Jump to content

ബ്രിഴിത്ത് ബാർദോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brigitte Bardot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിഴിത്ത് ബാർദോ
ജനനം
ബ്രിഴിത്ത് ആൻ-മറീ ബാർദോ
ജീവിതപങ്കാളി(കൾ)റോജർ വാദിം (1952-1957)
ഷാക്ക് ചാറിയേ (1959-1962)
ഗുന്തർ സാച്സ് (1966-1969)
ബെർണാർഡ് ദ്'ഓർമേൽ (1992-)

ബ്രിഴിത്ത് ബാർദോ (ഫ്രെഞ്ച് ഐ.പി.എ: [bʀi'ʒit baʀ'do]) (ജനനം സെപ്റ്റംബർ 28, 1934) ഒരു ഫ്രഞ്ച് അഭിനേത്രിയും, ഫാഷൻ മോഡലും, ദേശീയവാദിയും, ഗായികയും, മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന വനിതയും ആണ്. 1950 - 1960കളിൽ സെക്സ് കിറ്റൻ എന്ന ആശയത്തിന്റെ മൂർത്തിമദ്ഭാവമായി ബ്രിഴിത്ത് ബാർദോയെ കരുതിയിരുന്നു.

1970-കളിൽ വിനോദ വ്യവസായ രംഗത്തുനിന്ന് വിടവാങ്ങിയശേഷം ബാർദോ പക്ഷിമൃഗാദികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുവാൻ തുടങ്ങി. ഇന്നും ബാർദോ ഇത് തുടരുന്നു. 1990-കളിൽ ഫ്രാൻസിലേക്കുള്ള അഭയാർത്ഥി കുടിയേറ്റം, ഫ്രാൻസിലെ ഇസ്ലാം സമുദായം, സ്വവർഗ്ഗരതി, വ്യത്യസ്ത മനുഷ്യ വംശങ്ങൾ തമ്മിൽ ഇണചേരുന്നത്, തുടങ്ങിയ വിഷയങ്ങളിലെ ബ്രിഴിത്ത് ബാർദോയുടെ അഭിപ്രായങ്ങൾ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Brigitte Bardot എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബ്രിഴിത്ത്_ബാർദോ&oldid=4138278" എന്ന താളിൽനിന്ന് ശേഖരിച്ചത്