Jump to content

ദാനിയേലിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Book of Daniel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദാനിയേലിന്റെ കാലത്തുണ്ടായിരുന്ന രാജാക്കന്മാർ.

നെബുക്കദ്നേനേസർ , ബെൽത്ത് ശസ്സർ , ദാര്യവേശ്, കോരശ് എന്നിങ്ങനെ നാലു രാജാക്കന്മാരാണ് ദാനിയേലിന്റെ പുസ്തകത്തിലുള്ളത്. എന്നാൽ എഴുപത് വർഷങ്ങൾ നീണ്ട ബാബേൽ പ്രവാസത്തിൽ മറ്റു ചില രാജാക്കന്മാരെ പറ്റിയും ബൈബിളിൽ പരാമർശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എട്ടു രാജാക്കന്മാർ എങ്കിലും യിസ്രയേൽ ജനത്തിെന്റെ എഴുപത് വർഷ പ്രവാസത്തിനിടക്ക് അവരെ ഭരിച്ചിട്ടുണ്ടാവാം.

1. നെബുക്കദ്നേനേസർ 1

യിസ്രയേൽ ജനത്തെ പ്രവാസത്തിലേക്ക് കൊണ്ടുപോയത് നെബുക്കദ്നേനേസർ ഒന്നാമൻ ആയിരിക്കാം . തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ യെഹോയാഖീൻ രാജാവിനെയും (2 രാജാ:24;15) ജനത്തിൽ കുറേ പേരെയും വാഴ്ചയുടെ പത്തൊൻപതാം ആണ്ടിൽ (2 രാജാ: 25; 8 ....) യെരുശലേം നശിപ്പിച്ച് ബാക്കി ജനത്തേയും പ്രവാസത്തിലാക്കി.

2 എവീൽ-മെരോദക്ക്

യിസ്രേയേൽ ജനം പ്രവാസത്തിലായി 29 വർഷം ആയപ്പോൾ എവീൽ-മെരോദക്ക് ആയിരുന്നു ബാബേൽ രാജാവ്.

യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടിൽ (യിസ്രയേൽ ജനത്തിന്റെ പ്രവാസത്തിന് പതിനൊന്ന് വർഷം മുൻപേ യെഹോയാഖീൻ രാജാവ് പ്രവാസത്തിലായി) പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേൽ രാജാവായ എവീൽ-മെരോദക്ക് താൻ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു

( 2 രാജാക്കന്മാർ 25 : 27 )

3 അഹശ്വേരോശ്‍രാജാവ്

. എസ്ഥേർ ഒന്നാം അധ്യായം

4 നെബുക്കദ്നേനേസർ 2

ദാനിയേൽ 2:1 നെബുക്കദ്നേനേസർ രാജാവിന്റെ വാഴ്ചയുടെ രണ്ടാം സംവത്സരത്തിൽ നടന്ന കാര്യം പറഞ്ഞിരിക്കുന്നു.നെബുക്കദ്നേനേസർ ഒന്നാമൻ തന്റെ വാഴ്ചയുടെ പത്തൊൻപതാം വർഷമാണ് യിസ്രയേൽ ജനത്തെ പ്രവാസത്തിലാക്കിയത് . ദാനിയേലും അങ്ങനെ വന്നതാണ്. അതു കൊണ്ട് ഈ രാജാക്കന്മാർ രണ്ടും പേര് ഒന്നാണെങ്കിലും രണ്ടു ആളാവാനാണ് സാധ്യത.

5 ബെൽത്ത് ശസ്സർ

ദാനിയേൽ 5:1 നെബുക്കദ്നേനേസർ ഒന്നാമന്റെ മകനും (ദാനിയേൽ 5:2) നെബുക്കദ്നേനേസർ രണ്ടാമന്റെ സഹോദരനുമാകാൻ സാധ്യത.

6 ദാര്യേവേശ്

ദാനിയേൽ 5:31

അഹശ്വേരോശ്‍രാജാവിന്റെ മകൻ (ദാനിയേൽ 9:1)

7 കോരെശ് 1

ദാനിയേൽ കോരെശ് രാജാവിന്റെ ഒന്നാം ആണ്ടു വരെ ജീവിച്ചിരുന്നതായി കാണുന്നു. (ദാനിയേൽ 1:21) ഇത് കോരശ് രണ്ടാമന്റെ ഒന്നാം ആണ്ടു വരെ ആകാനാണ് സാധ്യത. കാരണം കോരശ് രാജാവിന്റെ ( കോരശ് ഒന്നാമൻ ആകാൻ സാധ്യത) മൂന്നാം ആണ്ടിൽ ദാനിയേൽ ജീവിച്ചിരുന്നു. (ദാനിയേൽ 10:1)

8 കോരശ് 2

ദാനിയേൽ 1:21, 2 ദിന 36:26, എസ്രാ 1:1 ഇവിടെയെല്ലാം കാണുന്നത് കോരശ് രണ്ടാമൻ ആകാനാണ് സാധ്യത. ഈ രാജാവിന്റെ ഒന്നാം ആണ്ടിൽ ദാനിയേൽ മരിക്കുകയും യിസ്രയേൽ സ്വദേശത്തേക്ക് മടങ്ങിവരികയും ചെയ്തു.

