അറിയൂസ്
ദൃശ്യരൂപം
(Arius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A. D 4-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാൻഡ്രിയായിലെ അറിയൂസ് ആണ് ഈ പാഷാഡോപദേശ ത്തിനു തുടക്കമിട്ടത്. യേശുക്രിസ്തുവിന്റെ പൂർണ്ണ ദൈവത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ ഉപദേശം. ഒരു നിലയിലും യേശു സാക്ഷാൽ ദൈവമല്ല; സത്തയിലും നിത്യത്വത്തിലും ദൈവത്തിനു സമനുമല്ല. പുത്രൻ സൃഷ്ടിമാത്ര മാണു.സ്രഷ്ടാവല്ല. കാലത്തിനുമുമ്പ് ക്രിസ്തു സൃഷ്ടിക്കുപ്പെട്ടു. ദൈവവചനമായ ക്രിസ്തു സർവ്വസൃഷ്ടിക്കും ആദ്യജാതനാണ്; ലോകത്തെ രൂപപ്പെടുത്തുന്നതിൽ ശില്പിയായിരുന്നു. ജഡാവധാരണത്തിൽ മനുഷ്യാത്മാവിന്റെ സ്ഥാനത്ത് വചനം പ്രവേശിച്ചു.സ്വമതസ്ഥാപനത്തിനായി അവർ ചൂണ്ടിക്കാണിച്ച വേദഭാഗങ്ങളാണ് മർക്കൊ. 13:32; യോഹ.5:19:14:28; 1 കൊരി 15: 28 മുതലായവ.A. D 325-ൽ കൂടിയ നിഖ്യാസുനഹദോസ് ഈ അബദ്ധോപദേശത്തെ ഔദ്യോഗികമായി തള്ളിക്കളഞ്ഞു.അതിന് മുൻകൈ എടുത്തത് കോൺസ്റൻറയിൻ ചക്രവർത്തിയായിരുന്നു.
അവലംബം
[തിരുത്തുക]