Jump to content

ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ

Coordinates: 51°18′27.6″N 0°22′10.4″E / 51.307667°N 0.369556°E / 51.307667; 0.369556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chestnuts Long Barrow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ
Stony or Long Warren
The sarsen megaliths that were once part of the chamber of the long barrow
ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ is located in Kent
ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ
Location within Kent
സ്ഥാനംAddington, Kent
 യുണൈറ്റഡ് കിങ്ഡം
നിർദ്ദേശാങ്കം51°18′27.6″N 0°22′10.4″E / 51.307667°N 0.369556°E / 51.307667; 0.369556
TypeLong barrow
OwnerRose Alba

തെക്ക്-കിഴക്കൻ ഇംഗ്ലീഷ് കൗണ്ടി കെന്റിലെ ആഡിംഗ്ടൺ ഗ്രാമത്തിനടുത്തുള്ള അറകളുള്ള ഒരു ലോംഗ് ബാരോ (അറകളുള്ള ശവകുടീരങ്ങൾ) ആണ് ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ. സ്റ്റോണി വാറൻ അല്ലെങ്കിൽ ലോംഗ് വാറൻ എന്നും ഇത് അറിയപ്പെടുന്നു. ക്രി.മു. അഞ്ചാം സഹസ്രാബ്ദത്തിൽ ബ്രിട്ടന്റെ ആദ്യകാല നിയോലിത്തിക്ക് കാലഘട്ടത്തിൽ നിർമ്മിച്ചതാകാം ഇത്. ഇന്നിത് നിലനിൽക്കുന്നത് നശിച്ച അവസ്ഥയിൽ മാത്രമാണ്.

ഭൂഖണ്ഡാന്തര യൂറോപ്പിൽ നിന്ന് ബ്രിട്ടനിലേക്ക് കൃഷി ആരംഭിച്ചതിനുശേഷം താമസിയാതെ ഇടയ സമൂഹങ്ങൾ ലോംഗ് ബാരോകൾ നിർമ്മിച്ചതായി പുരാവസ്തു ഗവേഷകർ കണ്ടെത്തി. നിയോലിത്തിക്ക് കാലഘട്ടത്തിൽ യൂറോപ്പിലുടനീളം വ്യാപകമായിരുന്ന ലോംഗ് ബാരോ കെട്ടിടത്തിന്റെ വാസ്തുവിദ്യാ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. മെഡ്‌വേ നദിക്കരയിൽ കാണപ്പെട്ട പ്രാദേശിക രീതിയിലുള്ള ബാരോകളാണ് ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ. ഈ പ്രദേശത്ത് നിർമ്മിച്ച ലോംഗ് ബാരോകളെ ഇപ്പോൾ മെഡ്‌വേ മെഗാലിത്ത്സ് എന്ന് വിളിക്കുന്നു. ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ആഡിംഗ്ടൺ ലോംഗ് ബാരോയ്ക്കും കോൾഡ്രം ലോംഗ് ബാരോയ്ക്കും സമീപമാണ് കിടക്കുന്നത്. അവശേഷിക്കുന്ന രണ്ട് ലോംഗ് ബാരോകളായ കിറ്റ്സ് കോട്ടി ഹൗസ്, ലിറ്റിൽ കിറ്റ്സ് കോട്ടി ഹൗസ് എന്നിവ കൂടാതെ നശിക്കപ്പെട്ട സ്മിത്ത്സ് മെഗാലിത്തും കോഫിൻ സ്റ്റോൺ, വൈറ്റ് ഹോഴ്സ് സ്റ്റോൺ എന്നിവയും മെഡ്‌വേയുടെ കിഴക്ക് ഭാഗത്താണ്.

മുമ്പ് മെസോലിത്തിക്ക് കാലഘട്ടത്തിൽ അധിവസിച്ചിരുന്ന പ്രദേശങ്ങളിലാണ് ലോംഗ് ബാരോ നിർമ്മിച്ചിരുന്നത്. 15 മീറ്റർ (50 അടി) നീളമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ചതുരാകൃതിയിലുള്ള മണ്ണുകൊണ്ടുള്ള ട്യൂമുലസ് ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ കിഴക്കേ അറ്റത്ത് സാർസൻ മെഗാലിത്തുകളിൽ നിന്ന് അറകൾ നിർമ്മിച്ചിരുന്നു. നിയോലിത്തിക്ക് കാലഘട്ടത്തിൽ ദഹിപ്പിച്ചതും സംസ്കരിച്ചതുമായ മനുഷ്യ അവശിഷ്ടങ്ങൾ ഈ അറയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്നു. കുറഞ്ഞത് ഒമ്പതോ പത്തോ വ്യക്തികളെ ഇതിൽ പ്രതിനിധീകരിക്കുന്നു. ഈ അവശിഷ്ടങ്ങൾ മൺപാത്രങ്ങൾ, കല്ല് കൊണ്ടുള്ള അമ്പിൻമുനകൾ, കളിമൺ പെൻഡന്റ് എന്നിവയ്ക്കൊപ്പം കണ്ടെത്തി. എ.ഡി നാലാം നൂറ്റാണ്ടിൽ ലോംഗ് ബാരോയുടെ അടുത്തായി ഒരു റൊമാനോ-ബ്രിട്ടീഷ് കുടിൽ നിർമ്മിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലോ പതിമൂന്നാം നൂറ്റാണ്ടിലോ നിധി വേട്ടക്കാർ അല്ലെങ്കിൽ ഐക്കണോക്ലാസ്റ്റിക് ക്രിസ്ത്യാനികൾ അറകൾ കുഴിച്ച് കനത്ത നാശനഷ്ടമുണ്ടാക്കി. മൺകുന്നുകൾ ക്രമേണ ഇല്ലാതാകുകയും തകർന്ന കല്ല് അറ മാത്രം അവശേഷിപ്പിച്ചു കൊണ്ട് ഇരുപതാം നൂറ്റാണ്ടോടെ അത് പൂർണ്ണമായും ഇല്ലാതാവുകയും ചെയ്തു. 18, 19 നൂറ്റാണ്ടുകളിൽ ഈ നാശം പുരാണവസ്‌തു സമ്പാദകരുടെ താൽപ്പര്യം വർദ്ധിപ്പിക്കുകയും 1957-ൽ പുരാവസ്തു ഉത്ഖനനം നടന്നപ്പോൾ, പരിമിതമായ പുനർനിർമ്മാണം നടക്കുകയും ചെയ്തു. നിർദിഷ്ടസ്ഥലം സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.

പേരും സ്ഥാനവും

[തിരുത്തുക]

ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ പട്ടികയിലുള്ള ഒരു പുരാതന സ്മാരകമാണ്.[1] തൊട്ടുസമീപത്തുള്ള റോസ് ആൽ‌ബയുടെ സ്വകാര്യ ഭൂമിയിൽ സ്ഥിതിചെയ്യുന്നു.[2]ഒരു കുന്നിന്റെ ചരിവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കുന്നിന് മുകളിലുള്ള വനപ്രദേശമായ ചെസ്റ്റ്നട്ട്സിൽ നിന്ന് അതിന്റെ പേര് കടമെടുക്കുന്നു.[3]ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്മാരകത്തിന് ഈ പേര് നൽകി. മുമ്പ് ഇത് സ്റ്റോണി വാറൻ അല്ലെങ്കിൽ ലോംഗ് വാറൻ എന്നറിയപ്പെട്ടിരുന്നു.[3]സമുദ്രനിരപ്പിൽ നിന്ന് 30 മീറ്റർ (100 അടി) ഉയരത്തിലുള്ള ഗ്രീൻസാൻഡ് ബെൽറ്റിലാണ് ബാരോ. [1]വെളുത്ത മണലിന്റെ ഒരു തലം പൊതിഞ്ഞ മൃദുവായ മണൽക്കല്ലാണ് ആസ്‌പദമായ ജിയോളജി.[4]

പശ്ചാത്തലം

[തിരുത്തുക]

ആദ്യകാല നിയോലിത്തിക്ക് ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു വിപ്ലവ കാലഘട്ടമായിരുന്നു. BCE 4500 നും 3800 നും ഇടയിൽ ബ്രിട്ടീഷ് ദ്വീപുകളിൽ താമസിക്കുന്ന സമൂഹങ്ങൾ കാർഷിക മേഖലയെ തങ്ങളുടെ ഉപജീവനത്തിന്റെ പ്രാഥമിക രൂപമായി സ്വീകരിച്ചതോടെ ജീവിതശൈലിയിൽ വ്യാപകമായ മാറ്റം കണ്ടു. മുമ്പത്തെ മെസോലിത്തിക്ക് കാലഘട്ടത്തിന്റെ സവിശേഷതകളായ വേട്ടയാടൽ ജീവിതശൈലി അവർ ഉപേക്ഷിച്ചു.[5] കുടിയേറ്റക്കാരുടെ വരവ് അല്ലെങ്കിൽ ഭൂഖണ്ഡത്തിൽ നിന്നുള്ള കാർഷിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന തദ്ദേശീയ മെസോലിത്തിക്ക് ബ്രിട്ടീഷുകാർ ഇതിന് എത്രത്തോളം കാരണമാകുമെന്ന് വ്യക്തമല്ലെങ്കിലും കോണ്ടിനെന്റൽ യൂറോപ്യൻ സമൂഹങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ മാറ്റം ഉണ്ടായത്.[6]ആധുനിക കെന്റിന്റെ പ്രദേശം തെംസ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നതും ഭൂഖണ്ഡത്തിന്റെ സാമീപ്യവും കാരണം കോണ്ടിനെന്റൽ യൂറോപ്യൻ കുടിയേറ്റക്കാരുടെയും സന്ദർശകരുടെയും വരവിന് പ്രധാന പങ്കുവഹിച്ചിരുന്നു.[7]

