Jump to content

കുന്തിരിക്കം (മരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boswellia serrata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുന്തിരിക്കം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
B. serrata
Binomial name
Boswellia serrata

വെളുത്ത പൂക്കൾ ഉണ്ടാക്കുന്ന ഒരു വലിയ മരമാണ് കുന്തിരിക്കം, സൗരഭ്യം ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം 'ബർബരേസേ' കുടുംബത്തിലെ ഈ മരത്തിന്റെ കറയാണ്. ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും വളരുന്നു[1]. ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്നു. ചരകൻ, സുശ്രുതൻ എന്നിവർ ഇതിനെ ശല്ലാകി എന്ന പേരിലാണ് പരാമർശിച്ചിട്ടുള്ളത്. ഭാവമിശ്രനാണ് ഇതിന്റെ പശയെ കുന്തുരു അഥവാ കുന്തിരിക്കം എന്നു പേരിട്ടു പരാമർശിച്ചിട്ടുള്ളത്. കുങ്ങില്യം എന്നും അറിയപ്പെടുന്നു.

ഇതരഭാഷാ നാമങ്ങൾ

[തിരുത്തുക]
  • ശാസ്ത്രീയനാമം - "ബോസ്വെല്ലിയ സെറാറ്റ" Boswellia serrata
  • ഹിന്ദി - സാലായി,
  • ഇംഗ്ലീഷ് - ഇന്ത്യ ഒബ്ലിയാനം,
  • തെലുങ്ക് - അങ്കുടു ചെട്ടു,
  • കന്നഡ - മാഡി

വിവരണം

[തിരുത്തുക]

മഞ്ഞുകാലത്ത് ഇലകൾ പൊഴിയുന്ന ഈ മരം മീനം, മേടം മാസങ്ങളിൽ പൂവിടുന്നു. തടിയിൽ കാതൽ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ്‌ ഈ വൃക്ഷത്തിനുള്ളത്. ഇതിന്റെ തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ കുന്തിരിക്കം. ഇതിനെ കുന്തുരുക്കം എന്നും പറയുന്നു. സൗരഭ്യം ഉണ്ടാക്കുന്നതിനും ഔഷധങ്ങളിലെ ചേരുവയായും വാർണീഷ് നിർമ്മിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു[1].

കിന്നരസനി വന്യജീവി ഉദ്യാനത്തിലെ കുന്തിരിക്കച്ചെടി

ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു[1]. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്‌. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്‌[1]. തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലെങ്കിലും ജ്വരം, വിയർപ്പ്, കഫം എന്നീ അവസ്ഥകളെ ശമിപ്പിക്കും[1].

രസാദിഗുണങ്ങൾ

[തിരുത്തുക]
  • രസം :കഷായം, തിക്തം, മധുരം [2]
  • ഗുണം :ലഘു, രൂക്ഷം
  • വീര്യം :ശീതം
  • വിപാകം:കടു

പൗരസ്ത്യദേശത്തു നിന്ന് ഉണ്ണിയേശുവിനെ സന്ദർശിച്ചെത്തിയ മൂന്നു ജ്ഞാനികൾ കൊണ്ടുവന്നിരുന്ന കാഴ്ചവസ്തുക്കളിൽ ഒന്ന് കുന്തിരിക്കം ആയിരുന്നെന്ന് പുതിയനിയമത്തിന്റെ ഭാഗമായ മത്തായിയുടെ സുവിശേഷം പറയുന്നു.[3] ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 64,65. H&C Publishing House, Thrissure.
  2. ഔഷധ സസ്യങ്ങൾ - ഭാഗം2, ഡോ.നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  3. മത്തായി എഴുതിയ സുവിശേഷം 2:11
"https://ml.wikipedia.org/w/index.php?title=കുന്തിരിക്കം_(മരം)&oldid=3088124" എന്ന താളിൽനിന്ന് ശേഖരിച്ചത്