Jump to content

ഹൈദറും ടിപ്പുവും കുടകരെ ശ്രീരംഗപട്ടണത്ത് തടവിലാക്കിയത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Captivity of Kodavas at Seringapatam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ കുടകിലെ ഹിന്ദുക്കളെ 1780 -ൽ മൈസൂർ രാജ്യത്തിനെതിരെ നടന്ന കലഹങ്ങളെ അടിച്ചമർത്താനായി പിടികൂടി തടവിൽ ഇട്ടതിനെയാണ് പ്രധാനമായി ഹൈദറും ടിപ്പുവും കുടകരെ ശ്രീരംഗപട്ടണത്ത് തടവിലാക്കിയത്(Captivity of Kodavas at Seringapatam) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇങ്ങനെ പിടികൂടിയവരെ ബലമായി നാടുകടത്തുകയോ മതപരിവർത്തനം നടത്തുകയോ കൊന്നുകളയുകയോ ആണ് ചെയ്തത്. പല സ്രോതസ്സുകളിലും ഇങ്ങനെ പീഡിപ്പിക്കവരുടെ എണ്ണം പലതായാണ് കാണുന്നത്. പുങ്ങനൂറിയുടെ കണക്കിൽ 500 പേർ മാത്രമുള്ളപ്പോൾ ബി എൽ റൈസിന്റെ റിപ്പോർട്ടിൽ ഇത് 85000 ആണ്. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത് (1789-1792) ഈ തടവിൽ നിന്നും 5000 ആണുങ്ങളും അവരുടെ കുടുംബമടക്കം ആകെ 12000 -ഓളം ആൾക്കാർ രക്ഷപ്പെട്ട് കുടകിലേക്ക് തിരിച്ചെത്തി.[1][2]

ടിപ്പു സുൽത്താൻ (1750–1799), കുടകരെ ശ്രീരംഗപട്ടണത്ത് ബന്ധനത്തിലാക്കിയതതിന്റെ സൂത്രധാരൻ

പശ്ചാത്തലം

[തിരുത്തുക]

ഹൈദറിന്റെ കടന്നുകയറ്റം

[തിരുത്തുക]

മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയും ടിപ്പുവിന്റെ പിതാവുമായ ഹൈദറിന്റെ കുടക് പിടിച്ചടക്കൽ 3 മാസവും 8 ദിവസവും നീണ്ടുനിന്നു. കുടകിലെ കോട്ട 1765 -ൽ ഉപേക്ഷിച്ച് അവിടത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു.[3] കുടക് പിടിച്ചെടുത്ത ഹൈദർ കുടകിന്റെ തലസ്ഥനമായ മടിക്കേരിയിൽ തന്റെ സൈന്യത്തെ നിലനിർത്തി. രാജാവിനു കീഴിലുണ്ടായിരുന്ന 12 മാടമ്പിമാരെ തന്റെ ആൾക്കാരാക്കിമാറ്റി അവരിൽ നിന്നും കരവും പിരിച്ച് ഹൈദർ ശ്രീരംഗപട്ടണത്തേക്ക് മടങ്ങി.[4]

അപ്രതീക്ഷിതമായി ഹൈദർ അലി കൂർഗിൽ കടന്നുകയറിയപ്പോൾ കുറെ കുടകർ നിറയെ മരം നിറഞ്ഞ ഒരു മലയിൽ ഒളിക്കുകയും ഹൈദറിന്റെ സേന അവരെ കാണതെ കടന്നുപോകുകയും ചെയ്തു.[5] തന്റെ മുന്നിൽ എത്തിക്കുന്ന ഓരോ കുടകന്റെ തലയ്ക്കും അഞ്ചു രൂപ വച്ച് ഹൈദർ പ്രതിഫലം വാഗ്ദാനം ചെയ്തു. കുറച്ചുസമയത്തിനുള്ളിൽത്തന്നെ സൈനികർ 700 തലകൾ എത്തിച്ചപ്പോളാണ് ഹൈദർ ആ കൂട്ടക്കുരുതി നിർത്തിയത്.[6][7]

ഹൊരമലെയിലെ ദേവപ്പ രാജയ്ക്കെതിരെ തന്റെ മരുമകനായ അപ്പാജി രാജയ്ക്കു വേണ്ടി ലിങ്കരാജയുടെ ക്ഷണപ്രകാരം 1773 -ൽ ഹൈദർ പിന്നെയും കൂർഗിൽ എത്തി.[8] കൂർഗ് രാജാവായിരുന്ന ദേവപ്പ രാജ 1774 -ൽ കലാപമുണ്ടാക്കി [9] ചിത്രദുർഗയ്ക്കും ഐകേരിക്കും മധ്യേയുള്ള ബസവപട്ടണത്തേയ്ക്ക് രക്ഷപ്പെട്ടു.[4] എന്നാൽ അയാളെ പിന്തുടർന്നു പിടിച്ച് ശ്രീരംഗപട്ടണത്തിൽ തടവിലാക്കി.[4] കുടകു പിടിച്ചെടുത്ത ഹൈദർ രാജ്യം അപ്പാജി രാജയ്ക്ക് നൽകി, അയാളെ കുടകുരാജാവ് [9]എന്ന സ്ഥാനപ്പേരും നൽകി അയാളിൽ നിന്നും വാർഷിക നികുതി ഈടാക്കി [8]അവിടെ ഒരു കമാണ്ടറിന്റെ നേതൃത്വത്തിൽ ഒരു സേനയേയും നിലനിർത്തി.[9] 1776 -ൽ അപ്പാജി രാജ മരിച്ചപ്പോൾ അയാളുടെ അമ്മാവനായ ലിങ്കരാജ രാജാവായി.[8]

