Jump to content

അതിർത്തിരക്ഷാസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Border Security Force എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
അതിർത്തി സുരക്ഷ സേന
ചുരുക്കപ്പേര്ബി.എസ്.എഫ്
ആപ്തവാക്യംപ്രതിരോധത്തിന്റെ ആദ്യ നിര.
രൂപീകരണംഡിസംബർ 1, 1965
ആസ്ഥാനം
CGO Complex
ലോധി റോഡ്
ന്യൂ ഡെൽഹി 110003
ഡയറക്ടർ ജനറൽ
സുഭാഷ് ജോഷി[1]
വെബ്സൈറ്റ്bsf.nic.in

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സായുധ സുരക്ഷ വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.) (

). ഇന്ത്യയിലെ കേന്ദ്രസായുധപോലീസ് സേനകളിലെ വലുതും ലോകത്തിലെ തന്നെ ഏറ്റവും വലുതുമായ അതിർത്തിസുരക്ഷാസേനയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഈ സേനയുടെ ആസ്ഥാനം ന്യൂ ഡെൽഹിയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) കേഡറിൽ നിന്നുള്ള ഒരു ഡയറക്ടർ ജനറൽ ആണ് സേനയുടെ തലവൻ. 1965 ഡിസംബർ 1-നാണ് ഇത് സ്ഥാപിതമായത്. 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള ഈ കേന്ദ്രസർക്കാർ ഏജൻസി നിലവിൽ വന്നത്.

ഇന്ത്യയുടെ അതിർത്തി സുരക്ഷ, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയൽ, അതിർത്തിയിലെ കള്ളക്കടത്തും മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയൽ, നുഴഞ്ഞുകയറ്റം തടയൽ, അതിർത്തിയിലെ ഇന്റലിജൻസ് ശേഖരണം തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തിരക്ഷാ സേനക്കുള്ളത്. യുദ്ധകാലത്ത് കരസേനയെ സഹായിക്കലും ഇവരുടെ കർത്തവ്യമാണ്.

ബീ.എസ്.എഫ്. പരേഡ്

186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ 240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത്. [2][2][3] ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്. ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) ഉദ്യോഗസ്ഥനായ ഒരു ഡയറക്ടർ ജനറൽ ആണ് സേനയുടെ തലവൻ. ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ നിയന്ത്രണരേഖയും (LoC) മറ്റു തന്ത്രപ്രധാന മേഖലകളും ഒഴിച്ച് (ഇവിടങ്ങളിൽ കരസേനയെ വിനിയോഗിചിട്ടുണ്ട്) സുരക്ഷ നൽകുന്നത് ബിഎസ്എഫ് ആണ്. ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തി സുരക്ഷയുടെ ചുമതലയും ബി.എസ്.എഫ്.നാണ്. കേന്ദ്രസായുധപോലീസ് സേനകളിലെ അതിർത്തി സുരക്ഷ വിഭാഗത്തിലെ ഏറ്റവും വലിയ സേനകൂടിയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്.

ചരിത്രം

[തിരുത്തുക]

1947 മുതൽ 1965 വരെ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു.വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.1965 ലെ ഇന്തോ-പാക് യുദ്ധത്തിൽ ഇതു വളരെ വ്യക്തമാകുകയും ശക്തമായ ഒരു അതിർത്തി സേനയുടെ ആവശ്യം ബോധ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ബി.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്.കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ.1971ൽ നടന്ന ഇന്തോ-പാക് യുദ്ധത്തിൽ ബി.എസ്.എഫ് അതിന്റെ ശേഷി തെളിയിക്കുകയുണ്ടായി.[4]


അതിർത്തി രക്ഷാ സേനക്ക് സ്വന്തമായി ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമുണ്ട്.

ചിത്രം വിമാനം നിർമ്മിച്ചസ്ഥലം വിഭാഗം വേർഷൻ എണ്ണം[5] Notes
HAL Dhruv  ഇന്ത്യ utility helicopter HAL Dhruv 3 [6] 8 Ordered.
Mil Mi-17  റഷ്യ utility helicopter Mi-17KF 6
Embraer EMB 135  ബ്രസീൽ VIP transport 1 3 more planes ordered[7]
Beechcraft Super King Air  അമേരിക്കൻ ഐക്യനാടുകൾ turboprop aircraft 2[8]
Hawker Siddeley HS 748  യുണൈറ്റഡ് കിങ്ഡം turboprop transport 2[8]

[9]

റാങ്കുകൾ

[തിരുത്തുക]

ഉദ്യോഗസ്ഥർ

അതിർത്തിരക്ഷാസേന (BSF)[10][11]
ഡയറക്ടർ ജനറൽ
DG
സ്പെഷ്യൽ ഡയറക്ടർ ജനറൽ
SDG
അഡിഷണൽ ഡയറക്ടർ ജനറൽ
ADG
ഇൻസ്‌പെക്ടർ ജനറൽ
IG
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ
DIG
സീനിയർ കമാണ്ടന്റ്
-
കമാണ്ടന്റ്
-
ഡെപ്യൂട്ടി കമാണ്ടന്റ്
DC
അസിസ്റ്റന്റ് കമാണ്ടന്റ്
AC

കീഴ്ദ്യോഗസ്ഥർ

Rank group Junior commissioned officers Non commissioned officer Enlisted
അതിർത്തിരക്ഷാസേന (BSF)
ചിഹ്നമില്ല
സുബേദാർ മേജർ
-
ഇൻസ്‌പെക്ടർ
-
സബ് ഇൻസ്‌പെക്ടർ
-
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ
-
ഹെഡ് കോൺസ്റ്റബിൾ
-
കോൺസ്റ്റബിൾ
-

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Raman Srivastava to be new BSF chief". The Times of India. 2009-07-02. Retrieved December 2, 2009.
  2. 2.0 2.1 Border Security Forces - India
  3. "First ever women BSF to man Indian borders - India News - IBNLive". Archived from the original on 2014-01-02. Retrieved 2011-11-11. Archived 2014-01-02 at the Wayback Machine.
  4. <http://www.expressbuzz.com/edition/story.aspx?Title=Raman+Srivastava%E2%80%99s+new+job+a+tough+challenge&artid=fRpzxB42IfE=&SectionID=lMx/b5mt1kU=&MainSectionID=lMx/b5mt1kU=&SEO=DGP+Raman+Srivastava&SectionName=tm2kh5uDhixGlQvAG42A/07OVZOOEmts[പ്രവർത്തിക്കാത്ത കണ്ണി]>
  5. "Indian military aviation OrBat". Archived from the original on 2013-09-30. Retrieved 2011-11-11.
  6. Govt to expand helicopter fleet to combat Maoist insurgency - Home - livemint.com
  7. "Air power for BSF: 3 planes and 8 choppers more in its kitty". The Times Of India. 2009-04-19.
  8. 8.0 8.1 With help from Air Force, BSF copter fleet to be airborne soon - Indian Express
  9. BSF set to buy transport aircraft - Indian Express
  10. "All ranks inclusive annual governing body meeting". Border Security Force. 19 November 2018. Archived from the original on 23 September 2022 – via Facebook.
  11. "The Central Industrial Security Force Act, 1968 (50 of 1968): (As Modified Vide Act No.14 of 1983, 20 of 1989, 40 of 1999 and 22 of 2009)" (PDF). Central Industrial Security Force. 2009. p. 18.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അതിർത്തിരക്ഷാസേന&oldid=3961607" എന്ന താളിൽനിന്ന് ശേഖരിച്ചത്