ബർദിയ ദേശീയോദ്യാനം
Bardiya National Park | |
---|---|
Nepali: बर्दिया राष्ट्रिय निकुञ्ज; ⓘ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Nepal |
Coordinates | 28°23′N 81°30′E / 28.383°N 81.500°E |
Area | 968 കി.m2 (374 ച മൈ) |
Established | 1988 |
Governing body | Department of National Parks and Wildlife Conservation |
ബർദിയ ദേശീയോദ്യാനം 1988 ൽ റോയൽ ബർദിയ ദേശീയ ഉദ്യാനമായി സ്ഥാപിക്കപ്പെട്ട നേപ്പാളിലെ ഒരു സംരക്ഷിത പ്രദേശമാണ്. 968 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (374 ച. മൈ.) പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം തെക്കൻ നേപ്പാളിലെ ടെറായി മേഖലയിലെ ഏറ്റവും വലിപ്പമുള്ളതും ഇനിയും അസ്വസ്ഥമാക്കപ്പെടാത്തതുമായ ഒരു ദേശീയ ഉദ്യാനമാണ്. ഇത് കർണലി നദിയുടെ കിഴക്കൻ തീരത്തോട് തൊട്ടിരിക്കുന്നു. ബാർദിയ ജില്ലയിൽവച്ച് ബബാരി നദി ഈ ദേശീയോദ്യാനത്തെ രണ്ടായി മുറിച്ചു കടന്നുപോകുന്നു. സിവാലിക് മലനിരകളുടെ ശിഖരം ഇതിൻറെ വടക്കൻ പരിധി നിശ്ചയിച്ചിരിക്കുന്നു.
നേപ്പാൾഗഞ്ച്-സുർഖേത് ഹൈവേ ഭാഗികമായി ഈ ദേശീയോദ്യാനത്തിൻറെ തെക്കൻ അതിർത്തിയാണ്. പക്ഷേ ഇത് സംരക്ഷിത മേഖലയെ അസ്വാരസ്യപ്പെടുത്തുന്നുണ്ട്. കർണാല നദിയുടെ ഒരു ശാഖയായ ഗെറുവ പടിഞ്ഞാറുഭാഗത്തും തെക്കുകിഴക്കു ഭാഗത്ത് ബാബായി നദിയും മനുഷ്യനും പ്രകൃതിയ്ക്കുമിടയിലുള്ള ഒരു സ്വാഭാവിക അതിർവരമ്പായി രൂപംകൊണ്ടിരിക്കുന്നു.[1]
തൊട്ടടുത്തുള്ള ബാങ്കെ ദേശീയോദ്യാനത്തോടൊപ്പംചേർന്ന് 1,437 ചതുരശ്രകിലോമീറ്റർ (555 സ്ക്വയർ മൈൽ) വിസ്തീർണ്ണമുള്ള ഈ സംയുക്ത സംരക്ഷിത പ്രദേശം "ടൈഗർ കൺസർവേഷൻ യൂണിറ്റ് (TCU) ബർദിയ-ബാങ്കെ"യെ പ്രതിനിധാനം ചെയ്യുന്നു. ഇത് 2,231 ചതരുശ്ര കിലോമീറ്റർ (861 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള എക്കൽ പുൽമേടുകളും മിതോഷ്ണമേഖലയിലെ ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളേയും ഉൾക്കൊള്ളുന്നു.[2][3]
ചരിത്രം
[തിരുത്തുക]1815 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള സുഗൗലി ഉടമ്പടി വഴി ഈ പ്രദേശം നേപ്പാളിനു നഷ്ടമായിരുന്നു. ഏകദേശം 45 വർഷങ്ങൾ ഇത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തുടരുകയും 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർക്കു നേപ്പാൾ പിന്തുണ നൽകിയതിനു പാരിതോഷികമായി ഈപ്രദേശം 1860 ൽ നേപ്പാളിനു തിരിച്ചുകൊടുത്തു. ഇക്കാലത്തും പിടിച്ചടക്കപ്പെട്ടിരുന്ന ഈ പ്രദേശം "നയാ മുലുക്" അഥവാ പുതിയ രാജ്യം എന്നറിയപ്പെടുന്നു. 1969 ൽ റോയൽ ഹണ്ടിംഗ് റിസേർവ് ആയി 368 ചതുരശ്ര കിലോ മീറ്റർ (142 ച.മൈൽ) പ്രദേശം വേർതിരിച്ചിട്ടിരുന്നത് 1976 ൽ റോയൽ കർണാലി വൈൽഡ്ലൈഫ് റിസേർവ് എന്ന പേരിൽ ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്തു. 1982 ൽ റോയൽ ബാർഡിയ വൈൽഡ് ലൈഫ് റിസേർവ് ആയി പ്രഖ്യാപിക്കപ്പെടുകയും 1984 ൽ ബാബായ് നദി തടം കൂടി ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. അവസാനമായി 1988 ൽ ഈ സംരക്ഷിത പ്രദേശം ഒരു ദേശീയോദ്യാനമെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ടു.[4]
