരീരിക വ്യായാമം, പോഷക സമൃദ്ധമായ ആഹാരം തുടങ്ങിയവ ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ ഉത്പാദനം നിലനിർത്താൻ ആവശ്യമാണ്. വിറ്റാമിനുകൾ, സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നി പോഷകങ്ങൾ ആൻഡ്രജൻ ഹോർമോണുകളുടെ ഉത്പാദനത്തിന് അത്യാവശ്യമാണ്. പോഷകാഹാരക്കുറവ്, അമിതമായി എണ്ണയും കൊഴുപ്പും മധുരവും അന്നജവും മറ്റുമടങ്ങിയ തെറ്റായ ആഹാരരീതി, വ്യായാമക്കുറവ്, അമിതവണ്ണം പുകവലി, അതിമദ്യാസക്തി, മാനസിക സമ്മർദം, ഉറക്കക്കുറവ്, അമിതാധ്വാനം തുടങ്ങിയവ ഇത്തരം ഹോർമോണുകളുടെ ഉത്പാദനത്തെ മോശമായി ബാധിക്കുന്ന ഘടകങ്ങളാണ്. അതിനാൽ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പ് വർഗ്ഗങ്ങൾ, മത്സ്യം, മുട്ട, കൊഴുപ്പ് കുറഞ്ഞ മാംസങ്ങൾ, പയർ വർഗ്ഗങ്ങൾ തുടങ്ങിയ പോഷക സമ്പുഷ്ടമായ ആഹാരരീതി, ലഹരി വിമോചനം, എഴോ എട്ടോ മണിക്കൂർ ഉറക്കം, മാനസികമായ ഉല്ലാസം തുടങ്ങിയവ ശരീരത്തിലെ ആൻഡ്രജൻ ഹോർമോൺ അളവും ആരോഗ്യവും നിലനിർത്താൻ സഹായിക്കും എന്ന്‌ പഠനങ്ങൾ പറയുന്നു.

തരങ്ങളും ഉദാഹരണങ്ങളും

[തിരുത്തുക]

അഡ്രീനൽ ആൻഡ്രോജൻ എന്നറിയപ്പെടുന്ന ആൻഡ്രോജന്റെ പ്രധാന ഉപവിഭാഗം അധിവൃക്കാ കോർട്ടെക്സിന്റെ ഏറ്റവും ആന്തരിക പാളിയായ സോണ റെറ്റിക്യുലാരിസിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന 19 കാർബൺ ഉള്ള സ്റ്റിറോയ്ഡ് ആണ്. അഡ്രീനൽ ആൻഡ്രോജൻ ദുർബലമായ സ്റ്റിറോയിഡുകളായി പ്രവർത്തിക്കുന്നു.). ഉപവിഭാഗത്തിൽ ഡീഹൈഡ്രോപിയാൻഡ്രോസ്റ്ററോൺ (ഡിഎച്ച്ഇഎ), ഡീഹൈഡ്രോപിയാൻഡ്രോസ്റ്ററോൺ സൾഫേറ്റ് (ഡിഎച്ച്ഇഎ-എസ്), ആൻഡ്രോസ്റ്റെഡിയോൺ (എ 4), ആൻഡ്രോസ്റ്റെനിയോൾ (എ 5) എന്നിവ ഉൾപ്പെടുന്നു.

ടെസ്റ്റോസ്റ്റിറോണിന് പുറമെ മറ്റ് ആൻഡ്രോജനുകളും ഉൾപ്പെടുന്നു:

