Jump to content

വി.കെ. ശ്രീകണ്ഠൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.കെ. ശ്രീകണ്ഠൻ
ജനനം
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിതപങ്കാളി(കൾ)പ്രഫ. കെ.എ. തുളസി
മാതാപിതാക്ക(ൾ)എം.കൊച്ചുകൃഷ്ണൻ നായർ, വെള്ളാടത്ത് കാർത്യായനി അമ്മ
വെബ്സൈറ്റ്www.sreekandan.com

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ഒരു നേതാവാണ് വി.കെ. ശ്രീകണ്ഠൻ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ  സ്ഥാനാർത്ഥിയായി സിപിഐഎം എം പി എം ബി രാജേഷിനെതിരെ മത്സരിച്ച് വിജയിച്ചു.[1] 2024ൽ നടന്ന ലോക സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചു ..!

പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നിന്നുമുള്ള പാർലമെൻ്റ് അംഗം ആണ്.

ജീവിത രേഖ[തിരുത്തുക]

എൻഎസ്എസിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. . 2012 മുതൽ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊർണൂരിലെയും ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ. 2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവിൽ ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ ഒറ്റപ്പാലത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു  എങ്കിലും പരാജയപ്പെട്ടു. ഒറ്റപ്പാലം പാർലമെന്റ് സഭാ സീറ്റിലേക്കും[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര മണ്ഡലത്തിൽ]] നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള കോൺഗ്രസ് നേതാവ് കെ.എ. തുളസിയാണ് ഭാര്യ. ഇവർ മുൻ വനിതാ കമ്മിഷൻ അംഗവും നിലവിൽ നെന്മാറ NSS പ്രിൻസിപ്പാളും ആണ്. കൊച്ചു കൃഷ്ണൻ നായർ വെള്ളാടത്ത് കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. രാഗിണി ഏക സഹോദരി ആണ്. .

നേട്ടങ്ങൾ [2][തിരുത്തുക]

  • 1983 - കെ‌എസ്‌യു യൂണിറ്റ് പ്രസിഡന്റ് (ഗവൺമെന്റ് ഹൈസ്‌കൂൾ, ഷോർനൂർ)
  • 1986 - കെ‌എസ്‌യു താലൂക്ക് സെക്രട്ടറി, ഒറ്റപ്പാലം
  • 1988 - കെ‌എസ്‌യു താലൂക്ക് പ്രസിഡന്റ്, ഒറ്റപ്പാലം    
  • 1990 - കെ‌എസ്‌യു ജില്ലാ ജനറൽ സെക്രട്ടറി, പാലക്കാട്
  • 1993 - കെ‌എസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരളം
  • 2000 - ഷൊർണ്ണൂർ മുൻസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു
  • 2003 - ജനറൽ സെക്രട്ടറി - യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റി
  • 2005 - കൗൺസിലർ - ഷൊർണ്ണൂർ മുനിസിപ്പാലിറ്റി  
  • 2006 - എക്സിക്യൂട്ടീവ് അംഗം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി
  • 2010 - ഷൊർണ്ണൂർമൻസിപാലിറ്റി എന്ന മുൻസിപൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു
  • 2011 - ഒറ്റപ്പാലം നിയമസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരം
  • 2012 - കെപിസിസി സെക്രട്ടറി  
  • 2013 - സെനറ്റ് അംഗമായി കാലിക്കട്ട് സർവകലാശാലയിൽ തിരഞ്ഞെടുക്കപ്പെട്ടു
  • 2014 - ജനറൽ കൗൺസിൽ അംഗം - കേരള കാർഷിക സർവകലാശാല
  • 2016 - പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായി-(ഡിസംബർ 14)
  • 2019 - പാലക്കാട് ലോകസഭാമണ്ഡലം എം.പി
  • 2024-പാലക്കാട്‌ ലോകസഭാമണ്ഡലം എം പി
  • തൃശ്ശൂർ ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ (താത്കാലിക ചുമതല )

തിരഞ്ഞെടുപ്പുകൾ[3][തിരുത്തുക]

വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 പാലക്കാട് ലോകസഭാമണ്ഡലം വി.കെ. ശ്രീകണ്ഠൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് സി. കൃഷ്ണകുമാർ ബി.ജെ.പി., എൻ.ഡി.എ.

അവലംബം[തിരുത്തുക]

  1. "പദയാത്രക്ക് പിന്നാലെ സീറ്റുറച്ചു; പാലക്കാട് പിടിക്കാൻ വി.കെ.ശ്രീകണ്ഠൻ -". www.manoramanews.com.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-17. Retrieved 2019-06-26.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-05-25.
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=വി.കെ._ശ്രീകണ്ഠൻ&oldid=4090155" എന്ന താളിൽനിന്ന് ശേഖരിച്ചത്