1780 -ൽ ലിങ്കരാജ മരിക്കുമ്പോൾ അയാളുടെ മക്കൾ തീരെ ചെറുതായിരുന്നു.[10] മൂത്ത ആൾ ദൊഡ്ഡ വീര രാജേന്ദ്ര ആയിരുന്നു. ചെറിയ കുട്ടികൾ ആയിരുന്നതിനാൽ ഹൈദർ അവരുടെ സംരക്ഷണം ഏറ്റെടുക്കുകയും കൂർഗിന്റെ ഭരണാധിപസ്ഥാനം പൂർണ്ണമായി സ്വയം ഏറ്റെടുക്കുകയും ചെയ്തു.[11] മുൻരാജാവിന്റെ മക്കളെ രാജാവാക്കാതെ ഹൈദർ ഒരു പുരോഹിതനായ സുബ്ബരാസയ്യയെ ഭരണമേൽപ്പിച്ചു. ഇതിൽ രോഷം കൊണ്ട കുടകുകാർ 1782 -ൽ കലാപം ഉണ്ടാക്കി. ഹൈദർ രാജകുമാരന്മാരെ മടിക്കേരിയിൽ നിന്നും ഹസ്സനിലെ ഗോരുരുവിലേക്കു മാറ്റി.[11][12]


അവലംബം

[തിരുത്തുക]
  1. Karnataka State Gazetteer: Coorg. Director of Print, Stationery and Publications at the Government Press. 1965. p. 70. Retrieved 12 February 2014.
  2. Moegling, H (1855). Coorg Memoirs: An Account of Coorg and of the Coorg Mission. p. 117. Retrieved 11 February 2014.
  3. Punganuri, Ram Chandra Rao (1849). Memoirs of Hyder and Tippoo: Rulers of Seringapatam, Written in the Mahratta language (Google e-book). p. 13. Retrieved 11 February 2014.
  4. 4.0 4.1 4.2 Punganuri, Ram Chandra Rao (1849). Memoirs of Hyder and Tippoo: Rulers of Seringapatam, Written in the Mahratta language (Google e-book). p. 22. Retrieved 11 February 2014.
  5. Wilks, Mark (1817). Historical Sketches of the South of India, in an Attempt to Trace the History of Mysoor. Longman, Hurst, Rees, and Orme,. p. 158. Retrieved 12 February 2014.{{cite book}}: CS1 maint: extra punctuation (link)
  6. Bowring, L B. Haidar Ali and Tipu Sultan. Genesis. p. 66. Retrieved 27 January 2014.
  7. Belliappa, C P (2008). Nuggets from Coorg History. New Delhi: Rupa. p. 173. Retrieved 27 January 2014.
  8. 8.0 8.1 8.2 Hasan, Mohibbul (1 Dec 2005). History of Tipu Sultan. Aakar Books. p. 77. Retrieved 12 February 2014.
  9. 9.0 9.1 9.2 Punganuri, Ram Chandra Rao (1849). Memoirs of Hyder and Tippoo: Rulers of Seringapatam, Written in the Mahratta language (Google e-book). p. 23. Retrieved 11 February 2014.
  10. Hasan, Mohibbul (1 Dec 2005). History of Tipu Sultan. Aakar Books. p. 77,78. Retrieved 12 February 2014.
  11. 11.0 11.1 Hasan, Mohibbul (1 Dec 2005). History of Tipu Sultan. Aakar Books. p. 78. Retrieved 12 February 2014.
  12. Moegling, H (1855). Coorg Memoirs: An Account of Coorg and of the Coorg Mission. p. 94. Retrieved 11 February 2014.
  • Bhat, N. Shyam (1998). South Kanara, 1799–1860: A Study in Colonial Administration and Regional Response. Mittal Publications..
  • Bowring, L. B. (2002). Haidar Ali and Tipu Sultan. Genesis..
  • Cariappa, Ponnamma (1981). The Coorgs and their origins. The University of Michigan. p. 419. {{cite book}}: Invalid |ref=harv (help).
  • Hassan, Mohibbul (2005). History of Tipu Sultan. Aakar books..
  • Moegling, H. (1855). Coorg Memoirs..
  • Prabhu, Alan Machado (1999). Sarasvati's Children: A History of the Mangalorean Christians. I.J.A. Publications. ISBN 978-81-86778-25-8. {{cite book}}: Invalid |ref=harv (help).
  • Punganuri, Ram Chandra Rao (1849). Memoirs of Hyder and Tippoo: Rulers of Seringapatam, Written in the Mahratta language..
  • Ramaswamy, Harish (2007). Karnataka government and politics. Concept Publishing Company. ISBN 978-81-8069-397-7. {{cite book}}: Invalid |ref=harv (help).
  • Sen, Surendranath (1930). Studies in Indian history. University of Calcutta. {{cite book}}: Invalid |ref=harv (help).

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]