  • കൊളസ്ട്രോളിൽ നിന്ന് അഡ്രീനൽ കോർട്ടക്സിൽ ഉത്പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോർമോണാണ് ഡൈഹൈഡ്രഎപിയാൻഡ്രോസ്റ്ററോൺ (ഡിഎച്ച്ഇഎ). [4] പ്രകൃതിദത്ത ഈസ്ട്രജന്റെ പ്രാഥമിക മുന്നോടിയാണിത്. ഡി‌എച്ച്‌ഇ‌എയെ ഡീഹൈഡ്രോഐസോ ആൻഡ്രോസ്റ്റെറോൺ അല്ലെങ്കിൽ ഡീഹൈഡ്രോആൻഡ്രോസ്റ്ററോൺ എന്നും വിളിക്കുന്നു.
  • ആൻഡ്രോസ്റ്റീൻഡയോണിനെ (എ 4) എന്നത് വൃഷണങ്ങൾ, അധിവൃക്കാ കോർട്ടെക്സ്, അണ്ഡാശം എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നവയാണ്. അത്‌ലറ്റിക് അല്ലെങ്കിൽ ബോഡിബിൽഡിംഗ് സപ്ലിമെന്റായി ആൻഡ്രോസ്റ്റീൻഡിയോൺ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും മറ്റ് കായിക സംഘടനകളും നിരോധിച്ചിരിക്കുന്നു.
  • ഗോണഡോട്രോപിൻ സ്രവത്തിന്റെ പ്രധാന റെഗുലേറ്ററായി പ്രവർത്തിക്കാനുള്ള സ്റ്റിറോയിഡ് മെറ്റാബോലൈറ്റാണ് ആൻഡ്രോസ്റ്റീൻ ഡയോൾ (എ 5). 
  • ആൻഡ്രോജന്റെ വിഘടന സമയത്ത് സൃഷ്ടിക്കപ്പെടുന്ന ഒരു രാസ ഉപോത്പന്നമാണ് ആൻഡ്രോസ്റ്ററോൺ. ഇത് പ്രോജസ്റ്ററോണിൽ നിന്നും ഉരുത്തിരഞ്ഞതുമാവാം. ഇതിനും പുരുഷ സ്വഭാവത്തെ സ്വാധീനിക്കാൻ കെൽപ്പുണ്ടെന്നാലും അതിന്റെ ശക്തി ടെസ്റ്റോസ്റ്റിറോണിനെ അപേക്ഷിച്ച് വളരെ പിറകിലാണ്. സ്ത്രീകളിലും പുരുഷന്മാരിലും പ്ലാസ്മ, മൂത്രം എന്നിവയിൽ തുല്യ അളവിൽ ഇവ കാണപ്പെടുന്നു.
  • ടെസ്റ്റോസ്റ്റിറോണിന്റെ ഉപാപചയോൽപ്പന്നമാണ് ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്ടി). ടെസ്റ്റോസ്റ്റിറോണിനേക്കാൾ ശക്തിയേറിയ ആൻഡ്രോജൻ ആണിത്. ഇത് ആൻഡ്രോജൻ ഗ്രാഹികളുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്നു. ഇത് ചർമ്മത്തിലും പ്രത്യുൽപാദന കലകളിലും ഉത്പാദിപ്പിക്കപ്പെടുന്നു.

ജീവശാസ്ത്രപരമായ ധർമ്മങ്ങൾ

[തിരുത്തുക]

പ്രസവത്തിനു മുൻപുള്ള പുരുഷ ശരീരത്തിലെ വികാസം

[തിരുത്തുക]

വൃഷണ രൂപീകരണം

[തിരുത്തുക]

സസ്തനികളുടെ വികാസത്തിനിടയിൽ, ഗോണാഡുകൾക്ക് ആദ്യം അണ്ഡാശയമോ വൃഷണമോ ആകാൻ കഴിവുണ്ട്. മനുഷ്യരിൽ, ഏകദേശം നാലാമത്തെ ആഴ്ച മുതൽ, വളർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വൃക്കകളോട് ചേർന്നുള്ള ഇന്റർമീഡിയറ്റ് മെസോഡെമിനുള്ളിൽ ഗോണഡാൽ റൂഡിമെന്റുകൾ കാണപ്പെടുന്നു. ആറാം ആഴ്ചയിൽ വൃഷണത്തിൽ എപ്പിത്തീലിയൽ സെക്സ് കോർഡുകൾ രൂപീകരിക്കപ്പെടുന്നു. അവ ലിംഗമാതൃകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരിൽ, ചില Y ക്രോമസോം ജീനുകൾ, പ്രത്യേകിച്ച് SRY ആദ്യകാല ബൈപോട്ടൻഷ്യൽ ഗോണാഡിനെ വൃഷണങ്ങളാക്കി മാറ്റുന്നത് ഉൾപ്പെടെയുള്ള , പുരുഷ ഫിനോടൈപ്പിന്റെ വികസനങ്ങളെ നിയന്ത്രിക്കുന്നു. പുരുഷന്മാരിൽ, സെക്സ് കോർഡുകൾ വളർച്ചാ വിധേയമായ ഗോണാഡുകളിൽ പൂർണ്ണമായും കുടിയേറുന്നു.