ബബായി താഴ്വരയിൽ താമസിച്ചിരുന്ന 1500 പേരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ബാബായി താഴ്വരയിൽ കൃഷി ഇല്ലാതായതോടെ പ്രകൃതിയിലെ പുനരുജ്ജീവിപ്പിക്കപ്പെട്ട സസ്യലാതാദികൾ തഴച്ചു വളർന്ന് ഈ പ്രദേശം വന്യജീവികളുടെ ഒരു പ്രധാന ആവാസവ്യവസ്ഥയായി മാറി.[5] ദേശീയോദ്യാനത്തിൻറെ ഏതാണ്ട് 70 ശതമാനം ഭാഗം വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള ഭാഗം പുൽമേടുകൾ നദിതട വനങ്ങൾ എന്നിവയുടെ മിശ്രിതമാണ്. ദേശീയോദ്യാനത്തിൽ 839 ഇനം സസ്യജാലങ്ങൾ ഉൾപ്പെടുന്നു. കർണലി-ബാബായ് നദിതട ശൃംഖലയും അവയുടെ ചെറിയ പോഷക നദികൾ, എണ്ണിലാലൊടുങ്ങാത്ത ഓക്സ്‍ബോ തടാകങ്ങൾ എന്നിവ ഏതാണ്ട് 125 ഇനം മത്സ്യ വർഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയാണ്.
ജന്തുജാലം
[തിരുത്തുക]വിവിധയിനം സസ്യലതാദികളുടെ വിശാലമായ ശ്രേണി 642 തരം ജന്തുവർഗ്ഗങ്ങൾക്ക് മികച്ച ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു. ചീങ്കണ്ണികളുടെ ഒരു ചെറിയ സംഖ്യ നദികളിൽ വസിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ Majupuria, T. C., Kumar, R. (1998). Wildlife, National Parks and Reserves of Nepal. S. Devi, Saharanpur and Tecpress Books, Bangkok. ISBN 974-89833-5-8
- ↑ Wikramanayake, E.D., Dinerstein, E., Robinson, J.G., Karanth, K.U., Rabinowitz, A., Olson, D., Mathew, T., Hedao, P., Connor, M., Hemley, G., Bolze, D. (1999). Where can tigers live in the future? A framework for identifying high-priority areas for the conservation of tigers in the wild. In: Seidensticker, J., Christie, S., Jackson, P. (eds.) Riding the Tiger. Tiger conservation in human-dominated landscapes. Cambridge University Press, Cambridge. hardback ISBN 0-521-64057-1, paperback ISBN 0-521-64835-1
- ↑ Nepalnews (2010). article Govt announces creation of 550 sq km Banke National Park Archived ജനുവരി 1, 2011 at the Wayback Machine. Nepalnews 13 May 2010
- ↑ Majupuria, T. C., Kumar, R. (1998). Wildlife, National Parks and Reserves of Nepal. S. Devi, Saharanpur and Tecpress Books, Bangkok. ISBN 974-89833-5-8
- ↑ Majupuria, T. C., Kumar, R. (1998). Wildlife, National Parks and Reserves of Nepal. S. Devi, Saharanpur and Tecpress Books, Bangkok. ISBN 974-89833-5-8