ബ്രിട്ടൻ അക്കാലത്ത് വനമേഖലയിലായിരുന്നു. [8] ബ്രിട്ടനിലെ വെങ്കലയുഗത്തിന്റെ അവസാനം വരെ (BCE 1000 മുതൽ 700 വരെ) കെന്റിൽ വ്യാപകമായി വനം തെളിക്കൽ നടന്നിരുന്നില്ല. മെഡ്‌വേ നദിക്കടുത്തുള്ള ചരിത്രാതീതകാലത്തെ ഏകശിലയായ (മോണോലിത്) വൈറ്റ് ഹോഴ്‌സ് സ്റ്റോണിന് സമീപമുള്ള പാരിസ്ഥിതിക ഡാറ്റ ആദ്യകാല നിയോലിത്തിക്കിൽ ഈ പ്രദേശം ഓക്ക്, ആഷ്, ഹാസൽ / ആൽഡർ, അമിഗ്ഡലോയിഡീ (stone-fruit trees) എന്നിവയാൽ മൂടപ്പെട്ട വലിയ വനപ്രദേശമായിരുന്നതെന്ന ആശയത്തെ പിന്തുണയ്ക്കുന്നു.[9] ബ്രിട്ടനിലെ മിക്ക സ്ഥലങ്ങളിലും, ഈ കാലഘട്ടത്തിൽ ധാന്യങ്ങളോ സ്ഥിരമായ വാസസ്ഥലങ്ങളോ ഉള്ളതിന് കുറച്ച്‌ തെളിവുകൾ മാത്രമേയുള്ളൂ. ദ്വീപിന്റെ ആദ്യകാല നിയോലിത്തിക്ക് കാലഘട്ടത്തിലെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കന്നുകാലികളെ വളർത്തുന്നതിനെ ആശ്രയിച്ചിരുന്നതായി പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു. ആളുകൾ നാടോടികളോ അർദ്ധ-നാടോടികളോ ആയ ജീവിതം നയിച്ചിരുന്നു.[10]

മെഡ്‌വേ മെഗാലിത്ത്സ്

[തിരുത്തുക]
A map of Western Europe with certain areas highlighted in dark green.
The construction of long barrows and related funerary monuments took place in various parts of Europe during the Early Neolithic (known distribution pictured)

പടിഞ്ഞാറൻ യൂറോപ്പിലുടനീളം, ഭൂപ്രകൃതിയിൽ മനുഷ്യർ സ്മാരക ഘടനകൾ നിർമ്മിച്ച ആദ്യകാല നിയോലിത്തിക്കിന്റെ ആദ്യ കാലഘട്ടത്തെ അടയാളപ്പെടുത്തി.[11]ഈ ഘടനയിൽ അറകളുള്ള ലോംഗ് ബാരോകൾ, ചതുരാകൃതിയിലുള്ള അല്ലെങ്കിൽ അണ്ഡാകൃതിയിൽ മണ്ണുകൊണ്ടുള്ള തുമുലി എന്നിവ ഉൾപ്പെടുന്നു. ഈ അറകളിൽ ചിലത് തടികൊണ്ടാണ് നിർമ്മിച്ചത്. മറ്റുള്ളവ വലിയ കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. അവ "മെഗാലിത്ത്സ്" എന്നറിയപ്പെടുന്നു.[12]ഈ ലോംഗ് ബാരോകൾ പലപ്പോഴും ശവകുടീരങ്ങളായി വർത്തിക്കുന്നു. മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ അവയുടെ അറയ്ക്കുള്ളിൽ സൂക്ഷിക്കുന്നു.[13]ആദ്യകാല നിയോലിത്തിക്കിൽ അപൂർവ്വമായി വ്യക്തികളെ ഒറ്റയ്ക്ക് അടക്കം ചെയ്തിരുന്നു. പകരം അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളുമായി കൂട്ടമായി ശ്മശാനങ്ങളിൽ സംസ്കരിച്ചു.[14]തെക്ക് കിഴക്കൻ സ്പെയിൻ മുതൽ തെക്കൻ സ്വീഡൻ വരെ ആദ്യകാല നിയോലിത്തിക്ക് കാലഘട്ടത്തിൽ പടിഞ്ഞാറൻ യൂറോപ്യൻ കടൽത്തീരത്ത് ഈ അറകളുള്ള ശവകുടീരങ്ങൾ നിർമ്മിച്ചു. മിക്ക ബ്രിട്ടീഷ് ദ്വീപുകളിലും[15] വാസ്തുവിദ്യാ പാരമ്പര്യം ബിസി നാലാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിയിൽ യൂറോപ്പിൽ നിന്ന് ബ്രിട്ടനിൽ അവതരിപ്പിക്കപ്പെട്ടു. [16]ആധുനിക തുർക്കിയിൽ ഗോബെക്ലി ടെപ്പെയെപ്പോലെ ശിലാ കെട്ടിടങ്ങളുണ്ട്. അവയ്‌ക്ക് മുൻപുള്ള, അറകളുള്ള ലോംഗ് ബാരോകൾ മനുഷ്യരാശിയുടെ ആദ്യത്തെ വ്യാപകമായ നിർമ്മാണ പാരമ്പര്യമാണ്.[17]

ഇപ്പോൾ എല്ലാം നാശോന്മുഖമായ അവസ്ഥയിലാണെങ്കിലും [18] നിർമ്മാണ സമയത്ത് മെഡ്‌വേ മെഗാലിത്ത്സ് ബ്രിട്ടനിലെ ഏറ്റവും വലിയതും കാഴ്ചയിൽ പ്രൗഢിയുള്ളതുമായ ആദ്യകാല നിയോലിത്തിക്ക് ശവസംസ്കാര സ്മാരകങ്ങളിൽ ഒന്നായിരുന്നു.[19]നോർത്ത് ഡൗൺ‌സിലൂടെ കടന്നുപോകുമ്പോൾ മെഡ്‌വേ നദിക്കരയിൽ വർഗ്ഗീകരിച്ചിരിക്കുന്ന ഇവ[20]ബ്രിട്ടീഷ് ദ്വീപുകളിലെ തെക്കുകിഴക്കൻ മെഗാലിത്തിക് സ്മാരകങ്ങളും[21] കിഴക്കൻ ഇംഗ്ലണ്ടിലെ ഏക മെഗാലിത്തിക് ഗ്രൂപ്പുമാണ്.[22]മെഡ്‌വേ മെഗാലിത്തുകളെ 8 കിലോമീറ്റർ (5.0 മൈൽ) മുതൽ 10 കിലോമീറ്റർ (6.2 മൈൽ) വരെ രണ്ട് ക്ലസ്റ്ററുകളായി തിരിക്കാം. ഒന്ന് മെഡ്‌വേ നദിയുടെ പടിഞ്ഞാറ് ഭാഗത്തും മറ്റൊന്ന് കിഴക്ക് ബ്ലൂ ബെൽ ഹില്ലിലും ആണ് സ്ഥിതിചെയ്യുന്നത്.[23]ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ പടിഞ്ഞാറൻ ഗ്രൂപ്പിന്റെ ഭാഗമാണ്, അതിൽ കോൾഡ്രം ലോംഗ് ബാരോ, ആഡിംഗ്ടൺ ലോംഗ് ബാരോ എന്നിവ ഉൾപ്പെടുന്നു.[24]കിഴക്കൻ ഗ്രൂപ്പിൽ സ്മിത്ത്സ് മെഗാലിത്ത്, കിറ്റ്സ് കോട്ടി ഹൗസ്, ലിറ്റിൽ കിറ്റ്സ് കോട്ടി ഹൗസ് എന്നിവ ഉൾപ്പെടുന്നു. നദിയുടെ കിഴക്ക് ഭാഗത്തുള്ള വിവിധ കല്ലുകൾ, പ്രത്യേകിച്ച് കോഫിൻ സ്റ്റോൺ, വൈറ്റ് ഹോഴ്സ് സ്റ്റോൺ എന്നിവയും അത്തരം ഘടനകളുടെ ഭാഗങ്ങളായിരിക്കാം.[25]അവയെല്ലാം ഒരേ സമയം നിർമ്മിച്ചതാണോ അതോ തുടർച്ചയായി നിർമ്മിച്ചതാണോ എന്നറിയില്ല. [26] അവ ഓരോന്നും ഒരേ പ്രവർത്തനം നിർവ്വഹിച്ചിട്ടുണ്ടോ അല്ലെങ്കിൽ അവയുടെ ഉപയോഗത്തിൽ ഒരു അധികാരക്രമം ഉണ്ടായിരുന്നോ എന്നും അറിയില്ല.[27]

A map featuring a river moving from the top of the image (north) to the bottom right corner (southeast). Various black dots mark out the location of Medway Megaliths on either side of the river.
Map of the Medway Megaliths around the River Medway