ആൻഡ്രോജൻ ഉത്പാദനം

[തിരുത്തുക]

വളർച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന വൃഷണങ്ങളിലെ മെസോഡെം-വ്യുൽപ്പന്നിതആവരണകലാ കോശങ്ങൾ സെർറ്റോളി കോശങ്ങളായി മാറുന്നു. ഇത് ബീജകോശ രൂപീകരണത്തെ സഹായിക്കും. ഭ്രൂണ വികാസത്തിന്റെ എട്ടാം ആഴ്ചയോടെ ട്യൂബിലുകൾക്കിടയിൽ നോൺ‌എപിത്തീലിയൽ കോശങ്ങളുടെ ഒരു ചെറിയ നിര പ്രത്യക്ഷപ്പെടുന്നു. ഇവയെ ലെയ്ഡിഗ് കോശങ്ങളെന്നു വിളിക്കുന്നു. അവ വൈവിദ്ധ്യവൽക്കരണത്തിന് വിധേയമായാലുടൻ ആൻഡ്രോജൻ ഉൽപ്പാദനം ആരംഭിക്കുന്നു.

ആൻഡ്രോജന്റെ പ്രഭാവങ്ങൾ

[തിരുത്തുക]

ശുക്ല ഉൽപാദനത്തെ സഹായിക്കാൻ സെർറ്റോളി കോശങ്ങൾക്ക് സഹായകമായ പാരാക്രീൻ ഹോർമോണുകളായി ആൻഡ്രോജൻ പ്രവർത്തിക്കുന്നു. വളർച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന പുരുഷ ഭ്രൂണത്തിന്റെ പുരുഷ സ്വഭാവ രൂപീകരണത്തിന് അവ ആവശ്യമാണ് (ശിശ്നം, വൃഷണം എന്നീ രൂപീകരണവും ഉൾപ്പെടെ).

നേരത്തെയുള്ള നിയന്ത്രണം

[തിരുത്തുക]

ഭ്രൂണം 11-12 ആഴ്ച മുതൽ ആരംഭിക്കുന്ന പീയൂഷ ഹോർമോണുകളായ ല്യൂട്ടിനൈസിംഗ് ഹോർമോൺ (എൽഎച്ച്) ഉത്പാദിപ്പിക്കുന്നതിനുമുമ്പ്, ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോഫിൻ (എച്ച്സിജി) ലെയ്ഡിഗ് സെല്ലുകളുടെ വൈവിദ്ധ്യവൽക്കരണത്തെയും, എട്ടാം ആഴ്ചയിലെ ആൻഡ്രോജന്റെ ഉത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നു. ലക്ഷ്യകോശങ്ങളിൽ അല്ലെങ്കിൽ ലക്ഷ്യ കലകളിൽ ആൻഡ്രോജൻ പലപ്പോഴും ടെസ്റ്റോസ്റ്റിറോൺ 5α- ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റെറോൺ (ഡിഎച്ച്ടി) ആയി പരിവർത്തനപ്പെടുന്നു.

പ്രായപൂർത്തിയാകുമ്പോഴുന്ന പുരുഷന്മാരിലെ വികസനം

[തിരുത്തുക]

പുംബീജോൽപ്പാദനം

[തിരുത്തുക]

പ്രായപൂർത്തിയാകുമ്പോൾ, ആൻഡ്രോജൻ, എൽഎച്ച്, പുടക ഉത്തേജക ഹോർമോൺ (എഫ്എസ്എച്ച്) ഉൽ‌പാദനം വർദ്ധിക്കുകയും സെക്സ് കോർഡുകൾ ബീജോൽപ്പാദന നളികകളായി മാറുകയും ബീജകോശങ്ങൾ ബീജമായി വേർതിരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. പ്രായപൂർത്തിയായപ്പോൾ, ആൻഡ്രോജനും എഫ്എസ്എച്ചും ശുക്ലത്തിലെ സെർട്ടോളി സെല്ലുകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നു. പുരുഷ ഗർഭനിരോധന മാർഗ്ഗമായി എക്സോജനസ് ആൻഡ്രോജൻ സപ്ലിമെന്റുകൾ ഉപയോഗിക്കാം. ആൻഡ്രോജൻ സപ്ലിമെന്റുകളുടെ ഉപയോഗം മൂലം ഉയർന്ന ആൻഡ്രോജൻ അളവ് എൽഎച്ച് ഉൽപാദനത്തെ തടയുകയും ലെയ്ഡിഗ് സെല്ലുകൾ എൻ‌ഡോജെനസ് ആൻഡ്രോജൻ ഉൽ‌പാദനം തടയുകയും ചെയ്യും. ലെയ്ഡിഗ് കോശങ്ങളുടെ ആൻഡ്രോജൻ ഉൽ‌പാദനം മൂലം പ്രാദേശികമായി ഉയർന്ന അളവിൽ ആൻഡ്രോജൻ ഇല്ലാതെ, ബീജോൽപ്പാദന നളികകൾ നശിക്കുകയും വന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇക്കാരണത്താൽ, പല ട്രാൻസ്‌ഡെർമൽ ആൻഡ്രോജൻ പാച്ചുകളും വൃഷണസഞ്ചിയിൽ പ്രയോഗിക്കുന്നു.

