Jump to content

ആശാപൂർണ്ണാ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashapoorna Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജനനം(1909-01-08)ജനുവരി 8, 1909
പോതോൾഡങ്ക, കൊൽകത്ത, ഇന്ത്യ
മരണംജൂലൈ 13, 1995(1995-07-13) (പ്രായം 86)
തൊഴിൽനോവലിസ്റ്റ്, കവി
ഭാഷബംഗാളി
ദേശീയതഇന്ത്യൻ
Period1939–2001
Genreകൽപ്പിതക‌ഥ
ശ്രദ്ധേയമായ രചന(കൾ)പ്രൊധൊം പ്രൊതിശ്രുതി
സുബർണൊലത
ബാകുൾ കഥ
അവാർഡുകൾജ്ഞാനപീഠപുരസ്കാരം
പത്മശ്രീ
സാഹിത്യ അക്കാദമി ഫെലോഷിപ്പ്

പ്രശസ്തയായ ബംഗാളി നോവലിസ്റ്റും കവയിത്രിയുമാണ്‌ ആശാപൂർണ്ണാ ദേവി (ബംഗാളി:আশাপূর্ণা দেবী) അല്ലെങ്കിൽ ആശാപൂർണ്ണാ ദേബി അല്ലെങ്കിൽ ആശ പൂർണ്ണാ ദേവി. 1909-ലാണ്‌ ഇവർ ജനിച്ചത്. നിരവധി സമ്മാനങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. 1976-ൽ ഇവർക്ക് ജ്ഞാനപീഠം ലഭിച്ചു. 1976-ൽ ഭാരത സർക്കാർ ഇവർക്ക് പത്മശ്രീ നൽകി ആദരിച്ചു. വിശ്വഭാരതി യൂനിവേഴ്‌സിറ്റി 1989-ൽ ദേശികോത്തമ എന്ന ബിരുദം നൽകി ആദരിച്ചു. നോവലിലും,ചെറുകഥയിലും നൽകിയ സേവനങ്ങൾ മാനിച്ച് 1994-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഇവർക്ക് ഫെല്ലോഷിപ്പ് നൽകി. 1995-ൽ അന്തരിച്ചു.

170-ൽ അധികം ബംഗാളി പുസ്തകങ്ങൾ ആശാപൂർണ്ണാ ദേവി രചിച്ചിട്ടുണ്ട്. ഒരു യാഥാസ്ഥിതിക ബംഗാളി കുടുംബത്തിൽ ജനിച്ച ആശാപൂർണ്ണാ ദേവിയ്ക്ക് പഠനം പൂർത്തിയാക്കുന്നതിനു മുൻപേ വിവാഹം കഴിക്കേണ്ടിവന്നു. ആദ്യ പുസ്തകം 1930-ൽ പ്രസിദ്ധീകരിച്ചു, എങ്കിലും ആശാപൂർണ്ണാ ദേവിയുടെ ആദ്യത്തെ പ്രശസ്ത നോവൽ 1937-ൽ പ്രസിദ്ധീകരിച്ച 'ഭർത്താവിന്റെ കാമുകി' എന്ന പുസ്തകമാണ്.

വിവിധ മുഖങ്ങളുള്ളതും ശക്തവുമായ സ്ത്രീ കഥാപാത്രങ്ങളെ ആശാപൂർണ്ണാ ദേവി തന്റെ നോവലുകളിൽ അവതരിപ്പിക്കുന്നു. ആശാപൂർണ്ണാ ദേവിയുടെ പ്രശസ്ത നോവൽ ത്രയം പ്രഥം പ്രതിശ്രുതി, സുബർണ്ണലത, ബകുൽ കൊഥ എന്നിവയാണ്. പ്രഥം പ്രതിശ്രുതി 1966-ലെ രബീന്ദ്ര പുരസ്കാർ നേടിയെടുത്തു. ഈ മൂന്നു നോവലുകൾ തലമുറകളിലൂടെയുള്ള സ്ത്രീശാക്തീകരണത്തിന്റെ കഥ പറയുന്നു. ഈ നോവൽ ത്രയമാണ് ആശാപൂർണ്ണാദേവിയെ ബംഗാളിയിൽ ഒരു പ്രശസ്ത കഥാകാരിയാക്കിയതും ഏഷ്യൻ നോവലിസ്റ്റുകളിൽ പ്രമുഖ ആക്കിയതും. ആശാപൂർണ്ണാ ദേവിയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതും ഈ നോവൽ ത്രയത്തിനാണ്[1]

ബഹുമതികൾ

[തിരുത്തുക]
  • ലീല പ്രൈസ്-യൂനിവേഴ്‌സിറ്റി ഓഫ് കൽക്കട്ടയിൽ നിന്നും(1954)
  • ഭൂട്ടാൻ മോഹിനി ദാസി ഗോൾഡ് മെഡൽ(1966)
  • ജ്ഞാനപീഠം പുരസ്കാരം(1976)
  • ഹാരന്ത ഘോഷ് മെഡൽ ബാംഗിയ സാഹിത്യ പരിഷത്തിൽ നിന്നും (1988)
  • ജഗത്താരിനി ഗോൾഡ് മെഡൽ-യൂനിവേഴ്‌സിറ്റി ഓഫ് കൽക്കട്ടയിൽ നിന്നും (1993)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-12. Retrieved 2007-11-22.
"https://ml.wikipedia.org/w/index.php?title=ആശാപൂർണ്ണാ_ദേവി&oldid=3699662" എന്ന താളിൽനിന്ന് ശേഖരിച്ചത്