ചാലികാർ
ദൃശ്യരൂപം
(Chakram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തൊമ്പതാം നൂറ്റാണ്ടിൽ സിഖ് പോരാളികൾ ആയുധമായി ഉപയോഗിച്ചിരുന്ന ഒരു തരം വളയങ്ങളെയാണ് ചാലികാർ എന്നു വിളിക്കുന്നത്. ചക്രം എന്നും അറിയപ്പെടുന്നു. പത്ത് ഇഞ്ച് വ്യാസമുള്ള ഈ വളയം അവരുടെ തലപ്പാവിന്റെ അറ്റത്ത് കെട്ടിയിരുന്നു. ഇതിന്റെ പുറത്തെ വശം ഉരച്ച് മൂർച്ച വച്ചിരിക്കും, ഈ വളയങ്ങൾ വിരലിലോ വടിയിലോ ഇട്ട് കറക്കി എതിരാളിയുടെ നേർക്കെറിയുന്നു. ഇതു കൊണ്ട് എതിരാളിയുടെ തലയറുത്ത് പോകാറുണ്ടായിരുന്നു[1].