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ദാനിയേലിന്റെ പുസ്തകം. നബുക്കെദ്നസ്സർ രാജാവിന്റെ കാലത്ത് (ക്രി.മു. 605 - 562) ബാബിലോണിൽ പ്രവാസിയായിരുന്ന ദാനിയേൽ എന്ന യഹൂദയുവാവ് രാജസേവനത്തിൽ ഉന്നതസ്ഥാനം കൈവരിക്കുന്നതിന്റെ കഥയും അദ്ദേഹത്തിനു ലഭിച്ചതായ ദർശനങ്ങളുടേയും പ്രവചനങ്ങളുടേയും വിവരണവുമാണ് ഈ കൃതി. [1] ക്രി.മു. ആറാം നൂറ്റാണ്ടിലെ ബാബിലോൺ പ്രവാസകാലത്തെ ദൈവജ്ഞാനികളിൽ ഒരാളായി സങ്കല്പിക്കപ്പെട്ട ദാനിയേലിനെപ്പറ്റി മുൻനൂറ്റാണ്ടുകളിൽ പ്രചരിച്ചിരുന്ന കഥകൾ ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ലിഖിതരൂപത്തിൽ സമാഹരിക്കപ്പെട്ടത്, യഹൂദരെ നിർബ്ബന്ധപൂർവം യവനീകരിക്കാൻ സെല്യൂക്കിഡ് സാമ്രാട്ടായ അന്തിയോക്കസ് എപ്പിഫാനസ് നടത്തിയ ശ്രമം മൂലമുണ്ടായ മക്കബായ കലാപത്തിനിടെയാണ്. [2] ഇതിന്റെ രചനാകാലം അന്തിയോക്കസ് രാജാവിന്റെ ക്രി.മു. 164-ലെ മരണത്തിനു തൊട്ടുമുൻപായിരിക്കുമെന്നാണ് മിക്കവാറും ആധുനിക ബൈബിൾ പണ്ഡിതന്മാരുടേയും മതം.[3]


എബ്രായബൈബിളിലെ ഗ്രന്ഥങ്ങളിൽ, ഗണ്യമായൊരു ഭാഗം മറ്റൊരു ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നത് എന്ന നിലയേൽ ദാനിയേലിന്റെ പുസ്തകം വ്യത്യസ്തത പുലർത്തുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ ഭാഷ അരമായ ആണ്. എബ്രായ ഭാഷയിൽ തുടങ്ങുന്ന പുസ്തകം രണ്ടാം അദ്ധ്യായം നാലാം വാക്യത്തിന്റെ രണ്ടാം ഭാഗം മുതൽ ഏഴാം അദ്ധ്യായത്തിന്റെ അവസാനം വരെ (2:4b-7:28) അരമായ ഭാഷയിലാണ്. ഇതിലെ ആദ്യത്തെ ആറദ്ധ്യായങ്ങൾ മറ്റൊരാൾ പറയുന്ന രീതിയിലുള്ള ആറ് ആഖ്യാനങ്ങളാണ്. തുടർന്നു വരുന്ന ആറദ്ധ്യായങ്ങൾ പ്രവാചകൻ സ്വയം നടത്തുന്ന വിവരണമാണ്. ദാനിയേലിന്റേയും സുഹൃത്തുക്കളുടേയും വിശ്വാസദൃഢത തെളിയിക്കുന്ന കൊട്ടാരം കഥകളും (അദ്ധ്യായങ്ങൾ 1, 3, 6), രാജസ്വപ്നങ്ങൾക്കും ദർശനങ്ങൾക്കും ദാനിയേൽ നൽകുന്ന വ്യാഖ്യാനവുമാണ് (അദ്ധ്യായങ്ങൾ 2, 5) ആദ്യാദ്ധ്യായങ്ങളിൽ. രണ്ടാം ഭാഗത്ത് ദാനിയേലിന്റെ തന്നെ സ്വപ്നങ്ങളും ഗബ്രിയേൽ മാലാഖ അവയ്ക്കു നൽകുന്ന വ്യാഖ്യാനവുമാണ്.

അവലംബം

[തിരുത്തുക]
  1. Daniel 2:48, Mesoretic text
  2. കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറം 275)
  3. Brown, Raymond E.; Fitzmyer, Joseph A.; Murphy, Roland E., eds. (1999). The New Jerome Biblical Commentary. Prentice Hall. p. 448. ISBN 0138598363. അടുത്ത കാലം വരെ ദാനിയേലിന്റെ പുസ്തകം ശരിയായ പ്രവചനങ്ങൾ അടങ്ങിയ ചരിത്രമാണെന്ന് യഹൂദരും ക്രിസ്ത്യാനികളും കരുതിയിരുന്നു. [...] എന്നാൽ ഈ നിലപാടിനെ ഗൗരവപൂർവം പിന്തുണക്കുന്ന ആധുനിക ബൈബിൾ പണ്ഡിതന്മാർ തീരെയില്ല. അന്തിയോക്കസ് എപ്പിഫാനസ് രാജാവിന്റെ മരണത്തിനു തൊട്ടുമുൻപെങ്ങോ എഴുതപ്പെട്ടതാണ് ഇതെന്നതിന് അവഗണിക്കാനാവാത്ത തരം തെളിവുകളുണ്ട്. {{cite book}}: More than one of |pages= and |page= specified (help)
"https://ml.wikipedia.org/w/index.php?title=ദാനിയേലിന്റെ_പുസ്തകം&oldid=3779636" എന്ന താളിൽനിന്ന് ശേഖരിച്ചത്