മെഡ്‌വേ ലോംഗ് ബാരോകളെല്ലാം ഒരേപോലുള്ള പൊതു രൂപകൽപ്പന പദ്ധതിക്ക് അനുസൃതമാണ്. [28]എല്ലാം കിഴക്ക് പടിഞ്ഞാറ് അക്ഷത്തിൽ വിന്യസിച്ചിരിക്കുന്നു.[28]കുന്നിന്റെ കിഴക്കേ അറ്റത്ത് ഓരോന്നിനും ഒരു കല്ല് അറയുണ്ടായിരുന്നു, അവയിൽ ഓരോന്നിനും പ്രവേശന കവാടത്തിനടുത്തായി കല്ല് കൊണ്ടുള്ള മുൻഭാഗം ഉണ്ടായിരുന്നു.[28]അവക്ക് 3.0 മീറ്റർ (10 അടി) വരെ ആന്തരിക ഉയരങ്ങളുണ്ടായിരുന്നു. ഇത് ബ്രിട്ടനിലെ മറ്റ് അറകളുള്ള ലോംഗ് ബാരോകളേക്കാൾ ഉയരമുള്ളവയാണ്.[29]ഈയോസീൻ കാലഘട്ടത്തിൽ നിന്ന് മണലിൽ നിന്ന് രൂപം കൊള്ളുന്നതും കെന്റിലുടനീളം സ്വാഭാവികമായി കാണപ്പെടുന്ന ഇടതൂർന്നതും കഠിനവും മോടിയുള്ളതുമായ കല്ല് ആയ സാർസനിൽ നിന്നാണ് അറകൾ നിർമ്മിച്ചിരിക്കുന്നത്.[30] ആദ്യകാല നിയോലിത്തിക്ക് നിർമ്മാതാക്കൾ പ്രാദേശിക പ്രദേശത്ത് നിന്ന് ബ്ലോക്കുകൾ തിരഞ്ഞെടുക്കുകയും പിന്നീട് സ്ഥാപിക്കേണ്ട സ്മാരകത്തിന്റെ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്യുമായിരുന്നു.[30]

മെഡ്‌വേ മെഗാലിത്തുകൾക്കിടയിലെ ഈ പൊതുവായ വാസ്തുവിദ്യാ സവിശേഷതകൾ ബ്രിട്ടീഷ് ദ്വീപുകളിലെ മറ്റെവിടെയെങ്കിലും നേരിട്ടുള്ള സമാനതകളില്ലാത്ത ശക്തമായ പ്രാദേശിക സമന്വയത്തെ സൂചിപ്പിക്കുന്നു. [31]എന്നിരുന്നാലും, തെക്ക്-പടിഞ്ഞാറൻ ബ്രിട്ടനിലെ കോട്‌സ്വോൾഡ്-സെവേൺ ഗ്രൂപ്പ് പോലുള്ള ആദ്യകാല നിയോലിത്തിക്ക് ലോംഗ് ബാരോകളുടെ മറ്റ് പ്രാദേശിക ഗ്രൂപ്പുകളെപ്പോലെ വിവിധ സ്മാരകങ്ങളിൽ കോൾഡ്രംസ് റെക്റ്റിലൈനർ ആകാരം, ചെസ്റ്റ്നട്ട് ലോംഗ് ബാരോയുടെ മുൻഭാഗം, ആഡിംഗ്ടൺ, കിറ്റ്സ് കോട്ടി എന്നിവിടങ്ങളിലെ നീളമുള്ള നേർത്ത കുന്നുകൾ എന്നിങ്ങനെ വിവിധ സ്മാരകങ്ങളിൽ വിവിധ വ്യക്തിസവിശേഷതകളും ഉണ്ട്.[32]ശവകുടീരങ്ങൾ അവയുടെ ഉപയോഗത്തിനിടയിൽ മാറ്റം വരുത്തുകയും അവ പൊരുത്തപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് ഈ വ്യതിയാനങ്ങൾ ഉണ്ടായത്. ഈ സാഹചര്യത്തിൽ, സ്മാരകങ്ങൾ സംയോജിത ഘടനകളായിരിക്കും.[33]

മെഡ്‌വേ മെഗാലിത്സ് നിർമ്മാതാക്കൾ ഒരുപക്ഷേ അവർക്കറിയാവുന്ന മറ്റെവിടെയെങ്കിലും മുമ്പുണ്ടായിരുന്ന ശവകുടീരങ്ങൾ സ്വാധീനിച്ചിരിക്കാം. [34]നിർമ്മാതാക്കൾ പ്രാദേശികമായി വളർന്നതാണോ അതോ മറ്റെവിടെ നിന്നെങ്കിലും മെഡ്‌വേ പ്രദേശത്തേക്ക് മാറിയോ എന്നറിയില്ല.[34]അവരുടെ വാസ്തുവിദ്യാ രൂപകൽപ്പനയുടെ സ്റ്റൈലിസ്റ്റിക് വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, മെഡ്‌വേ മെഗാലിത്തുകൾക്ക് പിന്നിലുള്ള പദ്ധതി താഴ്ന്ന രാജ്യങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്തുനിന്നാണ് ഇത് ഉത്ഭവിച്ചതെന്നാണ് പുരാവസ്തു ഗവേഷകനായ സ്റ്റുവർട്ട് പിഗോട്ട് കരുതിയത്.[35] അതേ തെളിവുകൾ സ്കാൻഡിനേവിയയിൽ നിന്ന് സ്വാധീനം ചെലുത്തുന്നുവെന്ന് സഹ പുരാവസ്തു ഗവേഷകൻ ഗ്ലിൻ ഡാനിയേൽ വിശ്വസിച്ചു.[36] പകരം ജോൺ എച്ച്. ഇവാൻസ് ജർമ്മനിയിൽ നിന്ന് ഒരു ഉത്ഭവം നിർദ്ദേശിച്ചു. [37] റൊണാൾഡ് എഫ്. ജെസ്സപ്പ് അവരുടെ ഉത്ഭവം കോട്‌സ്വോൾഡ്-സെവേൺ മെഗാലിത്തിക് ഗ്രൂപ്പിൽ കാണാമെന്ന് കരുതി.[38]അറ്റ്ലാന്റിക് തീരത്ത് ലോംഗ് ബാരോകളുമായി തങ്ങൾക്ക് ഏറ്റവും അടുത്ത ഏകരൂപമുണ്ടെന്ന് അലക്സാണ്ടർ കരുതി. ഒരുപക്ഷേ അയർലണ്ടിലെയോ ബ്രിട്ടാനിയെയോ അനുകരിച്ചായിരിക്കാം.[39]പുരാതന വടക്കൻ യൂറോപ്പിലെ മെഗാലിത്തിക്ക് ശവകുടീര പാരമ്പര്യങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇതേ പ്രദേശത്തെ അവരുടെ സമൂഹം എന്ന് പുരാവസ്തു ഗവേഷകൻ പോൾ ആഷ്ബി അഭിപ്രായപ്പെട്ടു. [40]ആദ്യകാല നവീന ശിലായുഗ യൂറോപ്പിലുടനീളം വ്യാപകമായിരുന്ന ഒരു പാരമ്പര്യത്തിന്റെ പ്രാദേശിക ആവിർഭാവമാണ് മെഡ്‌വേ മെഗാലിത്ത്സ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.[41] എന്നിരുന്നാലും, ലഭ്യമായ തെളിവുകൾ ഉപയോഗിച്ച് കൃത്യമായ ഉത്ഭവസ്ഥാനം "സൂചിപ്പിക്കാൻ അസാധ്യമാണ്" എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.[42]

രൂപകൽപ്പനയും നിർമ്മാണവും

[തിരുത്തുക]
View looking west across the burial chamber with the facade stones visible on either side

പുരാവസ്തു ഗവേഷണത്തിൽ സ്മാരകത്തിന് താഴെയുള്ള ഒരു മെസോലിത്തിക് പാളി കണ്ടെത്തി. ഫ്ലിന്റ് നാപ്പിംഗ് വഴി ഉൽ‌പാദിപ്പിച്ച അവശിഷ്ടങ്ങൾ ഇതിന് തെളിവാണ്.[43] 1957-ൽ നടത്തിയ ഖനനത്തിനിടെ 2,300 മെസോലിത്തിക് ഫ്ലിന്റ് കഷ്ണങ്ങൾ അതിനടിയിൽ കണ്ടെത്തി. കുന്നിനെ ചെസ്റ്റ്നട്ട് വുഡിലേക്കും കല്ലറയ്ക്ക് കിഴക്ക് 180 മീറ്റർ (200 യാർഡ്) കിഴക്കും 370 മീറ്റർ (400 യാർഡ്) തെക്ക്-പടിഞ്ഞാറ് ഭാഗത്തേക്കും വ്യാപിച്ചുകിടക്കുന്ന പരിശോധന കിടങ്ങുകളിൽ നിന്ന് പലതും കണ്ടെത്തിയിട്ടുണ്ട്.[44] ലോംഗ് ബാരോയ്ക്ക് പടിഞ്ഞാറ് 30 മീറ്റർ (100 അടി) അകലെ ഖനനം നടത്തിയത് ഒരു മെസോലിത്തിക് ചൂളയായി വ്യാഖ്യാനിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.[45]വലിയ അളവിലുള്ള മെസോലിത്തിക്ക് വസ്തുക്കളും അതിന്റെ വിശാലമായ വ്യാപനവും സൂചിപ്പിക്കുന്നത് മെസോലിത്തിക്ക് കാലഘട്ടത്തിൽ ഈ സൈറ്റിൽ ഗണ്യമായ കാലയളവിൽ വാസസ്ഥലമായിരിക്കാമെന്നാണ്.[45]1957-ൽ കുഴിച്ചെടുത്ത ചില കിടങ്ങുകളിൽ മെഗാലിത്തുകൾക്ക് താഴെയായി മെസോലിത്തിക്ക് ഫ്ലിന്റുകൾ ഉണ്ടായിരുന്നു. സൈറ്റിന്റെ മെസോലിത്തിക്ക്, നിയോലിത്തിക്ക് ഉപയോഗങ്ങളെ "സമയത്തിന്റെ വലിയ ഇടവേളകളൊന്നും വേർതിരിക്കുന്നില്ല" എന്ന് ഖനകൻ ജോൺ അലക്സാണ്ടറെ വിശ്വസിക്കാൻ പ്രേരിപ്പിച്ചു.[46]

ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ നിർമ്മിച്ചത് ആഡിംഗ്ടൺ ലോംഗ് ബാരോയ്ക്ക് സമീപമാണ്.[47] സൈറ്റിന്റെ ഏതാനും മൈലുകൾക്കുള്ളിൽ സ്വാഭാവികമായി രൂപംകൊള്ളുന്ന സാർസൻ കല്ലുകൾ ഉപയോഗിച്ചാണ് അറ നിർമ്മിച്ചിരിക്കുന്നത്. [48]ഇവ പരസ്പരം അടുത്തായി രണ്ട് ട്രിലിത്തോണുകളായി ക്രമീകരിച്ചിരിക്കുന്നു. അങ്ങനെ രണ്ട് ലിന്റൽ കല്ലുകൾ അറയുടെ മേൽക്കൂരയായി രൂപീകരിച്ചിരിക്കുന്നു.[49] അറയുടെ ആകൃതി ട്രപസോയിഡൽ ആയിരുന്നു. ഏകദേശം 3.7 മീറ്റർ (12 അടി) നീളവും 2.29 മീറ്റർ (7 അടി 6 ഇഞ്ച്) വീതിയും, [50] 3.0 മീറ്ററും (10 അടി) ഉയരവും കാണപ്പെടുന്നു.[51] ഏതാണ്ട് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ദിശയിലായിരുന്നു ഇത്. [52]മറ്റ് നാല് മെഡ്‌വേ മെഗാലിത്തുകളെപ്പോലെ മെഡ്‌വേ താഴ്‌വരയിലേക്കോ നോർത്ത് ഡൗണിലേക്കോ അഭിമുഖീകരിക്കുന്നതായി തോന്നുന്നു.[53]അറയുടെ പ്രവേശന കവാടം ഒരു വലിയ കല്ലുകൊണ്ട് ഏതാണ്ട് പൂർണ്ണമായും തടഞ്ഞിരിക്കാം.[54]മധ്യകാലഘട്ടത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കാരണം ചേമ്പറിന്റെ കൃത്യമായ യഥാർത്ഥ ലേഔട്ട് നിർണ്ണയിക്കാൻ പ്രയാസമാണ്.[55]ഒരു മധ്യ കല്ല് അറയെ രണ്ടായി വിഭജിച്ചിരിക്കാം.[54]അറയുടെ പടിഞ്ഞാറ് അറ്റത്ത് വരണ്ട കല്ല് കൊണ്ടുള്ള മതിൽ പ്രവേശനം തടയുന്നു.[54]

Plan of the long barrow's chamber based on that provided by the excavator John Alexander[56]; black stones were those that had been pulled vertical but still stood in their original position; grey stones are those of unclear original position; the green areas mark robber trenches made in the Middle Ages.

അറയ്ക്ക് മുന്നിൽ മൺകുന്നുകൾ നിർമ്മിച്ചിട്ടുണ്ടെന്നും വലിയ കല്ലുകൾ അറയ്ക്ക് മുകളിൽ വലിച്ചിടാനുള്ള പാതയിൽ കയറാനും ഇറങ്ങാനുമുള്ള ഗോവണിയായി ഇത് ഉപയോഗിച്ചുവെന്നും അലക്സാണ്ടർ അഭിപ്രായപ്പെട്ടു.[57]ലോംഗ് ബാരോ നിർമ്മാതാക്കൾ മെഗാലിത്തുകൾ സൂക്ഷിക്കുന്നതിനായി അറയിൽ മണൽ നിറച്ചതായി അദ്ദേഹം ചൂണ്ടിപ്പറഞ്ഞു. ക്യാപ്‌സ്റ്റോൺ മുകളിൽ സ്ഥാപിച്ച് അറ സുസ്ഥിരമായിക്കഴിഞ്ഞാൽ, നിർമ്മാതാക്കൾ മണൽ നീക്കംചെയ്യുമായിരുന്നുവെന്ന് അദ്ദേഹം കരുതി. [57] 1950-ൽ 14 കല്ലുകൾ അതിജീവിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നിരുന്നാലും വരണ്ട കല്ല് മതിലിലും ശവകുടീരത്തിന്റെ നടപ്പാതയിൽ ഉപയോഗിക്കുന്ന നാല് ചെറിയ സാർസൻ കല്ലുകൾക്കൊപ്പം 18 വലിയ സാർസെൻ ഉരുളൻ പാറകൾ നിലവിലുണ്ടെന്ന് ഖനനത്തിൽ കണ്ടെത്തി. [58]

അറയിൽ മഞ്ഞ മണലിൽ ക്രമീകരിച്ച ഒരു നടപ്പാത ഉണ്ടായിരുന്നു. അതിൽ മനുഷ്യരുടെ ഭൗതികാവശിഷ്ടം സ്ഥാപിച്ചിരുന്നു.[55]3,500 അസ്ഥികൾ കണ്ടെത്തിയതിലൂടെ മനുഷ്യാവശിഷ്ടങ്ങളുടെ തെളിവു ലഭിച്ചു. കുറഞ്ഞത് ഒമ്പതോ പത്തോ വ്യക്തികളെ ഇതിൽ പ്രതിഫലിപ്പിക്കുന്നു. അവരിൽ ഒരാളെങ്കിലും കുട്ടിയായിരുന്നു.[59]ഈ ശ്മശാനങ്ങളിൽ ചിലത് മനുഷ്യരെ സംസ്‌കരിച്ചിരുന്നു. മറ്റുള്ളവ ശവദാഹം നടത്തിയിരുന്നു. അസ്ഥികൾ വിൻഡ്‌മിൽ ഹിൽ മൺപാത്രങ്ങൾക്കൊപ്പം നിക്ഷേപിച്ചിരുന്നു.[48]സൈറ്റിന് ചുറ്റുമുള്ള അസിഡിറ്റി ഉള്ള മണ്ണിൽ നന്നായി നിലനിൽക്കാത്തതിനാൽ ശവം അടക്കിയ ശ്മശാനങ്ങളുടെ ചെറിയ തെളിവുകൾ കണ്ടെത്തിയിരുന്നു.[60]സംസ്കരിച്ച മനുഷ്യ അസ്ഥിയുടെ രൂപം ഇവിടെ അസാധാരണമാണ്. മറ്റ് ചില ലോംഗ് ബാരോകളിൽ ശവസംസ്കാരത്തിനുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ആദ്യകാല നിയോലിത്തിക്ക് ബ്രിട്ടനിൽ ഇത് വളരെ അപൂർവമാണ്.[61]ഇക്കാരണത്താൽ, സംസ്കരിച്ച അസ്ഥി ഇവിടെ ഉൾപ്പെടുത്തുന്നതിന് "പ്രത്യേക പ്രാധാന്യം" ഉണ്ടായിരിക്കണമെന്ന് അഷ്ബി നിർദ്ദേശിച്ചു.[62]

ബ്രിട്ടനിലെ ചില സ്ഥലങ്ങളിൽ ആദ്യകാല നിയോലിത്തിക്ക് ശ്മശാനത്തിന് തെളിവുണ്ടെന്ന് സമ്മതിക്കുമ്പോൾ ശവസംസ്കാരം കൂടുതൽ സാധാരണമായിരുന്ന കാലഘട്ടത്തിലെ നിയോലിത്തിക്ക് കാലഘട്ടത്തിൽ സംസ്കരിച്ച അസ്ഥി പിന്നീട് ചേർത്തിരിക്കണമെന്ന് പുരാവസ്തു ഗവേഷകരായ മാർട്ടിൻ സ്മിത്തും മേഗൻ ബ്രിക്ക്ലിയും അഭിപ്രായപ്പെട്ടു.[63]മനുഷ്യ അവശിഷ്ടങ്ങൾക്കൊപ്പം മരിച്ചവരുമായി ബന്ധിപ്പിച്ചിട്ടുള്ള വസ്തുക്കൾ ആയ 34 ഷെർഡുകൾ സെറാമിക്, മൂന്ന് കല്ല് അമ്പടയാളങ്ങൾ, ഒരു കളിമൺ പെൻഡന്റ് എന്നിവ കണ്ടെത്തി.[64]നിർദിഷ്ടസ്ഥലത്തിന്റെ തുറസ്സായ സ്ഥലത്ത്, ഖനനം നടത്തിയവർ 100 ഷെർഡുകൾ വിൻഡ്‌മിൽ ഹിൽ വെയർ എന്നിവ കണ്ടെത്തി. കുറഞ്ഞത് എട്ട് പാത്രങ്ങളുടെ ഭാഗങ്ങളെ ഇത് പ്രതിനിധീകരിക്കുന്നു. ഇവ ഒരിക്കൽ അറയിൽ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് അവശിഷ്ടങ്ങൾ അതിനകത്ത് നിക്ഷേപിച്ചിരിക്കണമെന്ന് അലക്സാണ്ടർ നിർദ്ദേശിച്ചു. [55]