കൊഴുപ്പ് അടിഞ്ഞുകൂടൽ

[തിരുത്തുക]

പേശീവളർച്ച

[തിരുത്തുക]

തലച്ചോറ്

[തിരുത്തുക]

സ്ത്രീ-നിർദ്ദിഷ്ട ഇഫക്റ്റുകൾ

[തിരുത്തുക]

ആൻഡ്രോജൻ അബോധാവസ്ഥ

[തിരുത്തുക]

ജീവശാസ്ത്രപരമായ പ്രവർത്തനം

[തിരുത്തുക]

ആൻഡ്രോജൻ അതിന്റെ ഗ്രാഹിയുമായി ബന്ധിച്ച് അവയെ ഉത്തേജിപ്പിച്ചാണ് ജീവശാസ്ത്രപരമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്

ആപേക്ഷിക ശേഷി

[തിരുത്തുക]

എല്ലാ ബയോളജിക്കൽ അസ്സേ രീതികളും പരിഗണിച്ച് നിർണ്ണയിക്കപ്പെടുന്നു (ഏകദേശം 1970): [5]

ആൻഡ്രോജൻ ശേഷി (%)
ടെസ്റ്റോസ്റ്റിറോൺ 50
5α- ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ (DHT) 100
ആൻഡ്രോസ്റ്റേൻഡയോൾ 8
ആൻഡ്രോസ്റ്റീൻഡയോൺ 8
ഡീഹൈഡ്രോഎപിആൻഡ്രോസ്റ്റിറോൺ 4
ആൻഡ്രോസ്റ്ററോൺ

5α-Dihydrotestosterone (DHT) സാധാരണ പ്രോസ്റ്റേറ്റ് ഭാരം, ഡക്ട് ല്യൂമൻ മാസ് എന്നിവ നിലനിർത്തുന്നതിൽ ടെസ്റ്റോസ്റ്റിറോണിനേക്കാൾ 2.4  ഇരട്ടി ശേഷിയുള്ളവയാണ്. (ഇത് എപ്പിത്തീലിയൽ കോശ പ്രവത്തന ഉത്തേജനത്തിന്റെ അളവാണ്). കാസ്ട്രേഷനുശേഷം പ്രോസ്റ്റേറ്റ് കോശ നാശനം തടയുന്നതിൽ ടെസ്റ്റോസ്റ്റിറോണിന് തുല്യമാണ് ഡിഎച്ച്ടി. [6]

ജീനോമികമല്ലാത്ത പ്രവർത്തനങ്ങൾ

[തിരുത്തുക]

ക്ലാസിക്കൽ ന്യൂക്ലിയർ ആൻഡ്രോജൻ റിസപ്റ്ററിൽ നിന്ന് വ്യത്യസ്തമായ സ്തര ആൻഡ്രോജൻ ഗ്രാഹി ആൻ‍ഡ്രോജൻ സിഗ്നൽ ചെയ്യുന്നതായി കണ്ടെത്തി. [7] [8] [9]

ജൈവരസതന്ത്രം

[തിരുത്തുക]
നിരവധി ആൻഡ്രോജനുകൾ തമ്മിലുള്ള ബന്ധം കാണിക്കുന്ന സ്റ്റിറോയിഡൊജെനിസിസ് ചുവടെ ഇടതുവശത്താണ്. എൻസ്ട്രോണും, എസ്ട്രാഡയോളും ഈസ്ട്രോജനും കോണ്ട്രാസ്റ്റങ് ആണ് [10]

ജൈവസംശ്ലേഷണം

[തിരുത്തുക]

