Jump to content

അനുരാധപുരം ശൈലി (ശിൽപ്പകല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Architecture of ancient Sri Lanka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയിലെ പ്രസിദ്ധ ബുദ്ധമതതീർഥാടന കേന്ദ്രമാണ് അനുരാധപുരം (අනුරාධපුරය ,அனுராதபுரம்). തലസ്ഥാനമായ കൊളംബോയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഈ നഗരം, എ.ഡി. 11-ാം നൂറ്റാണ്ടുവരെ സിംഹളരാജാക്കന്മാരുടെ രാജധാനി ആയിരുന്നു. ആധുനിക ശ്രീലങ്കയുടെ വടക്ക്-മദ്ധ്യ പ്രവിശ്യയുടെയും അനുരാധപുരം ജില്ലയുടെയും തലസ്ഥാനമാണ് ഈ നഗരം. ലോകത്ത് ഇന്ന് ഏറ്റവുമധികം ബുദ്ധപ്രതിമകളും ചൈത്യവാസ്തുശില്പങ്ങളും അവശേഷിയ്ക്കുന്ന സ്ഥലമാണ് അനുരാധപുരം.

ഗാന്ധാര, ഗുപ്ത, പല്ലവ, അജന്ത, തമിളക ശൈലികളുടെ ലാവണ്യാംശങ്ങൾ ഒരുമിച്ച് ആവാഹിച്ചാണ് ധ്യാനലീനരായ തഥാഗതരെ ആവിഷ്കരിച്ചിട്ടുള്ളത്. ശിൽപ്പ നിർമ്മാണ - വാസ്തുശിൽപ്പകലയിൽ അനുരാധപുരം ശൈലി എന്ന് ഇത് അറിയപ്പെടുന്നുണ്ട്.[1]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. സദാശിവൻ .എസ്.എൻ. Social History Of India .2006 APH. ന്യൂഡൽഹി