ആന്റോ ആന്റണി
ആന്റോ ആന്റണി | |
---|---|
ലോക്സഭാംഗം,പത്തനംതിട്ട | |
ഓഫീസിൽ 2009,2014, 2019 – തുടരുന്നു | |
മണ്ഡലം | പത്തനംതിട്ട |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മൂന്നിലവ്, കോട്ടയം,കേരളം, ഇന്ത്യ | 1 മേയ് 1957
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ഗ്രേസ് ആന്റോ |
കുട്ടികൾ | 2 |
വസതി(s) | വടവത്തൂർ, കോട്ടയം, കേരളം |
അൽമ മേറ്റർ | സെന്റ് തോമസ് കോളേജ്, പാലാ |
ജോലി | കർഷകൻ |
As of 03'rd January, 2021 ഉറവിടം: ഇൻഡ്യൻ പാർലമെൻറ് |
പത്തനംതിട്ടയിൽ നിന്നുള്ള ലോക്സഭ അംഗവും കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഒരു നേതാവുമാണ് ആൻ്റോ ആൻ്റണി (ജനനം: 01, മെയ് ,1957) 2009-ലാണ് പത്തനംതിട്ടയിൽ നിന്ന് ആദ്യമായി ലോക്സഭയിൽ അംഗമാകുന്നത്.[1] പിന്നീട് നടന്ന 2014, 2019 ലോക്സഭ തിരഞ്ഞെടുപ്പുകളിലും പത്തനംതിട്ടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. [2]
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മൂന്നിലവ് എന്ന ഗ്രാമത്തിൽ കുരുവിള ആൻ്റണിയുടേയും ചിന്നമ്മയുടേയും മകനായി 1957 മെയ് ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പാലാ സെൻ്റ് തോമസ് കോളേജിൽ ചേർന്നു ബിരുദ പഠനം പൂർത്തിയാക്കി.[3]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]വിദ്യാർത്ഥി, യുവജന സംഘടനകളിൽ സജീവമായ പ്രവർത്തനം നടത്തിയ ആൻ്റോ ആൻ്റണി കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിൻ്റെ യൂണിറ്റ് പ്രസിഡൻറായാണ് രാഷ്ട്രീയ രംഗത്ത് തുടക്കം കുറിക്കുന്നത്.[4]
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്നു. കെ.എസ്.യുവിൻ്റെ താലൂക്ക്, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡൻറ്, ജില്ലാ-വൈസ് പ്രസിഡൻറ്, ജില്ലാ-ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ച ആൻ്റോ ആൻറണി ബാലജനസംഖ്യത്തിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു.
യുവജന സംഘടനയായ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതിയിൽ അംഗമായും പ്രവർത്തിച്ചു.
കോട്ടയം ഡി.സി.സി.യുടെ പ്രസിഡൻറായി പ്രവർത്തിച്ച് കെ.പി.സി.സി അംഗമായ ആൻ്റോ കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്നു.
കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമാണ്. നിലവിൽ യു.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ ആണ്.
2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ. സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.[5]
2009 ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ.അനന്തഗോപനെ [6]പരാജയപ്പെടുത്തി പത്തനംതിട്ടയിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി.
2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായ കോൺഗ്രസ് വിമതൻ പീലിപ്പോസ് തോമസിനെയും[7] 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.എം എം.എൽ.എയായ വീണാ ജോർജ്ജിനെയും[8] പരാജയപ്പെടുത്തി വീണ്ടും പത്തനംതിട്ടയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[9]
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | പത്തനംതിട്ട ലോകസഭാമണ്ഡലം | ആന്റോ ആന്റണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഫിലിപ്പോസ് തോമസ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് |
2009 | പത്തനംതിട്ട ലോകസഭാമണ്ഡലം | ആന്റോ ആന്റണി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ് | |
2004 | കോട്ടയം ലോകസഭാമണ്ഡലം | കെ. സുരേഷ് കുറുപ്പ് | എൽ.ഡി.എഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ https://www.elections.in/results/pathanamthitta-kl.html
- ↑ http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4571
- ↑ https://entranceindia.com/election-and-politics/shri-anto-antony-member-of-parliament-mp-from-pathanamthitta-kerala-biodata/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-26. Retrieved 2009-05-16.
- ↑ https://resultuniversity.com/election/kottayam-lok-sabha
- ↑ https://www.indiatoday.in/latest-headlines/story/cpm-to-field-fresh-faces-to-fight-anti-incumbency-wave-41563-2009-03-12
- ↑ https://indianexpress.com/article/india/politics/aicc-member-thomas-quits-congress-to-contest-as-ldf-candidate-from-pathanamthitta/
- ↑ https://www.thehindu.com/news/national/kerala/sabarimala-could-hold-the-key/article26705343.ece
- ↑ https://english.mathrubhumi.com/mobile/election/2019/loksabha-election/kerala/no-surprise-as-pathanamthitta-elects-anto-antony-1.3817326[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ലോകസഭ Archived 2014-03-19 at the Wayback Machine
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |
- Pages using the JsonConfig extension
- Articles with dead external links from മാർച്ച് 2024
- Articles with dead external links from ഒക്ടോബർ 2022
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- പതിനാറാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- 1957-ൽ ജനിച്ചവർ
- മേയ് 1-ന് ജനിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- കോട്ടയം ജില്ലയിൽ ജനിച്ചവർ
- പതിനേഴാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