ആൻഡ്രോജൻ കൊളസ്ട്രോളിൽ നിന്ന് സംശ്ലേഷണം ചെയ്യപ്പെടുന്നു. അവ പ്രധാനമായും ഗോണാഡുകളിലും (വൃഷണങ്ങളിലും അണ്ഡാശയത്തിലും) അഡ്രീനൽ ഗ്രന്ഥികളിലും ഉത്പാദിപ്പിക്കപ്പെടുന്നു . അണ്ഡാശയത്തേക്കാൾ വളരെ ഉയർന്ന അളവിലാണ് ഇവയെ വൃഷണങ്ങൾ ഉത്പാദിപ്പിക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി, കരൾ, തലച്ചോറ്, ചർമ്മം എന്നിവയിൽ ടെസ്റ്റോസ്റ്റിറോൺ കൂടുതൽ ശക്തിയുള്ള ഡിഎച്ച്ടിയായി പരിവർത്തനം ചെയ്യപ്പെടുന്നു.ഫലകം:Production rates, secretion rates, clearance rates, and blood levels of major sex hormones

ഉപാപചയം

[തിരുത്തുക]

കരളിലാണ് പ്രധാനമായും ആൻഡ്രോജൻ ഉപാപചയത്തിന് വിധേയമാക്കപ്പെടുന്നത്.

വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങൾ

[തിരുത്തുക]

പുരുഷന്മാരിൽ കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ നില (ഹൈപോഗൊനാഡിസം) ടെസ്റ്റോസ്റ്റിറോൺ അഡ്മിനിസ്ട്രേഷൻ ഉപയോഗിച്ച് ചികിത്സിക്കാം. ടെസ്റ്റോസ്റ്റിറോണിന്റെ പ്രധാന ഉറവിടം നീക്കംചെയ്യൽ, വൃഷണം നീക്കംചെയ്യൽ ( ഓർക്കിയക്ടമി ) അല്ലെങ്കിൽ ആൻഡ്രോജനെ അതിന്റെ ഗ്രാഹികളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്ന വാഹകരെ പ്രയോജനപ്പെടുത്തൽ,ആന്റിആൻഡ്രോജനുകൾ എന്നിവയിലൂടെ പ്രോസ്റ്റേറ്റ് അർബുദം തടയാൻ സാധിക്കുന്നു .

അവലംബം

[തിരുത്തുക]
  1. Sriram. "Steroids". Medicinal Chemistry. Pearson Education India. p. 437.
  2. "15 Ways To Get Rid Of Pimples Overnight Natural". Fast Health Fitness. 2016-05-17.
  3. Carlson, Neil (January 22, 2012). Physiology of Behavior. Reproductive Behavior. Vol. 11th edition. Pearson. p. 326. ISBN 978-0205239399.
  4. "Androgens". DIAsource. Archived from the original on 2014-08-08. Retrieved 2020-11-16.
  5. Steroid Biochemistry and Pharmacology by Briggs and Brotherton, Academic Press.
  6. "Relative potency of testosterone and dihydrotestosterone in preventing atrophy and apoptosis in the prostate of the castrated rat". J. Clin. Invest. 98 (11): 2558–63. December 1996. doi:10.1172/JCI119074. PMC 507713. PMID 8958218.
  7. "Molecular cell biology of androgen receptor signalling". Int. J. Biochem. Cell Biol. 42 (6): 813–27. 2010. doi:10.1016/j.biocel.2009.11.013. PMID 19931639.
  8. "G protein-coupled receptors: extranuclear mediators for the non-genomic actions of steroids". Int J Mol Sci. 15 (9): 15412–25. 2014. doi:10.3390/ijms150915412. PMC 4200746. PMID 25257522.{{cite journal}}: CS1 maint: unflagged free DOI (link)
  9. "Targeting membrane androgen receptors in tumors". Expert Opin. Ther. Targets. 17 (8): 951–63. 2013. doi:10.1517/14728222.2013.806491. PMID 23746222.
  10. Häggström, Mikael; Richfield, David (2014). "Diagram of the pathways of human steroidogenesis". WikiJournal of Medicine. 1 (1). doi:10.15347/wjm/2014.005. ISSN 2002-4436.{{cite journal}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=ആൻഡ്രൊജൻ&oldid=4081882" എന്ന താളിൽനിന്ന് ശേഖരിച്ചത്