Jump to content

സി.എൻ. ജയദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.N. Jayadevan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എൻ. ജയദേവൻ
പ്രമാണം:C. N. Jayadevan.png
ലോകസഭാംഗം
ഓഫീസിൽ
16 May 2014 – 23 May 2019
മുൻഗാമിപി.സി. ചാക്കോ
പിൻഗാമിടി.എൻ. പ്രതാപൻ
മണ്ഡലംതൃശ്ശൂർ
കേരള നിയമസഭ അംഗം
ഓഫീസിൽ
1996–2001
മണ്ഡലംഒല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനംതൃശൂർ, കേരളം
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ

സി.എൻ. ജയദേവൻ സി.പി.ഐ. അംഗമായ ഒരു രാഷ്ട്രീയപ്രവർത്തകനാണ്.ഇദ്ദേഹം മുൻ തൃശ്ശൂർ ലോക്സഭാമണ്ഡലം എം.പി.ആണ്. ഇദ്ദേഹം തൃശൂർ സി.പി.ഐ. ജില്ലാ സെക്രട്ടറിയായിരുന്നു [1] 1996 മുതൽ 2001 വരെ ഇദ്ദേഹം ഒല്ലൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് പത്താം കേരള നിയമസഭയിലെ അംഗമായിരുന്നു[2].[3][4]

ജീവിതരേഖ[തിരുത്തുക]

തൃ­ശൂർ ജി­ല്ല­യിൽ മ­ണ­ലൂർ പ­ഞ്ചാ­യ­ത്തിൽ ചി­രു­ക­ണ്ട­ത്ത്‌ നാ­രാ­യ­ണ­ന്റെ­യും പൂ­വ­ത്തും­ക­ട­വിൽ ല­ക്ഷ്‌­മി­യു­ടെ­യും മ­ക­നാ­യ ജ­യ­ദേ­വൻ സെന്റ്‌ തേ­രെ­സാ­സ്‌ യു പി സ്‌­കൂ­ളി­ലും മ­ണ­ലൂർ ഗ­വ.­ഹൈ­സ്‌­കൂ­ളി­ലു­മാ­യി പ്രാ­ഥ­മി­ക വി­ദ്യാ­ഭ്യാ­സം ന­ട­ത്തി. ഗു­രു­വാ­യൂർ ശ്രീ­കൃ­ഷ്‌­ണ കോ­ള­ജ്‌, പാ­ല­ക്കാ­ട്‌ ഗ­വ.­വി­ക്‌­ടോ­റി­യ കോ­ള­ജ്‌, തൃ­ശൂർ ശ്രീ­കേ­ര­ള വർ­മ്മ കോ­ള­ജ്‌(­എം­എ) എ­ന്നി­വി­ട­ങ്ങ­ളി­ലാ­യി­രു­ന്നു ഉ­പ­രി­പ­ഠ­നം. ഭാ­ര്യ: എം എ­സ്‌ ര­മാ­ദേ­വി. മ­ക്കൾ: ദീ­പ­ക്‌, ദി­നൂ­പ്‌(­ഇ­രു­വ­രും എ­ഞ്ചി­നീ­യർ­മാർ). ദീ­പ­ക്‌ വി­ദേ­ശ­ത്താ­ണ്‌. കേ­ര­ള നി­യ­മ­സ­ഭ­യു­ടെ മുൻ ഡെ.­സ്‌­പീ­ക്ക­റും ക­മ്യൂ­ണി­സ്റ്റ്‌ നേ­താ­വും ച­രി­ത്ര­കാ­ര­നു­മാ­യ പി കെ ഗോ­പാ­ല­കൃ­ഷ്‌­ണൻ മാ­തൃ­സ­ഹോ­ദ­ര­നാ­ണ്‌. വി­ദ്യാർ­ഥി പ്ര­സ്ഥാ­ന­ത്തി­ലൂ­ടെ രാ­ഷ്‌­ട്രീ­യ­ത്തിൽ പ്ര­വേ­ശി­ച്ചു. 1970- 71 കാ­ല­ത്ത്‌ സ­മ­ര­മു­ഖ­ത്തു­നി­ന്ന്‌ പൊ­ലീ­സ്‌ അ­റ­സ്റ്റു­ചെ­യ്‌­തു. 18 ദി­വ­സം ജ­യിൽ­വാ­സം. യു­വ­ജ­ന­പ്ര­സ്ഥാ­ന­ത്തി­ലൂ­ടെ രാ­ഷ്‌­ട്രീ­യ ശ്ര­ദ്ധ­പി­ടി­ച്ചു­പ­റ്റി­യ ജ­യ­ദേ­വൻ 1976­-79 ഘ­ട്ട­ത്തിൽ എ­ഐ­വൈ­എ­ഫി­ന്റെ തൃ­ശൂർ ജി­ല്ലാ സെ­ക്ര­ട്ട­റി­യാ­യി. 1982­-85­ ഘ­ട്ട­ത്തിൽ എ­ഐ­വൈ­എ­ഫ്‌ സം­സ്ഥാ­ന പ്ര­സി­ഡന്റാ­യും പ്ര­വർ­ത്തി­ച്ചു. ഇ­ക്കാ­ല­ത്താ­ണ്‌ എ­ഐ­വൈ­എ­ഫി­ന്റെ ജ­ന­ശ്ര­ദ്ധ­പി­ടി­ച്ചു­പ­റ്റി­യ `തൊ­ഴിൽ അ­ല്ലെ­ങ്കിൽ ജ­യിൽ` എ­ന്ന ച­രി­ത്ര­സ­മ­ര­ത്തി­ന്‌ നേ­തൃ­ത്വം നൽ­കി­യ­ത്‌. പി­ന്നീ­ട്‌ സി­പി­ഐ ജി­ല്ലാ അ­സി.­സെ­ക്ര­ട്ട­റി­യാ­യി 1989 മു­തൽ 97­വ­രെ പ്ര­വർ­ത്തി­ച്ചു. 1997­മു­തൽ 2002 ­വ­രെ­യും 2008 മു­തൽ 2014 വരേയും സി­പി­ഐ ജി­ല്ലാ സെ­ക്ര­ട്ട­റി­യാ­യി പ്ര­വർ­ത്തി­. അ­ഖി­ലേ­ന്ത്യാച്ചു. കി­സാൻ­സ­ഭ­യു­ടെ ജി­ല്ലാ പ്ര­സി­ഡന്റാ­യി 1986­-88 കാ­ല­ത്ത്‌ പ്ര­വർ­ത്തി­ച്ചി­രു­ന്നു.

