സ്വഭാവം
ആവാസവ്യവസ്ഥക്ക് അനുസൃതമായോ പരിതഃസ്ഥിതികളോടിണങ്ങുന്ന തരത്തിൽ സമൂഹം, രീതികൾ, അല്ലെങ്കിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ പ്രവർത്തന രീതി തുടങ്ങിയവയുടെ സ്വാധീനത്താൽ ഉരുത്തിരിഞ്ഞ ഒരു ജീവിയുടെ സവിശേഷമായ പ്രതികരണമാണ് സ്വഭാവം. പ്രകൃതിയിൽ നിന്നുള്ള ഉദ്ദീപനങ്ങളോടുള്ള പ്രതികരണമായും ഇതിനെ കാണാം. ഇവ അറിഞ്ഞോ അറിയാതെയോ, ബോധാവസ്ഥയിലോ അബോധാവസ്ഥയിലോ ആകാം.
ജീവശാസ്ത്രത്തിൽ
[തിരുത്തുക]മനുഷ്യരിൽ സ്വഭാവം നിയന്ത്രിക്കുന്നത് പ്രഥമമായി അന്തഃസ്രാവീ വ്യൂഹം നാഡീ വ്യൂഹം എന്നിവയാലാണ്. ഒരു ജീവിയിലെ സ്വഭാവത്തിന്റെ സങ്കീർണ്ണത ആ ജീവിയുടെ നാഡീ വ്യൂഹത്തിന്റെ സങ്കീർണ്ണത അനുസരിച്ചിരിക്കുന്നു എന്നു കരുതിപ്പോരുന്നു. സങ്കീർണ്ണത കൂടിയ ജീവവിഭാഗങ്ങൾ വേഗത്തിലും ബുദ്ധിപരമായുമുള്ള സ്വഭാവ സവിശേഷതകൾ കാണിക്കും.
സ്വഭാവം ആന്തരികമോ പഠിക്കുന്നതോ ആവാം, എന്നിരുന്നാലും മനുഷ്യ ജൈവാണു പ്രൊജക്റ്റ് ഗവേഷണം പറയുന്നത്, മനുഷ്യ ശരീരത്തിലെ ജൈവാണുവിന്റെ വിന്യാസം സ്വഭാവത്തെ സ്വാധീനിക്കുന്നു എന്നാണ്.[1]
പ്രകൃതിയോടുള്ള യോജിപ്പിനു മാറ്റം വരുത്താൻ ഉതകുന്ന ഏതൊരു പ്രവൃത്തിയേയും സ്വഭാവമായി കരുതാം. സ്വഭാവം ജീവജാലങ്ങളിൽ നിന്ന് പ്രകൃതിയിലേക്ക് പ്രതികരണങ്ങൾ ലഭ്യമാക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Mood and gut feelings". ScienceDirect. Retrieved 2011-12-17.
- ↑ Dusenbery, David B. (2009). Living at Micro Scale, p. 124. Harvard University Press, Cambridge, Mass. ISBN 978-0-674-03116-6.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മനുഷ്യ സ്വഭാവത്തിന്റെ ഏകീയ രീതികൾ, ഇംഗ്ലീഷ് Archived 2012-05-04 at the Wayback Machine.