1950 കളിൽ കാണാവുന്ന ട്യൂമുലസ് ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും, "ലോംഗ് വാറൻ" എന്ന പേര് സൂചിപ്പിക്കുന്നത് അത്തരമൊരു കുന്നിനെക്കുറിച്ചുള്ള അറിവ് പതിനെട്ടാം നൂറ്റാണ്ടിലും നിലനിൽക്കുന്നു എന്നാണ്.[65]ഖനനത്തിൽ ബാരോയുടെ വടക്ക്, കിഴക്ക് അറ്റങ്ങളുടെ തെളിവുകൾ കണ്ടെത്തി. [66]എന്നാൽ പടിഞ്ഞാറൻ, തെക്ക് അറ്റങ്ങളിലെ എല്ലാ ഭാഗങ്ങളും നിരപ്പാക്കുകയും ആഴത്തിൽ ഉഴുകയും ചെയ്തു.[57] ഏകദേശം 18 മീറ്റർ (60 അടി) വീതിയുള്ള ബാരോ ഒരുപക്ഷേ ട്രപസോയിഡൽ അല്ലെങ്കിൽ ഡി ആകൃതിയിലായിരിക്കാം.[57]അതിന്റെ വീതിയിൽ, മുൻ‌ഭാഗത്തിന് എതിർവശത്ത്, ഇത് 20 മീറ്റർ (64 അടി) വരെ നീട്ടിയിരിക്കാം.[67]15 മീറ്റർ (50 അടി) ആയിരിക്കാമെന്ന് അലക്സാണ്ടർ നിർദ്ദേശിച്ചെങ്കിലും ലോംഗ് ബാരോയുടെ നീളം നിർണ്ണയിക്കാൻ കൂടുതൽ ബുദ്ധിമുട്ടായിരുന്നു.[68]

അർത്ഥവും ലക്ഷ്യവും

[തിരുത്തുക]

ബ്രിട്ടനിലെ ആദ്യകാല നിയോലിത്തിക്ക് സമുദായങ്ങൾ അവരുടെ മെസോലിത്തിക്ക് മുൻഗാമികളേക്കാൾ മരിച്ചവരുടെ ആചാരപരമായ ശവസംസ്കാരത്തിന് കൂടുതൽ പ്രാധാന്യം നൽകി.[14]പുരാതന നിയോലിത്തിക്ക് ബ്രിട്ടീഷുകാർ മരിച്ചവരുടെ ആത്മാക്കളെ ആരാധിക്കുന്ന ഒരു പൂർവ്വിക ആരാധനാരീതിയോട് ചേർന്നുനിന്നതായാണ് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടത്. ജീവിച്ചിരിക്കുന്ന പിൻഗാമികളുടെ പ്രയോജനത്തിനായി പ്രകൃതിശക്തികളുമായി ഇടപെടാൻ കഴിയുമെന്ന് അവർ വിശ്വസിച്ചു.[69]പുരാവസ്തു ഗവേഷകനായ റോബിൻ ഹോൾഗേറ്റ് ഊന്നിപ്പറഞ്ഞത്, ശവകുടീരങ്ങൾ എന്നതിലുപരി, മെഡ്‌വേ മെഗാലിത്തുകൾ "അവ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത സമൂഹങ്ങൾക്കായി ഒരു സാമൂഹിക പ്രവർത്തനം നിറവേറ്റുന്ന സാമുദായിക സ്മാരകങ്ങളാണ്."[26]അതിനാൽ, ആദ്യകാല നിയോലിത്തിക്ക് ആളുകൾ ശവകുടീരങ്ങളിൽ പ്രവേശിച്ചു. മരിച്ചവരെ ബഹുമാനിക്കുന്നതിനും അവരുടെ സഹായം അഭ്യർത്ഥിക്കുന്നതിനും അനുഷ്ഠാനങ്ങൾ നടത്തുന്നതിന് അത് ക്ഷേത്രങ്ങളോ ആരാധനാലയങ്ങളോ ആയി ഇരട്ടിയായി.[70]ഇക്കാരണത്താൽ, ചരിത്രകാരനായ റൊണാൾഡ് ഹട്ടൻ ഈ സ്മാരകങ്ങളെ "ശവകുടീരങ്ങൾ" എന്ന് വിശേഷിപ്പിച്ചത് അവയുടെ ഇരട്ട ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നു.[17]

ബ്രിട്ടനിൽ, ഈ ശവകുടീരങ്ങൾ പ്രമുഖ കുന്നുകളിലും ചരിവുകളിലും ഒരുപക്ഷേ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു. "പ്രദേശം, രാഷ്ട്രീയ കർത്തവ്യം, ഉടമസ്ഥാവകാശം, പൂർവ്വികർ" എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന വിവിധ ലാൻഡ്സ്കേപ്പ് മാർക്കറുകളിൽ ഒന്നായി ശവകുടീരങ്ങൾ പ്രവർത്തിക്കുന്നുവെന്ന് പുരാവസ്തു ഗവേഷകൻ കരോലിൻ മലോൺ അഭിപ്രായപ്പെട്ടു.[71]പല പുരാവസ്തു ഗവേഷകരും ഈ ശവകുടീരങ്ങൾ വിവിധ ഗോത്രങ്ങൾക്കിടയിലുള്ള പ്രദേശ അടയാളങ്ങളാണെന്ന ആശയം അംഗീകരിച്ചിട്ടുണ്ട്. മറ്റുചിലർ വാദിക്കുന്നത് അത്തരം അടയാളപ്പെടുത്തലുകൾ നാടോടികളായ ഒരു കന്നുകാലിക്കൂട്ടത്തിന് കൂടുതൽ പ്രയോജനകരമല്ല എന്നാണ്.[72]പകരം അവ കന്നുകാലികളെ വളർത്തുന്ന പാതകളിലൂടെ അടയാളപ്പെടുത്തുന്നയാളെ പ്രതിനിധീകരിക്കുന്നുവെന്ന് അഭിപ്രായമുണ്ട്.[73]ഈ സ്മാരകങ്ങളുടെ നിർമ്മാണം ഭൂമിയുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും അടയാളപ്പെടുത്താനുള്ള ശ്രമത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പുരാവസ്തു ഗവേഷകൻ റിച്ചാർഡ് ബ്രാഡ്‌ലി അഭിപ്രായപ്പെട്ടു. അങ്ങനെ മെസോലിത്തിക് വേട്ടക്കാരനിൽ നിന്ന് കന്നുകാലികളെ വളർത്തുന്നയാളിലേക്ക് ആദ്യകാല നിയോലിത്തിക്കിലേക്കുള്ള മാറ്റത്തിലൂടെ ഉണ്ടായ മാനസികാവസ്ഥയിലെ മാറ്റം ഇതിൽ പ്രതിഫലിക്കുന്നു.[74] മെസോലിത്തിക് വേട്ടക്കാർ ഇതിനകം പവിത്രമെന്ന് കരുതുന്ന സൈറ്റുകളിൽ ഈ സ്മാരകങ്ങൾ നിർമ്മിച്ചതായി മറ്റുള്ളവർ അഭിപ്രായപ്പെടുന്നു.[75]

പിന്നീടുള്ള ചരിത്രം

[തിരുത്തുക]
പ്രമാണം:Chestnuts Long Barrow before Reconstruction.png
A photograph of the long barrow taken in the mid 1920s, prior to the site's reconstruction during the 1950s

സൈറ്റിന്റെ ഖനനത്തിനിടെ സമീപത്ത് നാല് സെറാമിക് കഷണങ്ങൾ കണ്ടെത്തി. ആദ്യകാല ഇരുമ്പുയുഗത്തിൽ നിന്നുള്ളതാണെന്നാണ് ഖനകർ വിശ്വസിച്ചരുന്നത്.[76]റോമൻ ബ്രിട്ടനിൽ നിന്നുള്ള 830 സെറാമിക് കഷണങ്ങളും ഖനനത്തിൽ കണ്ടെത്തി. ഭൂരിപക്ഷവും നാലാം നൂറ്റാണ്ടിലേതാണെങ്കിലും ഇവ ഈ കാലഘട്ടത്തിലെ നാല് നൂറ്റാണ്ടുകളെയും പ്രതിഫലിപ്പിച്ചു. നാലാം നൂറ്റാണ്ടിൽ ബാരോയോട് ചേർന്നുള്ള പരന്ന സ്ഥലത്ത് ഒരു കുടിലുണ്ടായിരുന്നു.[77] ഈ കുടിലിൽ നടത്തിയ ഖനനത്തിൽ 750 സെറാമിക് കഷണങ്ങൾ, കരി, ഇരുമ്പ് ആണികൾ, കത്തിച്ച കളിമണ്ണ്, അസ്ഥി, ഫ്ലിന്റ് ശകലങ്ങൾ എന്നിവ കണ്ടെത്തി.[78] ഈ കരകൗശല വസ്തുക്കളുടെ ഒത്തുചേരൽ പരിശോധിച്ചപ്പോൾ, റൊമാനോ-ബ്രിട്ടീഷ് സെറ്റിൽമെന്റ് സൈറ്റുകളിൽ സാധാരണയായി കാണപ്പെടുന്ന ഇനങ്ങളുടെ സമ്മേളനങ്ങളിൽ ഇത് സാധാരണമല്ലെന്ന് ഖനനം നടത്തിയയാൾ അഭിപ്രായപ്പെട്ടു, ഈ കെട്ടിടം ഒരു വീടിനേക്കാൾ ഒരു ഫീൽഡ് ഷെൽട്ടറാണെന്ന് സൂചിപ്പിക്കുന്നു.[79]