പാർ­ട്ടി തെ­ര­ഞ്ഞെ­ടു­ത്ത­ത­നു­സ­രി­ച്ച്‌ ജി­ഡി­ആ­റിൽ ര­ണ്ട്‌ വർ­ഷ­ത്തെ തു­ടർ­ച്ച­യാ­യ പഠ­ന­ക്ളാ­സിൽ പ­ങ്കെ­ടു­ത്തു. മം­ഗോ­ളി­യ, യു­എ­സ്‌­എ­സ്‌­ആർ, യു­എ­ഇ തു­ട­ങ്ങി­യ രാ­ജ്യ­ങ്ങ­ളിൽ ന­ട­ന്ന പഠ­ന­ക്ളാ­സു­ക­ളി­ലും സ­മ്മേ­ള­ന­ങ്ങ­ളി­ലും പ­ങ്കെ­ടു­ത്തി­ട്ടു­ണ്ട്‌. ജ­ന­പ്ര­തി­നി­ധി­യെ­ന്ന നി­ല­യിൽ ആ­ദ്യ­മാ­യി അ­ന്തി­ക്കാ­ട്‌ ബ്ളോ­ക്ക്‌ ഡെ­വ­ല­പ്പ്‌­മെന്റ്‌ കൗൺ­സി­ലി­ന്റെ ചെ­യർ­മാ­നാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. 1987 മു­തൽ 91­വ­രെ ആ ചു­മ­ത­ല­വ­ഹി­ച്ച ജ­യ­ദേ­വൻ പ്ര­ഥ­മ ജി­ല്ലാ കൗൺ­സി­ലി­ലേ­ക്ക്‌ ചാ­ഴൂർ ഡി­വി­ഷ­നിൽ നി­ന്ന്‌ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. 1990­-92ൽ ജി­ല്ലാ കൗൺ­സി­ലി­ന്റെ വൈ­സ്‌ പ്ര­സി­ഡന്റാ­യും പ്ര­വർ­ത്തി­ച്ചു. 1996ലെ പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പിൽ ഒ­ല്ലൂർ നി­യ­മ­സ­ഭാ­മ­ണ്‌­ഡ­ല­ത്തിൽ നി­ന്ന്‌ മുൻ കൃ­ഷി­മ­ന്ത്രി­കൂ­ടി­യാ­യി­രു­ന്ന പി പി ജോർ­ജ്‌ മാ­സ്റ്റ­റെ പ­രാ­ജ­യ­പ്പെ­ടു­ത്തി പ­ത്താം കേ­ര­ള നി­യ­മ­സ­ഭ­യി­ലെ അം­ഗ­മാ­യി­. 2001ലെ തെ­ര­ഞ്ഞെ­ടു­പ്പി­ലും ഒ­ല്ലൂ­രിൽ നി­ന്ന്‌ മ­ത്സ­രി­ച്ചി­രു­ന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [5][6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2014 തൃശ്ശൂർ ലോകസഭാമണ്ഡലം സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്. കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. ശ്രീശൻ ബി.ജെ.പി., എൻ.ഡി.എ.
2001 ഒല്ലൂർ നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്.
1996 ഒല്ലൂർ നിയമസഭാമണ്ഡലം സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്. പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "സി.പി.ഐയിലേക്ക് കൂടുതൽ പേർ തിരിച്ചുവരും: സി.എൻ.ജയദേവൻ". വർത്തമാനം. 13 ജനുവരി 2013. Retrieved 10 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.niyamasabha.org/codes/members/m237.htm
  3. "CPI candidate to kick off campaign after Friday". The Hindu. Archived from the original on 2012-11-10. Retrieved 2011-09-25.
  4. "C. N. Jayadevan". Kerala Niyamasabha. Retrieved 2011-09-25.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-17.
  6. http://www.keralaassembly.org
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ


"https://ml.wikipedia.org/w/index.php?title=സി.എൻ._ജയദേവൻ&oldid=4092531" എന്ന താളിൽനിന്ന് ശേഖരിച്ചത്