രക്ത ഓറഞ്ച്
Blood orange | |
---|---|
Species | Citrus × sinensis |
Cultivar group | Blood orange cultivars |
Origin | Southern Mediterranean, 18th century |
Cultivar group members |
|
കടും ചുവപ്പ് നിറത്തിലുള്ള, ഏതാണ്ട് രക്ത നിറമുള്ള ഉൾഭാഗത്തോടുകൂടിയ ഓറഞ്ചാണ് രക്ത ഓറഞ്ച്.
സവിശേഷമായ ഇരുണ്ട മാംസനിറത്തിന് കാരണം ആന്തോസയാനിൻസിന്റെ സാന്നിധ്യമാണ്. പോളിഫെനോൾ കുടുംബത്തിൽ പെട്ട ഈ നിറങ്ങൾ(പിഗ്മെൻറുകൾ) പൂക്കളിലും പഴങ്ങളിലും പൊതുവെ സാധാരണമാണ് എന്നാൽ നാരക (സിട്രസ് ) വർഗത്തിൽ പെട്ട പഴങ്ങളിൽ ഇത് അസാധാരണമാണ്.[1] രക്ത ഓറഞ്ചിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് ക്രിസന്തമിൻ (സയനിഡിൻ 3-ഒ-ഗ്ലൂക്കോസൈഡ്).[2] രാത്രിയിൽ കുറഞ്ഞ താപനിലയിൽ പഴത്തിൻറെ ഉൾക്കാമ്പ് പാകപ്പെട്ടുവരുമ്പോൾ മെറൂൺ നിറം ലഭിക്കുന്നു.[3] ചിലപ്പോൾ, രക്ത ഓറഞ്ചിന്റെ വൈവിധ്യത്തെ ആശ്രയിച്ച് പുറന്തോടിലും ഇരുണ്ട നിറം കാണപ്പെടുന്നു. മറ്റ് ഓറഞ്ചുകളേക്കാൾ തൊലി കടുപ്പമുള്ളതും തൊലി കളയാൻ ബുദ്ധിമുട്ടുള്ളതുമാണ്. മറ്റ് ഓറഞ്ചുകളെ അപേക്ഷിച്ച് ബ്ലഡ് ഓറഞ്ചിന് സവിശേഷമായ ഒരു സ്വാദുണ്ട്. സാധാരണ സിട്രസ് സ്വാദിന് പുറമേ റാസ്‌ബെറി പോലെയാണ് ഇത്.[3] രക്ത ഓറഞ്ചിലെ ആന്തോസയാനിൻ പിഗ്മെന്റുകൾ അല്ലികളുടെ അരികിലുള്ള കോശങ്ങളിലും പഴത്തിന്റെ ഞെട്ടിലും അടിഞ്ഞുകൂടാൻ തുടങ്ങുകയും വിളവെടുപ്പിനുശേഷവും തണുത്ത താപനിലയിൽ ഇതു തുടരുന്നു.
ഓറഞ്ചിന്റെ സ്വാഭാവിക പരിവർത്തനമാണ് ബ്ലഡ് ഓറഞ്ച്. ഓറഞ്ച് തന്നെ ഒരു ഹൈബ്രിഡ് ആണ്. ഒരുപക്ഷേ പോമെലോയ്ക്കും ടാൻജറീനും തമ്മിലുള്ളതാവാം .[4] യൂറോപ്പിനകത്ത്, അരാൻസിയ റോസ ഡി സിസിലിയക്ക് (സിസിലിയിലെ ചുവന്ന ഓറഞ്ച്) സംരക്ഷിക്കപ്പെട്ട ഭൂമിശാസ്ത്രപരമായ പദവി ഉണ്ട്.[5] വലൻസിയൻ കമ്മ്യൂണിറ്റിയിൽ, 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.[6]
അവലംബം
[തിരുത്തുക]- ↑ Paolo, Rapisarda; Fabiana, Fanella; Emanuele, Maccarone (2000). "Reliability of Analytical Methods for Determining Anthocyanins in Blood Orange Juices". J. Agric. Food Chem. 48 (6): 2249–2252. doi:10.1021/jf991157h. PMID 10888531.
- ↑ Felgines, C.; Texier, O.; Besson, C.; Vitaglione, P; Lamaison, J.-L.; Fogliano, V.; Scalbert, A.; Vanella, L.; Galvano, F. (2008). "Influence of glucose on cyanidin 3-glucoside absorption in rats". Mol. Nutr. Food Res. 52 (8): 959–64. doi:10.1002/mnfr.200700377. PMID 18646002.
- ↑ 3.0 3.1 McGee, Harold (2004). On food and cooking: the science and lore of the kitchen. New York: Scribner. pp. 376. ISBN 0-684-80001-2.
- ↑ Nicolosi, E.; Deng, Z. N.; Gentile, A.; La Malfa, S.; Continella, G.; Tribulato, E. (2000). "Citrus phylogeny and genetic origin of important species as investigated by molecular markers". Theor. Appl. Genet. 100 (8): 1155–1166. doi:10.1007/s001220051419. S2CID 24057066.
- ↑ "IGP Arancia Rossa di Sicilia: Territory". IGP Arancia Rossa di Sicilia. Archived from the original on 2011-07-22. Retrieved 2010-12-28.
- ↑ Besó Ros, Adrià (2016). Horts de tarongers. La formació del verger valencià (in Valencian). Valencia: Institució Alfons el Magnànim. p. 144. ISBN 978-84-7822-686-3.