Jump to content

ടാലവേര യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Battle of Talavera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടാലവേര യുദ്ധം
പെനിസുലാർ യുദ്ധം ഭാഗം
തിയതിജൂലൈ 2728, 1809
സ്ഥലംടാലവേര, മാഡ്രിഡിന്റെ തെക്ക് പടിഞ്ഞാറ്, സ്പെയിൻ
ഫലംTactical Anglo-Spanish victory,
Strategic French victory[1]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
സ്പെയിൻ,
United Kingdom യുണൈറ്റഡ് കിങ്ഡം
ഫ്രാൻസ് ഫ്രെഞ്ച് സാമ്രാജ്യം
പടനായകരും മറ്റു നേതാക്കളും
United Kingdom ആർതർ വെല്ലസ്ലി,
സ്പെയ്ൻ ഗ്രിഗൊറിയൊ ഡി ല ക്വെസ്റ്റ
ഫ്രാൻസ് ജോസഫ് ബോണപ്പാർട്ട്,
ഫ്രാൻസ് ജീൻ-ബാപ്സ്റ്റിസ്റ്റ് ജോർഡൻ,
ഫ്രാൻസ് ക്ലോഡ് വിക്ടർ-പെറിൻ‍
ശക്തി
55,634:
  • 20,641 British,[2]
  • 34,993 Spanish[2]
46,138[3]
നാശനഷ്ടങ്ങൾ
6,700 dead or wounded[4]7,270 dead or wounded[4]

ഇംഗ്ലണ്ടും സഖ്യരാഷ്ട്രമായിരുന്ന സ്പെയിനും ഫ്രാൻസിനെതിരായി 1809-ൽ നടത്തിയ യുദ്ധമാണ് ടാലവേര യുദ്ധം. മധ്യ സ്പെയിനിൽ താഗസ് നദിക്കരയിലെ ടാലവേര എന്ന സ്ഥലത്തായിരുന്നു യുദ്ധം നടന്നത്. നെപ്പോളിയാനിക് യുദ്ധങ്ങളിലെ പെനിൻസുലാർ യുദ്ധത്തിന്റെ ഭാഗമായി 1809 ജൂലൈയിൽ നടന്ന യുദ്ധമാണ് ഇത്. നെപ്പോളിയൻ ബോണപ്പാർട്ട് സ്പെയിനിൽ അതിക്രമിച്ചുകടന്ന് തന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ടിനെ അവിടെ രാജാവാക്കിയിരുന്നു. ജോസഫിനെ തോല്പ്പിക്കാൻ ബ്രിട്ടീഷ് സൈന്യം ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിലും സ്പാനിഷ് സൈന്യം ക്വെസ്റ്റയുടെ നേതൃത്വത്തിലുമായിരുന്നു യുദ്ധം ചെയ്തത്. ജൂലൈ 27-നും 28-നും യുദ്ധം നടന്നു. 28-ന് നടന്ന യുദ്ധത്തിൽ ഫ്രഞ്ചുസേന സംയുക്ത ബ്രിട്ടീഷ്-സ്പെയിൻ സൈന്യത്തോട് പരാജയപ്പെട്ടു. ഇതേത്തുടർന്ന് ജോസഫ് ബോണപ്പാർട്ടിന് മാഡ്രിഡിലേക്കു പിൻവാങ്ങേണ്ടതായും വന്നു.

അവലംബം

[തിരുത്തുക]
  1. Gates, p. 185
  2. 2.0 2.1 Gates, p. 490-491
  3. Gates, p. 492
  4. 4.0 4.1 Gates, p. 185


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാലവേര യുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാലവേര_യുദ്ധം&oldid=1694138" എന്ന താളിൽനിന്ന് ശേഖരിച്ചത്