Jump to content

ആസിഫ് അലി സർദാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asif Ali Zardari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Asif Ali Zardari
آصف علی زرداری
11th President of Pakistan
ഓഫീസിൽ
9 September 2008 – 8 September 2013
പ്രധാനമന്ത്രിYousaf Raza Gillani
Raja Pervaiz Ashraf
Mir Hazar Khan Khoso (Acting)
Nawaz Sharif
മുൻഗാമിMuhammad Mian Soomro (Acting)
പിൻഗാമിMamnoon Hussain
President of the Pakistan People's Party Parliamentarians[1]
പദവിയിൽ
ഓഫീസിൽ
27 December 2015
മുൻഗാമിAmeen Faheem
Co-chairperson of the Pakistan People's Party
ഓഫീസിൽ
30 December 2007 – 27 December 2015
മുൻഗാമിPosition established
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-07-26) 26 ജൂലൈ 1955  (69 വയസ്സ്)
Karachi, Sind, Pakistan
(now in Sindh, Pakistan)
രാഷ്ട്രീയ കക്ഷിPakistan Peoples Party
പങ്കാളിBenazir Bhutto (1987–2007)
കുട്ടികൾBilawal
Bakhtawar
Asifa

പാകിസ്താനിലെ രാഷ്ട്രീയ പ്രവർത്തകനും പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ അധ്യക്ഷനും പാകിസ്താന്റെ പതിനൊന്നാമത് പ്രസിഡന്റുമായിരുന്നു ആസിഫ് അലി സർദാരി - Asif Ali Zardari (ഉർദു: آصف علی زرداری; Sindhi: آصف علي زرداري); born 26 July 1955)[3]. 2008 മുതൽ 2013 വരെ പാകിസ്താൻ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഭൂപ്രഭുവായ സർദാരി, 1987ൽ ബേനസീർ ഭൂട്ടോയെ വിവാഹം ചെയ്തതിലൂടെയാണ് പ്രസിദ്ധനായത്. 1988ൽ ബേനസീർ ഭൂട്ടോ പാകിസ്താൻ പ്രധാനമന്ത്രിയായതോടെ അദ്ദേഹം രാജ്യത്തെ പ്രഥമ മാന്യൻ(First Gentleman) എന്ന പദവി നേടി.

സർദാരിക്കെതിരായ വ്യാപകമായ അഴിമതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ 1990ൽ ബേനസീർ ഭൂട്ടോ സർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ചു. 1990ൽ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാൻ ഭൂട്ടോ സർക്കാരിനെ പിരിച്ചുവിട്ടു.[4]

1993ൽ ബേനസീർ ഭൂട്ടോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സര്ദാരി പാകിസ്താൻ കാബിനറ്റിൽ മന്ത്രിയായി. കൂടാതെ പാകിസ്താൻ പരിസ്ഥിതി സംരക്ഷണ കൗൺസിലിന്റെ അധ്യക്ഷനുമായിരുന്നു. ബേനസീർ ഭൂട്ടോയുടെ സഹോദരൻ മുർതസ ഭൂട്ടോയും സർദാരിയും തമ്മിൽ അസ്വരസ്യങ്ങൾ ഉടലെടുക്കുകയും 1996 ഡിസംബർ 20ന് മുർതസ കറാച്ചിയിൽ വെച്ച് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു.[5]

മുർതസയുടെ കൊലപാതത്തിന് ഒരു മാസത്തിന് ശേഷം ബേനസീർ ഭൂട്ടോ സർക്കാരിനെ പ്രസിഡന്റ് ഫാറൂഖ് ലെഖാരി പിരിച്ചുവിട്ടു. മുർസതയുടെ കൊലപാതകം, വിവിധ അഴിമതി കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആസിഫ് അലി സർദാരി അറസ്റ്റിലാവുകയും ചെയ്തു.[6][7]

തടവിലായിരിക്കെ, 1990ൽ പാകിസ്താൻ നാഷണൽ അസംബ്ലി അംഗമായും, 1997ൽ സെനറ്റ് അംഗമായും സേവനം അനുഷ്ടിച്ചു. 2004ൽ ജയിൽ മോചിതനായി. പിന്നീട് ദുബൈയിൽ പ്രവാസ ജീവിതം നയിച്ചു. പിന്നീട്, 2007 ഡിസംബർ 7ന് ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടർന്ന് പാകിസ്താനിലേക്ക് തന്നെ തിരിച്ചുവന്നു. ബേനസീർ ഭൂട്ടോയുടെ പാർട്ടിയായിരുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി)യുടെ സഹ അധ്യക്ഷനായി. 2008ലെ പൊതു തിരഞ്ഞെടുപ്പിൽ പിപിപി അധികാരത്തിലെത്തി.

