ആസാദ് അലി ഖാൻ
ദൃശ്യരൂപം
(Asad Ali Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസാദ് അലി ഖാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉപകരണ(ങ്ങൾ) | രുദ്രവീണ |
പ്രശസ്തനായ ഇന്ത്യൻ രുദ്രവീണ വാദകനാണ് ഉസ്താദ് ആസാദ് അലി ഖാൻ (Hindi: असद अली खान) (1937 –ആൽവാർ 14 ജൂൺ 2011) ജയ്പുർ ബീൻകർ ഖരാനയിലെ വൈണികരുടെ പന്ത്രണ്ടാം തലമുറയിൽപ്പെട്ട അദ്ദേഹത്തിന് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു കൊടുത്തത് പിതാവ് ഉസ്താദ് സാദിഖ് അലിഖാനാണ്. ധ്രുപദ് ശൈലി പിന്തുടർന്ന അദ്ദേഹം ദിവസം 14 മണിക്കൂർ വരെ സംഗീതം അഭ്യസിക്കുമായിരുന്നു. ആകാശവാണിയിൽ ആർട്ടിസ്റ്റ് ആയിരുന്ന ആസാദ് അലി രാജ്യത്തുടനീളം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ , ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിലും തന്റെ സംഗീത പര്യടനം നടത്തി ഡൽഹി സർവകലാശാലയിൽ അധ്യാപകനുമായിരുന്നു.
ബഹുമതികൾ
[തിരുത്തുക]- പത്മഭുഷൺ.[1]
- സംഗീത സാഹിത്യ അക്കാദമി പുരസ്ക്കാരം
മരണം
[തിരുത്തുക]2011 ജൂൺ 14-ന് ഡൽഹിയിലെ എഐഐഎംഎസിൽ ചികിത്സയിലായിരിക്കെ അന്തരിച്ചു..അവിവാഹിതനായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Padma Awards". Ministry of Communications and Information Technology (India). Retrieved 18 June 2011.
- ↑ "Rudra veena exponent Ustad Asad Ali Khan passes away". Daily News and Analysis. Press Trust of India. 14 June 2011. Retrieved 14 June 2011.