മധ്യകാലഘട്ടത്തിൽ മുകളിലെ മണ്ണിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ 200 സെറാമിക് കഷ്‌ണങ്ങൾ, രണ്ട് ചാണക്കല്ലുകൾ, 17 ശകലങ്ങൾ എന്നിവ പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ബാരോയ്ക്കടുത്തുള്ള മനുഷ്യന്റെ പ്രവർത്തനത്തിനുള്ള തെളിവുകളാണ്.[80]അറയ്ക്കും ബാരോയ്ക്കും കേടുപാടുകൾ വരുത്തിയവർ സൃഷ്ടിച്ച ചില കുഴികളിൽ മധ്യകാല വസ്തുക്കൾ കണ്ടെത്തിയതിനാൽ ഈ മധ്യകാലഘട്ടത്തിലാണ് ശവകുടീരം വളരെയധികം നശിപ്പിക്കപ്പെട്ടത്. [81] ചിട്ടയായ രീതിയിലാണ് നാശം നടത്തിയത്.[82]തുടക്കത്തിൽ, അറയ്ക്ക് ചുറ്റുമുള്ള ബാരോ കുഴിച്ചെടുത്തു. അതിലേക്കുള്ള ഒരു പ്രവേശന കവാടം വടക്ക്-പടിഞ്ഞാറ് അറ്റത്തുള്ള ഡ്രൈസ്റ്റോൺ മതിലിലൂടെയായി. അറയുടെ കവർച്ചയും ഉള്ളടക്കവും കുഴിച്ചെടുക്കുന്നവരുടെ പുറകിലേക്ക് ഉപേക്ഷിച്ചുകൊണ്ട് അറയെ അടിതട്ടിലിലേക്ക് മാറ്റി. അറയുടെ മധ്യഭാഗത്തെ കല്ല് ഉപയോഗശൂന്യമായ വസ്‌തുക്കളുടെ കൂമ്പാരത്തിന് മുകളിൽ തള്ളി മണ്ണിനാൽ മൂടപ്പെട്ടു. അറയുടെ മധ്യഭാഗത്തും അതിന്റെ മതിലുകൾക്ക് പുറത്തും ഒരു കുഴി കുഴിച്ചു. തകർന്നുകിടക്കുന്ന ക്യാപ്‌സ്റ്റോണുകൾ ഉപയോഗിച്ച് മധ്യ കുഴി അടച്ചു. അവസാനമായി, മുൻഭാഗത്തെ കല്ലുകൾക്ക് ചുറ്റും നിരവധി കുഴികൾ കുഴിച്ചു. [82] തുടർന്ന്, അറ തകർന്നപ്പോൾ വീഴ്ചയുടെ ആഘാതത്തിൽ നിരവധി കല്ലുകൾ പൊട്ടി. അവ വീണുപോയ ചില ഘട്ടങ്ങളിൽ, അറയുടെ ഉയരമുള്ള കല്ലുകളുടെ ആന്തരിക ജോഡിക്ക് കൂടുതൽ കേടുപാടുകൾ സംഭവിച്ചു. ഇത് തീയിൽ ചൂടാക്കി തണുത്ത വെള്ളം എറിയുന്ന പ്രക്രിയയിൽ സംഭവിക്കാം.[83]

View looking east through the burial chamber of Chestnuts Long Barrow

ലഭ്യമായ തെളിവുകളിൽ നിന്ന്, കെട്ടിടം കല്ല് ശേഖരിക്കുക എന്ന ഉദ്ദേശ്യത്തോടെയോ കൃഷിക്ക് നിലം നികത്തുന്നതിനോ അല്ല ഈ പൊളിക്കൽ നടത്തിയതെന്ന് വ്യക്തമാണ്.[84] അറയുടെ കേടുപാടുകൾ കവർച്ചയുടെ ഫലമാണെന്ന് അലക്സാണ്ടർ വിശ്വസിച്ചു.[85] ഈ ആശയത്തെ പിന്തുണയ്ക്കുന്നത് താരതമ്യ തെളിവുകളാണ്. നിധി കണ്ടെത്താനായി ഐൽ ഓഫ് വൈറ്റ് ദ്വീപിൽ ബാരോകൾ തുറക്കാൻ 1237 ലെ ക്ലോസ് റോൾ ഉത്തരവിട്ടു. ഇത് കെന്റിലേക്ക് ഒരേ സമയം വ്യാപിച്ചിരിക്കാം.[86]ഒരു പ്രത്യേക കമ്മീഷണറാണ് ഈ നാശത്തിന് കാരണമായതെന്ന് അലക്സാണ്ടർ വിശ്വസിച്ചു. "കവർച്ചയുടെ വൈദഗ്ധ്യവും സമഗ്രതയും" ഒരു പ്രാദേശിക സമൂഹത്തിന് ശേഖരിക്കാനാവുന്നതിലും കൂടുതൽ വിഭവങ്ങൾ ലഭ്യമായിരുന്നുവെന്ന് എടുത്തുകാണിക്കുന്നു.[86]കിറ്റ്സ് കോട്ടി ഹൗസ്, കോൾ‌ഡ്രം ലോംഗ് ബാരോ, ആഡിംഗ്‌ടൺ ലോംഗ് ബാരോ എന്നിവിടങ്ങളിലെ നാശനഷ്ടങ്ങൾക്ക് സ്മാരകം തകർത്ത വ്യക്തികളും ഉത്തരവാദികളായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. [86] ലോവർ കിറ്റ്സ് കോട്ടി ഹൗസിന്റെ കാര്യത്തിലും ഇതുതന്നെയാകാമെന്ന് അഷ്ബി അഭിപ്രായപ്പെട്ടു.[87]കവർച്ചയ്ക്കുപകരം, മധ്യകാലത്തെ അറയ്ക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണം അനാചാധ്വംസനമാണെന്ന് അഷ്ബി കരുതി. ക്രിസ്ത്യൻ തീക്ഷ്ണതയുള്ളവർ ക്രിസ്ത്യാനിക്കു മുമ്പുള്ള കല്ലുകളിൽ അടക്കം ചെയ്ത സ്മാരകം മനഃപൂർവ്വം നശിപ്പിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.[88]

സൈറ്റിന് ചുറ്റുമുള്ള ആധുനിക പ്രവർത്തനത്തിനുള്ള തെളിവുകളും ഖനനത്തിലൂടെ വെളിപ്പെട്ടു. ബാരോയിലും പരിസരത്തും മധ്യകാലത്തിനു ശേഷമുള്ള മൂന്ന് കുഴികളും അറയിലേക്ക് കുഴിക്കാനുള്ള മധ്യകാലാനന്തര ശ്രമവും കണ്ടെത്തി.[83]സെറാമിക് ഷെർഡുകൾ, 17 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ നിർമ്മിച്ച കളിമൺ പൈപ്പുകൾ, കല്ല്, കളിമൺ മാർബിൾ, ഇഷ്ടിക ടൈൽ, പതിനെട്ടാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിലുള്ള കുപ്പികൾ എന്നിവ ഈ കാലഘട്ടത്തിലെ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.[83] ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ പിക്നിക്കുകൾക്കുള്ള ഒരു ജനപ്രിയ സ്ഥലമായി ഉപയോഗിച്ചതായി പ്രാദേശിക തെളിവുകൾ സ്ഥിരീകരിച്ചതായി അലക്സാണ്ടർ അഭിപ്രായപ്പെട്ടു.[83]അറിയപ്പെടുന്ന മുയലിനെ വളർത്താനുള്ള സ്ഥലം ആയി ഇത് ഉപയോഗിച്ചതായും വിവരണങ്ങളുണ്ട്. [83]പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ ഫീൽഡ് ഒരു കുതിരകളെ സൂക്ഷിയ്‌ക്കുന്ന മൈതാനം ആയി ഉപയോഗിച്ചു.[1]

നാടോടിക്കഥകൾ

[തിരുത്തുക]

1946-ൽ ഫോക്ലോർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ജോൺ എച്ച്. ഇവാൻസ് ഒരു കെന്റിഷ് നാടോടി വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. അത് "കഴിഞ്ഞ തലമുറ വരെ" വ്യാപകമായിരുന്നു. മെഡ്‌വേ മെഗാലിത്തുകളിലെ കല്ലുകളുടെ എണ്ണം വിജയകരമായി കണക്കാക്കുന്നത് അസാധ്യമാണെന്ന് ഇത് വാദിച്ചു.[89]ബ്രിട്ടനിലെയും അയർലണ്ടിലെയും മറ്റ് മെഗാലിത്തിക് സ്മാരകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എണ്ണമറ്റ കല്ലുകളുടെ രൂപം കെന്റിന് അദ്വിതീയമല്ല. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാല രേഖയിലെ ആദ്യകാല തെളിവുകളിൽ വിൽറ്റ്ഷെയറിലെ സ്റ്റോൺഹെഞ്ചിന് ഇത് ബാധകമാണ്. എന്നിരുന്നാലും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാല രേഖയും കോൺ‌വാളിലെ മൂന്ന് ശിലാ സർക്കിളുകളുടെ ഒരു കൂട്ടമായ ദി ഹർലേഴ്‌സിലും ഇത് പ്രയോഗികമാണ്. [90]നാടോടി കഥ ഇംഗ്ലണ്ടിൽ വ്യാപകമാകുകയും വെയിൽസിലും അയർലൻഡിലും ഒറ്റ സംഭവങ്ങൾ ഉണ്ടായതായി പിന്നീടുള്ള രേഖകൾ വെളിപ്പെടുത്തുന്നു.[91]ഈ മെഗാലിത്തുകൾക്ക് പ്രകൃതി ശക്തികളെ ആരാധിക്കുന്ന അവരുടേതായ ജീവിതങ്ങളുണ്ടെന്ന ധാരണയാണ് ഇതിന് കാരണമെന്ന് നാടോടി ശാസ്ത്രജ്ഞൻ എസ്. പി. മെനിഫി അഭിപ്രായപ്പെട്ടു.[92]