ഇതോടെ പർവേശ് മുശ്ശറഫിന്റെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടം രാജിവെച്ചു. 2008 സെപ്തംബർ ആറിന് സർദാരി പാകിസ്താൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ സർദാരിക്കെതിരെയുള്ള നിരവധി അഴിമതി കേസുകളിൽ അദ്ദേഹത്തെ വെറുതെ വിട്ടു.[8][9] പ്രസിഡന്റായിരുന്ന സമയത്ത്, അഫ്ഗാനിസ്താനിൽ അമേരിക്ക 2001 മുതൽ നടത്തിവരുന്ന യുദ്ധത്തെ സർദാരി ശക്തമായി പിന്തുണച്ചു. 2011ൽ നാറ്റോ സൈന്യം പാകിസ്താൻ ആക്രമിച്ച സംഭവത്തിലും മറ്റും പാകിസ്താൻ ജനതയുടെ എതിർപ്പുണ്ടായിട്ടും അത് വകവെക്കാതെ അഫ്ഗാൻ ആക്രമണത്തിൽ അമേരിക്കയുടെ സഖ്യകക്ഷിയായി. 2010-ൽ ഭരണഘടനാ ഭേദഗതിയിലൂടെ പാകിസ്താനിൽ വിവിധ സൈനിക ഭരണാധികാരികൾ പ്രസിഡന്റിന് നൽകിയിരുന്ന അധികാരങ്ങൾ പലതും ഇദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

1955 ജൂലൈ 26ന് കറാച്ചിയിലെ സിന്ധിൽ സർദാരി കുടുംബത്തിൽ ജനിച്ചു. ബലൂച്ച് വംശജനായ സിന്ധിയാണ് സർദാരി. സിന്ധ് ബലൂച്ചി സർദാരി വംശത്തിലെ ജാട്ട് വിഭാഗത്തിൽ പെട്ടയാളാണ് ഇദ്ദേഹം.[10][11] പ്രമുഖ ഭൂപ്രഭു ഗോത്രത്തലവനുമായ ഹക്കീം അലി സർദാരിയുടെ ഏകമകനാണ് ആസിഫ് അലി സർദാരി. മാതാവ് സറിൻ സർദാരി. യുവാവായിരുന്ന കാലത്ത് പോളോ, ബോക്‌സിങ് എന്നിവയിൽ തൽപരനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോളോ ടീം സർദാരി ഫോർ എന്ന പേരിൽ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് കറാച്ചിയിൽ ഒരു പ്രമുഖ സിനിമാ തിയേറ്ററായ ബാംബിനോ സിനിമ. കറാച്ചിയിലെ ഗ്രാമർ സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1972ൽ പെറ്റാറോ കേഡറ്റ് കോളേജിൽ നിന്ന് ബിരുദം നേടി. 1973 മുതൽ 1974 വരെ കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്‌കൂളിൽ പഠനം നടത്തിയിട്ടുണ്ട്. 1970കളിൽ ലണ്ടനിലെ ബിസിനസ് സ്‌കൂളിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.[12]

ആദ്യകാല രാഷ്ട്രീയ ജീവിതം

[തിരുത്തുക]
സർദാരിയും ഹിലാരി ക്ലിന്റനും

സർദാരിയുടെ ആദ്യകാല രാഷ്ട്രീയ ജീവിതം പരാജയമായിരുന്നു. 1983ൽ സിന്ധ് ജില്ലയിലെ ജില്ലാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നവാബ്ഷാ സീറ്റിൽ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് തിരിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന് ആയിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട്.

വിവാഹ ജീവിതം

[തിരുത്തുക]

1987 ഡിസംബർ 18ന് ബേനസീർ ഭൂട്ടോയെ വിവാഹം ചെയ്തു. പാകിസ്താൻ സംസ്‌കാരം അനുസരിച്ചുള്ള സാധാരണ വിവാഹമായിരുന്നു. കറാച്ചിയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ ഒരു ലക്ഷത്തിൽ അധികം പേർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. 1988ൽ ജനറൽ മുഹമ്മദ് സിയാ ഉൽ ഹഖ് വിമാനപകടത്തിൽ മരണപ്പെട്ടു. ഇതിന് ഏതാനും മാസങ്ങൾക്ക് ശേഷം ബേനസീർ ഭൂട്ടോ പാകിസ്താന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1998ലെ പൊതുതിരഞ്ഞെടുപ്പിൽ 207ൽ 94 സീറ്റ് നേടി ഭൂട്ടോയുടെ പാർട്ടി അധികാരത്തിലേറി.

അവലംബം

[തിരുത്തുക]
  1. "Zardari elected PPPP president". Dunya News. 27 December 2015. Retrieved 27 December 2015.
  2. Bokhari, Farhan (29 November 2010). "Pakistan-Saudi relations appear strained in leaked cables". CBS News. Archived from the original on 29 June 2011. Retrieved 29 July 2011.
  3. "His Excellency Mr. Asif Ali Zardari". The Presidency of Pakistan. Archived from the original on 29 July 2012. Retrieved 9 August 2012.
  4. "Profile: Pakistan: leaders". BBC News. 7 May 2009. Retrieved 6 June 2009.
  5. BBC – Bhuttos: Cursed dynasty
  6. "Pakistan ex-premier's spouse indicted for murder". The New York Times. 6 July 1997.
  7. Burns, John F (5 November 1996). "Pakistan's Premier Bhutto is put under house arrest". The New York Times
  8. Zardari acquitted, DAWN 2008
  9. In 2008, Asif Zardari was acquitted of the charges of ordering the murder.
  10. "Profile: Asif Ali Zardari". BBC News. 16 December 2009. Retrieved 28 February 2011.
  11. Wilkinson, Isambard (4 September 2008). "Profile: Asif Ali Zardari, Pakistan's probable next president, is living the dream". The Daily Telegraph. London. Retrieved 6 June 2009.
  12. Perlez, Jane (11 March 2008). "From prison to zenith of politics in Pakistan". The New York Times. Retrieved 8 June 2011.
"https://ml.wikipedia.org/w/index.php?title=ആസിഫ്_അലി_സർദാരി&oldid=3262144" എന്ന താളിൽനിന്ന് ശേഖരിച്ചത്