Jump to content

സെറ്റിരിസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cetirizine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെറ്റിരിസിൻ
Clinical data
Pronunciation/sɛˈtɪrɪzn/
Trade namesZyrtec, Incidal, others
AHFS/Drugs.commonograph
MedlinePlusa698026
License data
Pregnancy
category
Routes of
administration
By mouth
ATC code
Legal status
Legal status
Pharmacokinetic data
BioavailabilityWell-absorbed (>70%)[1]
Protein binding88–96%[1]
MetabolismMinimal (non-cytochrome P450-mediated)
Onset of action20–42 minutes
Elimination half-lifeMean: 8.3 hours<
Range: 6.5–10 hours[2]
Duration of action≥24 hours[2]
ExcretionUrine: 70–85%
Feces: 10–13%
Identifiers
  • (±)-[2-[4-[(4-chlorophenyl)phenylmethyl]-1- piperazinyl]ethoxy]acetic acid
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
CompTox Dashboard (EPA)
ECHA InfoCard100.223.545 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC21H25ClN2O3
Molar mass388.89 g/mol
3D model (JSmol)
  • Clc1ccc(cc1)C(c2ccccc2)N3CCN(CC3)CCOCC(=O)O
  • InChI=1S/C21H25ClN2O3/c22-19-8-6-18(7-9-19)21(17-4-2-1-3-5-17)24-12-10-23(11-13-24)14-15-27-16-20(25)26/h1-9,21H,10-16H2,(H,25,26) checkY
  • Key:ZKLPARSLTMPFCP-UHFFFAOYSA-N checkY
  (verify)

അലർജി ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആന്റിഹിസ്റ്റാമിൻ ആണ് സെറ്റിരിസിൻ (Cetirizine). അലർജിക് റിനിറ്റിസ്, ഡെർമറ്റൈറ്റിസ്, ആർട്ടിക്കേറിയ എന്നിവയുടെ ചികിത്സയ്ക്ക് ഇത് പ്രയോജനപ്പെടുത്തുന്നു. ഗുളിക രൂപത്തിലോ സിറപ്പ് രൂപത്തിലോ ഉപയോഗിക്കാം. കഴിച്ച് ഒരു മണിക്കൂറിനകം ലഭിക്കുന്ന ഫലം ഒരു ദിവസം മുഴുവൻ നീണ്ടുനൽക്കാം. ഹിസ്റ്റമിൻ എച്ച് 1 പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് ആണ് ഇത് ചെയ്യുന്നത്[3]. ഡൈഫെൻഹൈഡ്രാമെൻ പോലുള്ള ആന്റിഹിസ്‌റ്റാമിൻ നൽകുന്ന ഫലം ലഭിക്കുന്നുവെങ്കിലും പാർശ്വഫലങ്ങൾ അതിനെക്കാൾ കുറവാണ്. പല രാജ്യങ്ങളിലും ചികിത്സകരുടെ നിർദ്ദേശപ്രകാരം മാത്രമേ മുൻകാലങ്ങളിൽ സെറ്റിരിസിൻ വിൽപ്പനശാലകളിൽ നിന്ന് ലഭിച്ചിരുന്നുള്ളു. എന്നാൽ, ഇപ്പോൾ കർശന നിയന്ത്രണങ്ങളില്ല. 1981 ലാണ് സെറ്റിരിസിൻ പേറ്റൻറ് ചെയ്യപ്പെട്ടത്. 1987 ഔഷധമായി ഉപയോഗിക്കാൻ ആരംഭിച്ചു. ഇതൊരു ജനറിക് ഔഷധം ആയാണ് ലഭ്യമാവുന്നത്[4][5].

പാർശ്വഫലങ്ങൾ

[തിരുത്തുക]
സെറ്റിരിസിൻ ഗുളിക

ഉറക്കം (5–20%), വരണ്ട വായ (5.7%), തലവേദന (16%), ക്ഷീണം (5.6%) എന്നിവ പാർശ്വഫലങ്ങളായി അനുഭവപ്പെടുന്നു. ഹൃദയ കൃത്യോലോപം, ടാക്കികാർഡിയ, എഡേമ.[6] എന്നിവയും അപൂർവ്വമായുണ്ടാവുന്നു.

മാസങ്ങളോളമുള്ള തുടർച്ചയായ ഉപയോഗശേഷം നിർത്തുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്[3][7][8][9]. ഗർഭാവസ്ഥയിൽ ഇതിന്റെ ഉപയോഗം അപകടകരമല്ലെങ്കിലും കുട്ടികളെ പാലൂട്ടുന്ന അവസ്ഥയിൽ ഉപയോഗിക്കരുത് എന്നാണ് നിർദ്ദേശിക്കുന്നത്.[10]

ബ്രാന്റ് പേരുകൾ

[തിരുത്തുക]

Alatrol, Alerid, Alzene, Cetirin, Cetzine, Cezin, Cetgel, Histazine, Humex, Letizen, Reactine, Razene, Rigix, Sensahist , Triz, Zetop, Zirtec, Zirtek, Zodac, Zyllergy, Zynor, Zyrlek, Zyrtec എന്നിങ്ങനെയുള്ള ബ്രാന്റ് പേരുകളിൽ വിവിധ രാജ്യങ്ങളിൽ സെറ്റിരിസിൻ മാർക്കറ്റിൽ ലഭിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Chen C (2008). "Physicochemical, pharmacological and pharmacokinetic properties of the zwitterionic antihistamines cetirizine and levocetirizine". Curr. Med. Chem. 15 (21): 2173–91. doi:10.2174/092986708785747625. PMID 18781943.
  2. 2.0 2.1 Simons FE (2002). "Comparative pharmacology of H1 antihistamines: clinical relevance". Am. J. Med. 113 Suppl 9A: 38S–46S. doi:10.1016/s0002-9343(02)01436-5. PMID 12517581.
  3. 3.0 3.1 "Cetirizine Hydrochloride Monograph for Professionals". Drugs.com (in ഇംഗ്ലീഷ്). American Society of Health-System Pharmacists. Retrieved 3 March 2019.
  4. Fischer, Jnos; Ganellin, C. Robin (2006). Analogue-based Drug Discovery (in ഇംഗ്ലീഷ്). John Wiley & Sons. p. 549. ISBN 9783527607495.
  5. British national formulary : BNF 76 (76 ed.). Pharmaceutical Press. 2018. p. 279. ISBN 9780857113382.
  6. "Zyrtec Side Effects". drugs.com. Drugs.com. Retrieved 21 August 2015.
  7. "Unbearable Pruritus After Withdrawal of (Levo)cetirizine". US National Library of Medicine National Institutes of Health. Retrieved 5 May 2019.
  8. "Cetirizine (Zyrtec) Withdrawal & Unbearable Itching". People's Pharmacy. Retrieved 9 September 2017.[പ്രവർത്തിക്കാത്ത കണ്ണി]
  9. "addicted to zyrtec?". MedHelp. Retrieved 9 September 2017.
  10. "Cetirizine Pregnancy and Breastfeeding Warnings". Drugs.com (in ഇംഗ്ലീഷ്). Retrieved 3 March 2019.
"https://ml.wikipedia.org/w/index.php?title=സെറ്റിരിസിൻ&oldid=3648229" എന്ന താളിൽനിന്ന് ശേഖരിച്ചത്