Jump to content

അജിൻ‌കോർട്ട് യുദ്ധം

Coordinates: 50°27′49″N 2°08′30″E / 50.46361°N 2.14167°E / 50.46361; 2.14167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Battle of Agincourt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

50°27′49″N 2°08′30″E / 50.46361°N 2.14167°E / 50.46361; 2.14167

അജിൻ‌കോർട്ട് യുദ്ധം
ശതവത്സരയുദ്ധത്തിന്റെ ഭാഗം

അജിൻ‌കോർട്ട് യുദ്ധം
തിയതി25 ഒക്ടോബർ (വിശുദ്ധ ക്രിസ്പിൻ‌ന്റെ ദിനം) 1415
സ്ഥലംഅജിൻ‌കോർട്ട്, ഫ്രാൻസ്
ഫലംഇംഗ്ലണ്ടിന് ജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഇംഗ്ലണ്ട് ഫ്രാൻസ്
പടനായകരും മറ്റു നേതാക്കളും
ഇംഗ്ലണ്ടിലെ രാജാവായ ഹെന്റി Vഫ്രഞ്ചുസേനാധിപനായ ചാൾസ്-ഡി ആൽബ്രറ്റ്
ശക്തി
6,000[1]
56 longbow archers, 16 dismounted knights and men-at-arms in heavy armour.




Or approximately 1,500 men-at-arms, 7,000 archers for a total of approximately 8,500. Approximately 1,500 military servants[2](See also Numbers at Agincourt.)
36,000[3]
Approximately 10,000 knights and men-at-arms (of which approximately 1,200 were mounted), unknown thousands of other infantry, crossbowmen and archers.

Or approximately 10,000 knights and men-at-arms (of which approximately 1,400 were mounted), unknown thousands of other infantry, crossbowmen and archers, for a total of between 12,000–15,000. Approximately 10,000 military servants.[4] (See also Numbers at Agincourt.)
നാശനഷ്ടങ്ങൾ
At least 112 dead, unknown wounded[3]7,000–10,000 (mostly killed) and about 1,500 noble prisoners[5]

ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ഉത്തരഫ്രാൻസിലെ പാസ്-ദെ-കലേ (Pas-de-Calais) പ്രവിശ്യയിലെ ഒരു ഗ്രാമമായ അജിൻകോർട്ടിൽവച്ച് 1415 ഒക്ടോബർ 25-ന് നടത്തിയ യുദ്ധമാണ് അജിൻ‌കോർട്ട് യുദ്ധം. ഇത് ശതവത്സരയുദ്ധത്തിന്റെ (Hundred Years' War) ഒരു ഭാഗമായിരുന്നു.

ഇംഗ്ലണ്ടിലെ രാജാവായ ഹെന്റി V ന്റെ (എ. ഡി. 1387 - 1422) നേതൃത്വത്തിലുള്ള സേന ഹാർഫ്ലോറിൽ (Harfleur) നിന്നു മുന്നേറി. അവരെ ചെറുത്തുനിറുത്തുവാൻ ഫ്രഞ്ചുസേനാധിപനായ ചാൾസ്-ഡി ആൽബ്രറ്റ് (Charles d' Albert) അജിൻ കോർട്ടിന്റെയും ട്രെയിംകോർട്ടിന്റെയും മധ്യേയുള്ള വനത്തിന്റെ വടക്കുഭാഗത്തു നിലയുറപ്പിച്ചു. പിന്നീട് ഈ രണ്ടു സേനാവിഭാഗങ്ങളും സമാന്തരമായി വടക്കുപടിഞ്ഞാറേക്ക് നീങ്ങി. ഭക്ഷണദൌർലഭ്യം മൂലം വിഷമിച്ച ഹെന്റി V ഇംഗ്ളണ്ടിലേക്കു മടങ്ങിപ്പോകാൻ ഫ്രഞ്ചുകാരുടെ അനുമതി ആവശ്യപ്പെട്ടു. ഫ്രഞ്ചുകാർ ഈ അപേക്ഷ നിരാകരിച്ചു. ഇതിനെ തുടർന്ന്, അജിൻകോർട്ടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വനപ്രദേശത്ത് ഇംഗ്ളീഷുസേന നിലയുറപ്പിച്ചു. എണ്ണത്തിൽ കൂടുതലായിരുന്ന ഫ്രഞ്ചുസേനയ്ക്ക് യുദ്ധവിജയത്തിൽ അമിതവിശ്വാസം ഉണ്ടായിരുന്നതിനാൽ തങ്ങളുടെ മൂന്നു വിഭാഗം സേനയെ ഒന്നിനു പുറകെ ഒന്നായി ഇംഗ്ളീഷുസേനയ്ക്കെതിരായി യുദ്ധരംഗത്തേക്കു നയിച്ചു. മഴമൂലം നനഞ്ഞുകുഴഞ്ഞുകിടന്ന സ്ഥലത്തുകൂടി ഫ്രഞ്ചുകാരുടെ അശ്വസേനയ്ക്ക് മുമ്പോട്ടു പോകുവാൻ ബുദ്ധിമുട്ടുണ്ടായി. മുന്നേറിക്കൊണ്ടിരുന്ന ഫ്രഞ്ചുപടയാളികളെ ഇംഗ്ളീഷുപടയാളികൾ അമ്പുംവില്ലും ഉപയോഗിച്ച് കൊന്നൊടുക്കി. ആദ്യവിഭാഗം ഫ്രഞ്ചുസേനയെ ഇംഗ്ളീഷുകാർക്ക് നിശ്ശേഷം നശിപ്പിക്കാൻ കഴിഞ്ഞതിനാൽ, മറ്റു സേനാവിഭാഗങ്ങളെയും അവർക്കു നിഷ്പ്രയാസം പരാജയപ്പെടുത്തുവാൻ സാധിച്ചു. ഈ യുദ്ധത്തിൽ ഇംഗ്ലീഷുകാർക്കു നേരിട്ടനഷ്ടം തുലോം തുച്ഛമായിരുന്നു; ഫ്രഞ്ചുകാരുടെ നഷ്ടം അതിഭീമവും. ഫ്രഞ്ചുകാർക്ക് അവരുടെ സൈന്യാധിപൻ ഉൾപ്പെടെ പതിനായിരത്തോളം പേർ നഷ്ടമായി. മധ്യകാലഘട്ടങ്ങളിൽ നടത്തപ്പെട്ട യുദ്ധങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഇത്. അജിൻകോർട്ടുയുദ്ധത്തിൽ സിദ്ധിച്ച വിജയത്തിന്റെ സ്മരണ ഇംഗ്ലണ്ടിൽ ദീർഘകാലം നിലനിന്നു. വില്യം ഷെയ്ക്‌സ്‌പിയർ, ഹെന്റി V എന്ന നാടകത്തിൽ ഈ യുദ്ധത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Barker (2005) p. 227
  2. Mortimer(2009) pp. 421–422, 566, 606
  3. 3.0 3.1 Barker (2005) p. 320.
  4. Mortimer(2009) pp. 421–422.
  5. Agincourt aftermath
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജിൻ‌കോർട്ട് യുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജിൻ‌കോർട്ട്_യുദ്ധം&oldid=2584620" എന്ന താളിൽനിന്ന് ശേഖരിച്ചത്