ബിലാസ്പൂർ ജില്ല, ഹിമാചൽ പ്രദേശ്
ബിലാസ്പൂർ ജില്ല | ||||
---|---|---|---|---|
| ||||
Location in Himachal Pradesh | ||||
Country | ഇന്ത്യ | |||
State | ഹിമാചൽ പ്രദേശ് | |||
Headquarters | Bilaspur | |||
തെഹ്സിൽ | ഘുമർവിൻ, നൈന ദേവി, ഝന്ദൂട്ട, | |||
• Total | 1,167 ച.കി.മീ.(451 ച മൈ) | |||
(2011) | ||||
• Total | 3,81,956 | |||
• ജനസാന്ദ്രത | 330/ച.കി.മീ.(850/ച മൈ) | |||
സമയമേഖല | UTC+05:30 (IST) | |||
വാഹന റെജിസ്ട്രേഷൻ | HP-23, HP-24, HP-69, HP-89, HP-91 | |||
വെബ്സൈറ്റ് | hpbilaspur |
ബിലാസ്പൂർ ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഒരു ജില്ലയാണ്. ഇതിന്റെ തലസ്ഥാനം ബിലാസ്പൂർ പട്ടണമാണ്. 1,167 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ലയിലെ ജനസംഖ്യ 381,956 ആണ്. 2011 ലെ കണക്കനുസരിച്ച്, ലാഹുലിനും സ്പിറ്റിക്കും കിന്നൗറിനും ശേഷം ഹിമാചൽ പ്രദേശിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ലയാണിത്.[1] ഭക്ര, നംഗൽ അണക്കെട്ട് പദ്ധതിയുടെ ജലസംഭരണിയായി പ്രവർത്തിക്കുന്ന സത്‌ലജ് നദിയിലെ പ്രശസ്തമായ ഗോവിന്ദ് സാഗർ തടാകം ഈ ജില്ലയിലാണ്.
ചരിത്രം
[തിരുത്തുക]ഇപ്പോൾ ബിലാസ്പൂർ ജില്ലയായിരിക്കുന്ന ഭൂപ്രദേശം മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യമായ കഹ്‌ലൂർ എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ഭരണാധികാരി 1948 ഒക്ടോബർ 12-ന് ഇന്ത്യൻ സർക്കാരിൽ ലയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ ബിലാസ്പൂർ ഒരു ചീഫ് കമ്മീഷണറുടെ കീഴിൽ ഒരു ഇന്ത്യൻ സംസ്ഥാനമായി മാറി. ബിലാസ്പൂർ സംസ്ഥാനം 1954 ജൂലൈ 1 ന് ഹിമാചൽ പ്രദേശുമായി ലയിപ്പിച്ച് ബിലാസ്പൂർ ജില്ലയായി മാറി. 7-ആം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു നാട്ടുരാജ്യത്തിൻറെ തലസ്ഥാനമായിരുന്ന ബിലാസ്പൂർ, മുൻ തലസ്ഥാനമായതിന് ശേഷം കഹ്‌ലൂർ എന്നോ പിൽക്കാല തലസ്ഥാനമായതിന് ശേഷം ബിലാസ്പൂർ എന്നോ അറിയപ്പെട്ടു. ഇന്നത്തെ മധ്യപ്രദേശിലെ ചന്ദേരിയിലെ ഭരണാധികാരികളുടെ വംശപരമ്പര അവകാശപ്പെട്ട ചന്ദേല രജപുത്രരായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. 1663-ലാണ് ബിലാസ്പൂർ പട്ടണം സ്ഥാപിതമായത്. പിന്നീട് ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു നാട്ടുരാജ്യമായി മാറിയ ഇത്, പഞ്ചാബ് എന്ന ബ്രിട്ടീഷ് പ്രവിശ്യയുടെ അധികാരത്തിൻ കീഴിലായിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ബിലാസ്പൂർ ജില്ലയുടെ ആകെ വിസ്തീർണ്ണം 1,161 ചതുരശ്ര കിലോമീറ്ററാണ്, ഹിമാചൽ പ്രദേശിലെ ഏറ്റവും ചെറിയ ജില്ലയാണിത്. 1947-ലെ നാട്ടുരാജ്യത്തിന്റെ അതേ പ്രദേശത്തെ ഉൾക്കൊള്ളുന്നു ഇതിൻറെ അതിർത്തികളിൽ പിന്നീട് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.[2]
അവലംബം
[തിരുത്തുക]- ↑ "District Census Handbook: Bilaspur" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
- ↑ Mamgain, M.D. (1975). Himachal Pradesh District Gazetteers: Bilaspur. p. 1. Retrieved 8 April 2023.