പുരാവസ്തു അന്വേഷണം

[തിരുത്തുക]
Finds from the 1957 excavation are stored at Maidstone Museum

പതിനെട്ടാം നൂറ്റാണ്ട് മുതൽ ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോയെക്കുറിച്ച് പുരാണവസ്‌തു സമ്പാദകർക്ക് അറിയാം.[93]സ്മാരകങ്ങളെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം പുരാണവസ്‌തു സമ്പാദകൻ ജോൺ ഹാരിസ് 1719-ൽ പ്രസിദ്ധീകരിച്ച ഹിസ്റ്ററി ഓഫ് കെന്റ് ഇൻ ഫൈവ് പാർട്ട്സ് എന്ന പുസ്തകത്തിൽ അവ്യക്തമായ ഒരു അഭിപ്രായം നൽകി.[94]സൊസൈറ്റി ഓഫ് ആന്റിക്വയറീസ് ഓഫ് ലണ്ടന്റെ ജേണലായ ആർക്കിയോളജിയയ്ക്കുള്ള ഒരു ഹ്രസ്വ ലേഖനത്തിൽ 1773-ൽ പുരാതന ജോസിയ കോൾബ്രൂക്ക് ഈ സൈറ്റ് അച്ചടിയിൽ വിവരിച്ചു.[95]"പുരാതന ബ്രിട്ടീഷുകാരുടെ ക്ഷേത്രങ്ങളിൽ" ഒന്നായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു.[96] പതിനെട്ടാം നൂറ്റാണ്ടിലെ എഡ്വേർഡ് ഹേസ്റ്റഡ്, ഡബ്ല്യു. എച്ച്. അയർലൻഡ്, ജോൺ തോർപ്പ് എന്നിവരുടെ രചനകളിൽ കോൾബ്രൂക്കിന്റെ വിശകലനം പ്രതിധ്വനിച്ചു.[94]1840 കളുടെ തുടക്കത്തിൽ, റെവറന്റ് ബീൽ പോസ്റ്റ് മെഡ്‌വേ മെഗാലിത്തുകളെക്കുറിച്ച് അന്വേഷണം നടത്തി. പ്രസിദ്ധീകരിക്കാത്ത ഒരു കൈയെഴുത്തുപ്രതിയിൽ എഴുതി. ഇതിൽ ആഡിംഗ്‌ടൺ ലോംഗ് ബാരോ, ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ എന്നിവ ഉൾപ്പെടുന്നു.[97]

1940 കളുടെ അവസാനത്തിൽ, പുരാവസ്തു ഗവേഷകരായ ജോൺ എച്ച്. ഇവാൻസ്, ആൽബർട്ട് എഗ്‌സ് വാൻ ഗിഫെൻ എന്നിവർ ഈ സൈറ്റ് സന്ദർശിച്ചു. [98]1953-ൽ പുരാവസ്തു ഗവേഷകനായ ലെസ്ലി ഗ്രിൻസെൽ മെഗാലിത്തുകൾക്കുള്ളിൽ നിരവധി ചെറിയ മരങ്ങളും കുറ്റിക്കാടുകളും വളർന്നതായി റിപ്പോർട്ട് ചെയ്തു.[99] ആ വർഷം, ഹോർട്ടികൾച്ചറൽ ഉപയോഗത്തിനായി ഫീൽഡ് തയ്യാറാക്കി, നിരപ്പാക്കുകയും ഉഴുതുമറിക്കുകയും ചെയ്തു, എന്നിരുന്നാലും മെഗാലിത്തുകൾക്ക് ചുറ്റുമുള്ള പ്രദേശം തടസ്സമില്ലാതെ അവശേഷിക്കുന്നു.[100]ഈ സമയത്ത്, 16 മെഗാലിത്തുകൾ വിവിധ കോണുകളിൽ കിടക്കുന്നു. 15 മീറ്റർ (50 അടി) ഉയരമുള്ള ഒരു ഹോളി മരം അവയുടെ മധ്യഭാഗത്ത് നിൽക്കുന്നു. അവിടെ ഒരു കുന്നിന്റെ അടയാളവുമില്ലായിരുന്നു.[100]ഭൂവുടമയായ റിച്ചാർഡ് ബോയ്ൽ ഈ പ്രദേശത്ത് കുറച്ച് പരീക്ഷണ കിടങ്ങുകൾ തുറന്നു. ഈ സമയത്ത് മെസോലിത്തിക് ഫ്ലിന്റ് ഉപകരണങ്ങൾ കണ്ടെത്തി. വയലിലും കിഴക്ക് 30 മീറ്റർ (100 അടി) ക്വാറിയിലും ധാരാളം ഉപരിതല കണ്ടെത്തലുകൾ കണ്ടെത്തി.[4]

1950 കളുടെ അവസാനത്തിൽ, ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോയോട് ചേർന്ന് ഒരു വീട് പണിയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ട്, പുരാതന സ്മാരകങ്ങളുടെ ഇൻസ്പെക്ടറേറ്റ് ജോൺ അലക്സാണ്ടറുടെ നേതൃത്വത്തിൽ സൈറ്റ് ഖനനം ആരംഭിച്ചു.[101]1957 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അഞ്ച് ആഴ്ച നീണ്ടുനിന്ന ഖനനത്തിന് ഇൻസ്പെക്ടറേറ്റിന്റെ പിന്തുണയോടെ ബോയ്ൽ ധനസഹായം നൽകി.[102]ഉത്ഖനനത്തെത്തുടർന്ന്, വീണുപോയ സാർസൻ മെഗാലിത്തുകൾ അവയുടെ യഥാർത്ഥ സോക്കറ്റുകളിൽ വീണ്ടും സ്ഥാപിച്ചു. ഇത് അറയുടെയും മുൻഭാഗത്തിന്റെയും ഭാഗം പുനഃസ്ഥാപിക്കാൻ ഇടയായി.[103]ഖനനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ മൈഡ്‌സ്റ്റോൺ മ്യൂസിയത്തിൽ സ്ഥാപിച്ചു.[104]അലക്സാണ്ടറിന്റെ തുടർന്നുള്ള ഉത്ഖനന റിപ്പോർട്ടിനെ അഷ്ബീ "സമഗ്രവും" "ഇത്തരത്തിലുള്ള ഒരു മാതൃക" [101] എന്നും ജെസ്സപ്പ് "ഈ മേഖലയിലെ ആധുനിക പുരാവസ്തുശാസ്ത്രത്തിന്റെ ശ്രദ്ധേയമായ ഉദാഹരണം" എന്നും വിശേഷിപ്പിച്ചു.[105]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Alexander 1961, p. 1.
  2. Philp & Dutto 2005, p. 4.
  3. 3.0 3.1 Alexander 1961, p. 1; Ashbee 2000, p. 325.
  4. 4.0 4.1 Alexander 1961, p. 2.
  5. Hutton 1991, pp. 16–17.
  6. Hutton 1991, p. 16; Ashbee 1999, p. 272; Hutton 2013, pp. 34–35.
  7. Holgate 1981, pp. 230–231.
  8. Hutton 2013, p. 37.
  9. Barclay et al. 2006, pp. 25–26.
  10. Champion 2007, pp. 73–74; Hutton 2013, p. 33.
  11. Hutton 1991, p. 19; Hutton 2013, p. 37.
  12. Hutton 1991, p. 19; Hutton 2013, p. 40.
  13. Hutton 1991, p. 19.
  14. 14.0 14.1 Malone 2001, p. 103.
  15. Hutton 2013, p. 40.
  16. Malone 2001, pp. 103–104; Hutton 2013, p. 41.
  17. 17.0 17.1 Hutton 2013, p. 41.
  18. Holgate 1981, p. 225; Champion 2007, p. 78.
  19. Champion 2007, p. 76.
  20. Wysocki et al. 2013, p. 1.
  21. Garwood 2012, p. 1.
  22. Holgate 1981, p. 221.
  23. Ashbee 1993, pp. 60–61; Champion 2007, p. 78; Wysocki et al. 2013, p. 1.
  24. Ashbee 2005, p. 101; Champion 2007, pp. 76–77.
  25. Ashbee 2005, p. 101; Champion 2007, p. 78.
  26. 26.0 26.1 Holgate 1981, p. 223.
  27. Holgate 1981, pp. 223, 225.
  28. 28.0 28.1 28.2 Champion 2007, p. 78.
  29. Killick 2010, p. 339.
  30. 30.0 30.1 Ashbee 1993, p. 58; Ashbee 2000, pp. 325–326; Champion 2007, p. 78.
  31. Holgate 1981, p. 225; Wysocki et al. 2013, p. 3.
  32. Wysocki et al. 2013, p. 3.
  33. Ashbee 1993, p. 60.
  34. 34.0 34.1 Holgate 1981, p. 227.
  35. Piggott 1935, p. 122.
  36. Daniel 1950, p. 161.
  37. Evans 1950, pp. 77−80.
  38. Jessup 1970, p. 111.
  39. Alexander 1961, p. 18.
  40. Ashbee 1999, p. 269.
  41. Ashbee 1999, p. 271.
  42. Ashbee 1993, p. 57.
  43. Alexander 1958, p. 191; Alexander 1961, p. 2; Jessup 1970, p. 104.
  44. Alexander 1961, pp. 2–3.
  45. 45.0 45.1 Alexander 1961, p. 3.
  46. Alexander 1961, p. 5.
  47. Killick 2010, p. 342.
  48. 48.0 48.1 Alexander 1961, p. 13.
  49. Alexander 1961, p. 6.
  50. Alexander 1961, p. 8; Ashbee 1993, p. 61; Jessup 1970, p. 107.
  51. Alexander 1961, p. 9; Ashbee 1993, p. 61; Jessup 1970, p. 107.
  52. Alexander 1961, p. 6; Killick 2010, p. 342.
  53. Killick 2010, p. 346.
  54. 54.0 54.1 54.2 Alexander 1961, p. 8.
  55. 55.0 55.1 55.2 Alexander 1961, p. 9.
  56. Alexander 1961, p. 7.
  57. 57.0 57.1 57.2 57.3 Alexander 1961, p. 11.
  58. Alexander 1961, p. 55.
  59. Alexander 1961, pp. 9, 52–53.
  60. Alexander 1961, p. 53.
  61. Smith & Brickley 2009, p. 57.
  62. Ashbee 2005, p. 110.
  63. Smith & Brickley 2009, p. 59.
  64. Alexander 1961, pp. 9, 49.
  65. Alexander 1961, p. 10; Ashbee 2000, p. 325.
  66. Alexander 1961, p. 10.
  67. Alexander 1961, p. 11; Jessup 1970, p. 107.
  68. Alexander 1961, p. 11; Ashbee 2000, p. 325; Jessup 1970, p. 107; Ashbee 1993, p. 60.
  69. Burl 1981, p. 61; Malone 2001, p. 103.
  70. Burl 1981, p. 61.
  71. Malone 2001, p. 107.
  72. Hutton 2013, pp. 42–43.
  73. Hutton 2013, p. 43.
  74. Hutton 2013, p. 39.
  75. Hutton 2013, pp. 39–40.
  76. Alexander 1961, p. 40.
  77. Alexander 1961, pp. 22, 42; Jessup 1970, p. 104.
  78. Alexander 1961, pp. 23, 43.
  79. Alexander 1961, p. 23.
  80. Alexander 1961, pp. 24–25, 45.
  81. Alexander 1961, pp. 25, 45.
  82. 82.0 82.1 Alexander 1961, p. 26.
  83. 83.0 83.1 83.2 83.3 83.4 Alexander 1961, p. 27.
  84. Ashbee 1993, p. 63.
  85. Alexander 1961, p. 29.
  86. 86.0 86.1 86.2 Alexander 1961, p. 25.
  87. Ashbee 2005, p. 104.
  88. Ashbee 1993, pp. 64–65.
  89. Evans 1946, p. 38.
  90. Menefee 1975, p. 146.
  91. Menefee 1975, p. 147.
  92. Menefee 1975, p. 148.
  93. Alexander 1961, p. 1; Jessup 1970, p. 104.
  94. 94.0 94.1 Ashbee 1993, p. 93.
  95. Colebrooke 1773, p. 23; Evans 1950, p. 75.
  96. Colebrooke 1773, p. 23; Ashbee 1993, p. 93.
  97. Evans 1949, p. 136.
  98. Evans 1950, p. 75.
  99. Grinsell 1953, p. 194.
  100. 100.0 100.1 Alexander 1961, pp. 1–2.
  101. 101.0 101.1 Ashbee 1993, p. 95.
  102. Alexander 1958, p. 191; Alexander 1961, p. 1; Jessup 1970, p. 104; Philp & Dutto 2005, p. 4.
  103. Ashbee 2000, p. 337.
  104. Jessup 1970, p. 104; Philp & Dutto 2005, p. 4.
  105. Jessup 1970, p. 106.

