ബെന്നി പി. നായരമ്പലം
ബെന്നി പി. നായരമ്പലം | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
സജീവ കാലം | 1992–present |
ജീവിതപങ്കാളി(കൾ) | ഫുൽജ ബെന്നി |
കുട്ടികൾ | അന്ന ബെൻ സൂസന്ന ബെൻ |
മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം.
ചലച്ചിത്ര ജീവിതം
[തിരുത്തുക]രാജൻ പി.ദേവിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി പത്തൊൻപതാം വയസ്സിൽ ബെന്നി തന്റെ ആദ്യത്തെ നാടകമായ 'അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി' എഴുതി. അതിൽ അദ്ദേഹം രാജന്റെ മകനായും അഭിനയിച്ചു. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഫസ്റ്റ് ബെൽ (1992) എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്.
ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ വിജയകരമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ . ബെന്നിയുടെ മിക്ക ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായി മാറി. അദ്ദേഹത്തിന്റെ രണ്ട് നാടകങ്ങളായ 'വികലാംഗവർഷം' 'അറബിക്കടലും അത്ഭുതവിളക്കും' എന്നിവ യഥാക്രമം കുഞ്ഞിക്കൂനൻ (2002), ചന്തുപൊട്ടു (2005) എന്നീ പേരിൽ ചിത്രങ്ങളായി പുറത്തിറങ്ങി. നാടകത്തിൽ ബെന്നി, രാജൻ പി.ദേവ് എന്നിവർ അവതരിപ്പിച്ച വേഷങ്ങൾ ചാന്തുപ്പൊട്ടിൽ ദിലീപ്, ലാൽ എന്നിവർ അവതരിപ്പിച്ചു.
കുടുംബം
[തിരുത്തുക]ജീവിത പങ്കാളി ഫുൽജ . ഇവർക്ക് ചലച്ചിത്ര നടി അന്ന ബെൻ ഉൾപ്പടെ രണ്ട് പെൺമക്കൾ ഉണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഇന്നത്തെ പ്രോഗ്രാം (സഹസംവിധായകൻ)
- ഫസ്റ്റ് ബെൽ (കഥ)
- മന്ത്രമോതിരം
- ഗ്രാമപഞ്ചായത്ത്
- അച്ചാമ്മക്കുട്ടിയുടെ അച്ചായൻ
- ആകാശഗംഗ
- വാഴുന്നോർ
- നാറാണത്ത് തമ്പുരാൻ
- കല്ല്യാണരാമൻ
- കുഞ്ഞിക്കൂനൻ
- ചാന്തുപൊട്ട്
- തൊമ്മനും മക്കളും
- പോത്തൻ വാവ
- ഛോട്ടാ മുംബൈ
- അണ്ണൻ തമ്പി
- ലോലിപോപ്പ്
- ചട്ടമ്പിനാട്
- മേരിക്കുണ്ടൊരു കുഞ്ഞാട്
- സ്പാനിഷ് മസാല
- പുതിയ തീരങ്ങൾ
- സൗണ്ട് തോമ
- ഭയ്യാ ഭയ്യാ
- വെൽക്കം ടൂ സെൻട്രൽ ജയിൽ
- വെളിപാടിന്റെ പുസ്തകം