Jump to content

ബോക്സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബോക്‌സിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബോക്സിങ്

Also known as ഇംഗ്ലീഷ് ബോക്സിംഗ്, വെസ്റ്റേൺ ബോക്സിംഗ്
Focus പ്രഹരിക്കൽ
Country of origin ഗ്രീസ് (പുരാതന ബോക്സിങ്)
ഇംഗ്ലണ്ട് (ആധുനിക ബോക്സിങ്)
Olympic Sport ബി.സി. 708 മുതൽ

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കായിക ഇനങ്ങളിൽ ഒന്നാണ് ബോക്സിങ് (ഇംഗ്ലീഷ്: Boxing). സുമേറിയൻ നാഗരികതയുടെ ഭാഗമായാണ് ഈ കായിക ഇനം ഉടലെടുത്തത്.

ചരിത്രം

[തിരുത്തുക]

4000 വർഷങ്ങൾക്കുമുന്നേ ചൈനയിലുണ്ടായിരുന്ന ബോക്സിങ്ങാണ് ഷുവായ് ജിയോ.[അവലംബം ആവശ്യമാണ്]

മത്സരരീതികൾ

[തിരുത്തുക]

ബോക്സിങ് നടക്കുന്ന സ്ഥലമാണ് റിങ്. 12 റൗണ്ടുകളാണ് സാധാരണയായി ഒരു ബോക്സിങ് മത്സരത്തിന്റെ ദൈർഘ്യം. ഇതിൽ ഒരു റൗണ്ട് മൂന്ന് മിനുട്ട് വരെ നീണ്ടുനിൽക്കാറുണ്ട്. മത്സരം നിയന്ത്രിക്കുന്നത് മദ്ധ്യസ്ഥനനും, പോയിന്റുകൾ തീരുമാനിക്കുന്നത് വിധികർത്താക്കളുമാണ്. എതിരാളിയുടെ ഇടിയേറ്റ് വീഴുന്നയാൾ പത്ത് സെക്കൻഡിനകം എഴുന്നേറ്റ് മത്സരത്തിന് തയ്യാറായില്ലെങ്കിൽ അത് നോക്ക് ഔട്ട് എന്ന് അറിയപ്പെടുന്നു. മത്സരത്തിലെ നിയമങ്ങൾ ക്വീൻസ് ബെറി എന്നപേരിൽ അറിയപ്പെടുന്നു.

പ്രശസ്തരായ ബോക്സിങുകാർ

[തിരുത്തുക]

ഏറ്റവും പ്രശസ്തനായ ബോക്സിങ് താരമാണ് അമേരിക്കക്കാരനായ മുഹമ്മദ് അലി. വനിതാബോക്സിങ് ഇനത്തിൽ ഏറ്റവും പ്രശസ്ത മുഹമ്മദലിയുടെ മകളായ ലൈലാ അലി ആണ്. ബോക്സിംഗിൽ വെങ്കല മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ താരമാണ് വിജേന്ദർ സിങ്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ വെങ്കലമെഡലായിരുന്നു വിജേന്ദർ സിങിന് ലഭിച്ചത്.

ലോക ബോക്സിങ് ദിനം

[തിരുത്തുക]

ഡിസംബർ 26 ലോക ബോക്സിങ് ദിനമായി ആചരിക്കുന്നു.[1]

ഇതുംകാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Boxing Day".


"https://ml.wikipedia.org/w/index.php?title=ബോക്സിങ്&oldid=3514407" എന്ന താളിൽനിന്ന് ശേഖരിച്ചത്