ഗ്രന്ഥസൂചിക

[തിരുത്തുക]
Alexander, John (1958). "Addington: The Chestnuts Megalithic Tomb" (PDF). Archaeologia Cantiana. 72: 191–192. Archived from the original (PDF) on 2020-07-15. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Alexander, John (1961). "The Excavation of the Chestnuts Megalithic Tomb at Addington, Kent" (PDF). Archaeologia Cantiana. 76: 1–57. Archived from the original (PDF) on 2020-07-15. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Ashbee, Paul (1993). "The Medway Megaliths in Perspective" (PDF). Archaeologia Cantiana. 111: 57–112. Archived from the original (PDF) on 2020-07-18. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Ashbee, Paul (1999). "The Medway Megaliths in a European Context" (PDF). Archaeologia Cantiana. 119: 269–284. Archived from the original (PDF) on 2020-07-20. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Ashbee, Paul (2000). "The Medway's Megalithic Long Barrows" (PDF). Archaeologia Cantiana. 120: 319–345. Archived from the original (PDF) on 2020-07-20. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Ashbee, Paul (2005). Kent in Prehistoric Times. Stroud: Tempus. ISBN 978-0-7524-3136-9. {{cite book}}: Invalid |ref=harv (help)
Barclay, Alistair; Fitzpatrick, Andrew P.; Hayden, Chris; Stafford, Elizabeth (2006). The Prehistoric Landscape at White Horse Stone, Aylesford, Kent (Report). Oxford: Oxford Wessex Archaeology Joint Venture (London and Continental Railways). {{cite report}}: Invalid |ref=harv (help)
Burl, Aubrey (1981). Rites of the Gods. London: Weidenfeld & Nicolson. ISBN 978-0-460-04313-7. {{cite book}}: Invalid |ref=harv (help)
Champion, Timothy (2007). "Prehistoric Kent". In John H. Williams (ed.). The Archaeology of Kent to AD 800. Woodbridge: Boydell Press and Kent County Council. pp. 67–133. ISBN 978-0-85115-580-7. {{cite encyclopedia}}: Invalid |ref=harv (help)
Colebrooke, Josiah (1773). "An Account of the Monument Commonly Ascribed to Catigern". Archaeologia. 2: 107–117. doi:10.1017/S0261340900015605. {{cite journal}}: Invalid |ref=harv (help)
Daniel, Glynn E. (1950). The Prehistoric Chamber Tombs of England and Wales. Cambridge: Cambridge University Press. {{cite book}}: Invalid |ref=harv (help)
Evans, John H. (1946). "Notes on the Folklore and Legends Associated with the Kentish Megaliths". Folklore. 57 (1): 36–43. doi:10.1080/0015587x.1946.9717805. JSTOR 1257001. {{cite journal}}: Invalid |ref=harv (help)
Evans, John H. (1949). "A Disciple of the Druids; the Beale Post Mss" (PDF). Archaeologia Cantiana. 62: 130–139. Archived from the original (PDF) on 2020-07-18. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Evans, John H. (1950). "Kentish Megalith Types" (PDF). Archaeologia Cantiana. 63: 63–81. Archived from the original (PDF) on 2020-07-18. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Grinsell, Leslie V. (1953). The Ancient Burial-Mounds of England (second ed.). London: Methuen & Co. {{cite book}}: Invalid |ref=harv (help)
Jessup, Ronald F. (1970). South-East England. London: Thames and Hudson. {{cite book}}: Invalid |ref=harv (help)
Killick, Sian (2010). "Neolithic Landscape and Experience: The Medway Megaliths" (PDF). Archaeologia Cantiana. 130: 339–349. Archived from the original (PDF) on 2020-07-20. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Garwood, P. (2012). "The Medway Valley Prehistoric Landscapes Project" (PDF). PAST: The Newsletter of the Prehistoric Society. 72: 1–3. Archived from the original (PDF) on 2016-06-18. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Holgate, Robin (1981). "The Medway Megaliths and Neolithic Kent" (PDF). Archaeologia Cantiana. 97: 221–234. Archived from the original (PDF) on 2020-06-05. Retrieved 2020-06-05. {{cite journal}}: Invalid |ref=harv (help)
Hutton, Ronald (1991). The Pagan Religions of the Ancient British Isles: Their Nature and Legacy. Oxford and Cambridge: Blackwell. ISBN 978-0-631-17288-8. {{cite book}}: Invalid |ref=harv (help)
Hutton, Ronald (2013). Pagan Britain. New Haven and London: Yale University Press. ISBN 978-0-300-19771-6. {{cite book}}: Invalid |ref=harv (help)
Malone, Caroline (2001). Neolithic Britain and Ireland. Stroud: Tempus. ISBN 0-7524-1442-9. {{cite book}}: Invalid |ref=harv (help)
Menefee, S.P. (1975). "The 'Countless Stones': A Final Reckoning". Folklore. 86 (3–4): 146–166. doi:10.1080/0015587x.1975.9716017. JSTOR 1260230. {{cite journal}}: Invalid |ref=harv (help)
Philp, Brian; Dutto, Mike (2005). The Medway Megaliths (third ed.). Kent. {{cite book}}: Invalid |ref=harv (help)CS1 maint: location missing publisher (link)
Piggott, Stuart (1935). "A Note on the Relative Chronology of the English Long Barrows". Proceedings of the Prehistoric Society. 1: 115–126. doi:10.1017/s0079497x00022246. {{cite journal}}: Invalid |ref=harv (help)
Smith, Martin; Brickley, Megan (2009). People of the Long Barrows: Life, Death and Burial in the Early Neolithic. Stroud: The History Press. ISBN 978-0-7524-4733-9. {{cite book}}: Invalid |ref=harv (help)
Wysocki, Michael; Griffiths, Seren; Hedges, Robert; Bayliss, Alex; Higham, Tom; Fernandez-Jalvo, Yolanda; Whittle, Alasdair (2013). "Dates, Diet and Dismemberment: Evidence from the Coldrum Megalithic Monument, Kent". Proceedings of the Prehistoric Society. 79: 1–30. doi:10.1017/ppr.2013.10. {{cite journal}}: Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]